മലയാളം വിക്കിപീഡിയയ്ക്ക് 15 വയസ്സ്


2002 ഡിസംബര്‍ 21 നാണ് സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് ജന്മമെടുക്കുന്നത്.

വിവരസാങ്കേതിക വിദ്യയുടെ കാലത്ത് മലയാളികള്‍ക്ക് അറിവിന്റെ ലോകം തുറന്നുകൊടുത്ത മലയാളം വിക്കിപീഡിയയ്ക്ക് ഇന്ന് 15 വയസ്സ്. 2002 ഡിസംബര്‍ 21 നാണ് സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് ജന്മമെടുക്കുന്നത്.

മലയാളം കമ്പ്യൂട്ടിങിന്റെ തുടക്കകാലത്താണ് മലയാളം വിക്കിപീഡിയ രംഗപ്രവേശം ചെയ്യുന്നത്. അമേരിക്കന്‍ സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് എം.പിയാണ് http://ml.wikipedia.org/ -എന്ന യു.ആര്‍.മലയാളം വിക്കിപീഡിയയുടെ മലയാളം പതിപ്പ് അവതരിപ്പിക്കാനും അത് സജീവമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

അതിന് മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ മലയാളം വിക്കിപീഡിയ നിലനിന്നിരുന്നുവെങ്കിലും പ്രത്യേകം യുആര്‍എലില്‍ ഔദ്യോഗികമായി രംഗത്ത് വരുന്നത് 2002 ഡിസംബറിലാണ്. അതുകൊണ്ടു തന്നെ ഡിസംബര്‍ 21 മലയാളം വിക്കിപീഡിയയുടെ ജന്മദിനമായി കണക്കാക്കുന്നു. ഇന്ന് മലയാളം വിക്കിപീഡിയയിലേക്ക് ലേഖനങ്ങള്‍ നല്‍കുന്ന ഒരു വിക്കി സമൂഹം തന്നെയുണ്ട്.

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വിക്കിപീഡിയയെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഒരോ ദിവസവും പുതിയ വിവരങ്ങള്‍ വിക്കിപീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നു.

എഡിറ്റ് ചെയ്യുവാനും ആര്‍ക്കുവേണമെങ്കിലും പ്രത്യേക അനുമതിയില്ലാതെ പുതിയ ലേഖനങ്ങള്‍ ഉണ്ടാക്കാനാവും എന്നതിനാലും വിക്കിപീഡിയയില്‍ കുമിഞ്ഞുകൂടുന്ന തെറ്റായ വിവരങ്ങളുടേയും കാര്യപ്രാപ്തിയില്ലാത്ത ഒറ്റവരിലേഖനങ്ങളുടേയും എണ്ണം നിരവധിയാണ് എന്നാല്‍ അവയൊക്കെ തന്നെയും കൃത്യമായി നീക്കം ചെയ്യാനായി 317 ആളുകള്‍ ലോകത്തിന്റെ പലഭാഗത്തായി സജീവമാണ്.

2006ലാണ് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 500 പിന്നിടുന്നത്. ഇന്ന് അമ്പതിനായിരത്തിലധികം ലേഖനങ്ങള്‍ വിക്കിപീഡിയയിലുണ്ട്. വിക്കിഗ്രന്ഥശാല, വിക്കി പാഠശാല, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകള്‍ തുടങ്ങിയ സഹോദര സംരംഭങ്ങളും ഇന്ന് മലയാളം വിക്കിപീഡിയയ്ക്ക് കീഴിലുണ്ട്.

അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്‍ എന്ന ലാഭേച്ഛേതരസംഘടനയാണ് മലയാളം വിക്കി പീഡിയയുടെയും ഉടമസ്ഥര്‍. 2001 ല്‍ വിക്കിപീഡിയയ്ക്ക് തുടക്കം കുറിച്ച ജിമ്മി വെയ്ല്‍സും സംഘവുമാണ് 2003ല്‍ വിക്കിമീഡിയ ഫൗണ്ടേഷന് രൂപീകരിച്ചത്.

ഇന്ന് മുന്നൂറോളം ഭാഷകളില്‍ വിക്കിപീഡിയകളും മറ്റ് വിക്കിപ്രസ്ഥാനങ്ങളും നിലനില്‍ക്കുന്നുണ്ട്. വിക്കിഗ്രന്ഥശാല, വിക്കി കോമണ്‍സ്, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകള്‍ തുടങ്ങിയുള്ള ഒട്ടേറെ അനുബന്ധ പ്രസ്ഥാനങ്ങളും വിക്കിപീഡിയ പോലെ പ്രമുഖമായ സ്ഥാനം വഹിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം ജന്മവാര്‍ഷികാഘോഷം കേരളത്തിനകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ ക്ലാസുകളും പഠനശിബിരങ്ങളും വിക്കിപീഡിയ പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്നുണ്ട്.

കുവൈറ്റില്‍ അബു ഹാലിഫ പാര്‍ക്കിനടുത്തും, ന്യൂ ഡല്‍ഹിയില്‍ കാളിന്ദി കുഞ്ച്, നോയ്ഡ റോഡിനു സമീപവും മലപ്പുറം ജില്ലയില്‍ തിരൂരുള്ള തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയിലും ജന്മദിനാഘോഷം നടക്കുന്നുണ്ട്. കോട്ടയം ജില്ലയില്‍ ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാസര്‍കോഡ് ജില്ലയില്‍ ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, കൊല്ലം ജില്ലയില്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തേവള്ളി, വയനാട് ജില്ലയില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പനമരം, കോഴിക്കോടു ജില്ലയില്‍ ജെഡിറ്റി ഇസ്ലാമിക് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വെള്ളിമാടുകുന്ന്, ഇടുക്കി ജില്ലയില്‍ തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലായും പരിപാടി നടക്കുന്നു.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape

1 min

കൂട്ടുകാരിയുടെ ചതി, 11കാരിയെ മൂന്ന് യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്ത് അതിക്രമം നോക്കിനിന്നു

Aug 19, 2022


PMA Salam

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും, തടയുമെന്ന്‌  ലീഗ്

Aug 19, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022

Most Commented