ന്യൂഡല്‍ഹി: 2017ല്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ച ട്വിറ്റര്‍ ഹാഷ് ടാഗുകളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ' മന്‍ കി ബാത്ത്' എന്ന റേഡിയോ പരിപാടിയും. 

ന്യൂസ് ആന്റ് ഗവേണന്‍സ് എന്ന വിഭാഗത്തിലാണ് മന്‍ കി ബാത്ത് ഹാഷ്ടാഗ് ഉള്‍പ്പെടുന്നത്. ജെല്ലിക്കെട്ട്, ജിഎസ്ടി എന്നീ ഹാഷ്ടാഗുകളാണ് പിന്നിലുള്ളത്. 

എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയാണ് മോദിയുടെ ശബ്ദത്തിലുള്ള മന്‍ കി ബാത്ത് പരിപാടി ഓള്‍ ഇന്ത്യാ റേഡിയോയിലൂടേയും, ദൂരദര്‍ശനിലൂടെയും പ്രക്ഷേപണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ വര്‍ഷം മുഴുവന്‍ നിറഞ്ഞു നിന്ന ഹാഷ് ടാഗ് ആണ് #MannKiBata

'#MumbaiRains, #TripleTalaq തുടങ്ങിയവയും കഴിഞ്ഞ വര്‍ഷത്തെ ട്വിറ്ററിലെ പ്രധാന ചര്‍ച്ചാവിഷയമായി. #Demonetisation, #SwachhBharat, #UttarPradesh, #GujaratElections, #Aadhaar. തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ ഹാഷ്ടാഗുകള്‍.