വാര്‍ത്തകളില്‍ ഇടം നേടാന്‍ എന്ത് സാഹസത്തിനും തയ്യാറാകുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. താനെ നാവ്പാഡാ ജില്ലയിലെ യുവാവ് അടുത്തിടെ വാര്‍ത്തകളില്‍ ഇടംനേടിയത് വേറിട്ടൊരു രീതിയിലാണ്. പല്ലിവാള്‍ എന്ന യുവാവ് മുന്‍കൂര്‍ ബുക്ക് ചെയ്ത ഐഫോണ്‍ ടെന്‍ വാങ്ങാനായി പോയത് ഒരു ഘോഷയാത്രയോടെയാണ്.

താനെയിലെ ഹരിനിവാസ് സര്‍ക്കിളില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഒരു കുതിരപ്പുറത്തിരുന്ന് 'എനിക്ക് ഐഫോണ്‍ ടെന്‍ ഇഷ്ടമാണ്' എന്ന് എഴുതിയ ബാനറും പിടിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു യുവാവിന്റെ ഘോഷയാത്ര യാത്ര.

image
Image: ANI

നിരവധിയാളുകള്‍ ഘോഷയാത്രയില്‍ അദ്ദേഹത്തെ അനുഗമിച്ചു. കുതിരപ്പുറത്തിരുന്നുകൊണ്ട് തന്നെയാണ് ഷോപ്പ് ഉടമയുടെ കയ്യില്‍ നിന്നും പല്ലിവാള്‍ പുതിയ ഐഫോണ്‍ ടെന്‍ കൈപ്പറ്റിയത്.

ജനശ്രദ്ധ പിടിച്ച് പറ്റാനായതില്‍ ഇയാള്‍ വലിയ സന്തോഷത്തിലുമായിരുന്നു. 89,000 രൂപ മുതല്‍ 102,000 രൂപ വരെയാണ് ഐഫോണ്‍ ടെന്നിന്റെ വില.