Photo:instagram.com/kyraonig
മെറ്റാവേഴ്‌സിനെ കുറിച്ച് നമ്മളെല്ലാം കേടിട്ടുണ്ട്. മെറ്റാവേഴ്‌സ് എന്ന വിര്‍ച്വല്‍ ലോകത്തെ കഥാപാത്രങ്ങളെ അവതാറുകള്‍ എന്നാണ് വിളിക്കാറ്. യഥാര്‍ത്ഥമെന്ന് തോന്നിക്കും വിധം അവതാറുകളെ നിര്‍മിച്ചെടുക്കാന്‍ ഇന്ന് സാധിക്കും.
ഇവിടെയിതാ മെറ്റാവേഴ്‌സ് രംഗത്തിന്റെ പുതിയ സാധ്യതകളിലേക്ക് കാലെടുത്തുവെക്കുകയാണ് ഇന്ത്യ. ഇന്ത്യയില്‍നിന്ന് ഒരു വിര്‍ച്വല്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അവതരിച്ചിരിക്കുന്നു, കൈറ. ഒരു ലക്ഷത്തിലേറെ ഫോളോവര്‍മാരുമായി ഇന്‍സ്റ്റാഗ്രാമില്‍ വലിയ ജനപ്രീതി നേടിയിരിക്കുകയാണ് വിര്‍ച്വല്‍ കഥാപാത്രം.
ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്ഫമായ ടോപ്പ് സോഷ്യല്‍ ഇന്ത്യയാണ് കൈറയുടെ സ്രഷ്ടാക്കല്‍. ജനുവരിയില്‍ തന്നെ കൈറയെ അവതരിപ്പിച്ചിരുന്നു. ടോപ്പ് സോഷ്യല്‍ ഇന്ത്യയുടെ ബിസിനസ് മേധാവി ഹിമാന്‍ഷു ഗോയലാണ് കൈറയെ നിര്‍മിച്ചത്.

ഡ്രീം ചേസര്‍, മോഡല്‍, ട്രാവലര്‍ എന്നാണ് കൈറയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ ബയോ.
സോഷ്യല്‍ മീഡിയാ പേജുകളിലൂടെ വലിയ ആരാധക പിന്തുണ ലഭിച്ചവരെയാണ് സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന് വിളിക്കുന്നത്. തങ്ങളുടെ പ്രേക്ഷകരിലേക്ക് ബ്രാന്‍ഡുകളുടേയും ഉത്പന്നങ്ങളുടെയും പ്രചാരണം നടത്തുന്നതും ഇവരുടെ രീതിയാണ്. ടിക് ടോക്ക് താരങ്ങളും, റീല്‍സ് താരങ്ങളും യൂട്യൂബര്‍മാരുമെല്ലാം ഈ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍ വിഭാഗത്തില്‍ പെടുന്നവരാണ്.
യോഗ ചെയ്യുന്നതും, കടല്‍തീരങ്ങളില്‍ വിശ്രമിക്കുന്നതും ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നതുമെല്ലാമാണ് കൈറ ചെയ്തുവരുന്നത്. ഫാഷന്‍ ഫോട്ടോഷൂട്ടും കൈറ ചെയ്യുന്നു. മെറ്റാവേഴ്‌സ് ഫാഷന്‍ വീക്കില്‍ കൈറ പങ്കെടുത്തിട്ടുണ്ടെന്ന് ഗോയലിന്റെ ലിങ്ക്ഡ് ഇന്‍ പോസ്റ്റില്‍ പറയുന്നു. എസ്റ്റീ ലോഡര്‍, ടോമി ഹില്‍ഫിഗര്‍, ഡോള്‍സി ആന്റ് ഗബ്ബാന തുടങ്ങിയ ബ്രാന്‍ഡുകളുമായി ചേര്‍ന്നായിരുന്നു ഇത്.
അതേസമയം, കൈറയുടെ കംപ്യൂട്ടര്‍ നിര്‍മിത ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഗുണമേന്മ വേണ്ടതുണ്ടെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. കൈറ മാത്രമല്ല, യഥാര്‍ത്ഥത്തില്‍ മറ്റ് ചില വിര്‍ച്വല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൈറ അവതരിപ്പിക്കപ്പെട്ടത്. ദക്ഷിണകൊറിയയില്‍ നിന്നുള്ള ലില്‍ മിഖ്വേല (Lil Miquela), റോസി (Rozy) എന്നിവര്‍ അതില്‍ ചിലരാണ്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
ഫാഷന്‍ രംഗം മാത്രം മുന്നില്‍ കണ്ടാണ് കൈറ ആദ്യമായി അവതരിപ്പിച്ചത്. എന്നും ഇന്ത്യയിലെ ഫാഷന്‍ ബ്രാന്‍ഡുകള്‍ മെറ്റാവേഴ്‌സില്‍ എങ്ങനെ പങ്കാളികളാവുമെന്ന് കണ്ടറിയണം എന്നും ഹിമാന്‍ഷു ഹോയല്‍ തന്റെ ലിങ്ക്ഡ് ഇന്‍ പോസ്റ്റില്‍ പറഞ്ഞു.
Content Highlights: Kyra India's First Meta-Influencer
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..