ഷ്ടപ്പെട്ടുപോയെ ചാന്ദ്രശില അമേരിക്കന്‍ സംസ്ഥാനമായ ലൂയിസിയാനയ്ക്ക് തിരികെ ലഭിച്ചു. 1972 ലെ അപ്പോളോ മിഷനില്‍ കൊണ്ടുവന്ന ശിലയാണ് ലൂയിസിയാന സ്‌റ്റേറ്റ് മ്യൂസിയത്തില്‍ ചൊവ്വാഴ്ച തിരിച്ചെത്തിയത്. അവസാന ചാന്ദ്ര യാത്രാ പദ്ധതിയുടെ ഓര്‍മയ്ക്കായി സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് സമ്മാനിച്ച ചാന്ദ്രശിലകളില്‍ ഒന്നാണിത്. 

പഴയ തടി ഉരുപ്പടികള്‍ പുനഃരുപയോഗം ചെയ്യുന്ന ഒരാളിന്റെ കൈയ്യില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. ചാന്ദ്രശില ഘടിപ്പിച്ച ഫലകത്തിലെ തടി ഉപയോഗിച്ച് തന്റെ തോക്കിന്റെ കേടുപാട് തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇത്തരത്തില്‍ നൂറ് കണക്കിന് ചാന്ദ്രശിലാ ഭാഗങ്ങള്‍ വിവിധ സംസ്ഥാനങ്ങള്‍ക്കും വിദേശരാജ്യങ്ങള്‍ക്കുമായി 1970 കളില്‍ അമേരിക്ക സമ്മാനിച്ചിരുന്നു. 1969 ല്‍ അപ്പോളോ 11 പദ്ധതിയില്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയ നീല്‍ ആംസ്‌ട്രോങ് ശേഖരിച്ച ശിലകളും ഇക്കൂട്ടത്തില്‍ പെടുന്നു. 

എന്നാല്‍ അവയില്‍ നിരവധിയെണ്ണം കാണാതായി. ലൂയിസിയാന ആര്‍ട്ട് ആന്റ് സയന്‍സ് മ്യൂസിയത്തിലുണ്ടായിരുന്ന ശില എങ്ങനെയാണ് എപ്പോഴാണ് നഷ്ടമായത് എന്ന് വ്യക്തമല്ല. 

15 വര്‍ഷം മുമ്പാണ് താന്‍ ഈ ഫലകം വാങ്ങിയത് എന്ന് ശിലാ ഫലകം കൈവശം വെച്ചിരുന്ന ഫ്‌ളോറിഡ സ്വദേശി പറയുന്നു. തന്റെ തോക്കുകള്‍ പുതുക്കി പണിയുന്നതിനാണ് ഇയാള്‍ ഇത്തരം പഴയ മര ഉരുപ്പടികള്‍ വാങ്ങി സുക്ഷിച്ചിരുന്നത്. അധികൃതര്‍ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.