മേരിക്കന്‍ ചരിത്രത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും. തിരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ 'നമ്മള്‍ ഇത് സാധിച്ചെടുത്തു!' ( We did it)  എന്ന് പറഞ്ഞുകൊണ്ട് കമല ഫോണ്‍ ചെയ്തത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

ഫോണിലാണ് സംസാരിക്കുന്നത് എങ്കിലും ഒരു വയേര്‍ഡ് ഹെഡ്‌സെറ്റാണ് കമലാ ഹാരിസ് അന്ന് ഉപയോഗിച്ചിരുന്നത്. അങ്ങനെ പല സാഹചര്യങ്ങളിലും കമല ഹാരിസ് വയേര്‍ഡ് ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നത് ശ്രദ്ധിക്കപ്പെട്ടു. 

ഇത് മനപ്പൂര്‍വമാണെന്നാണ് വിവരം. കമലാ ഹാരിസ് ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ വേണ്ടെന്നുവെച്ചതാണ്. എന്താണ് അതിന് കാരണം. സാങ്കേതിക വിദ്യയെ കുറിച്ചും സുരക്ഷയെ കുറിച്ചും കമല ഏറെ ശ്രദ്ധാലുനാണെന്നാണ് മാധ്യമ സ്ഥാപനമായ പൊളിറ്റിക്കോ പറയുന്നത്. 

ബ്ലൂടൂത്ത് കണക്ഷനുകള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സിനെറ്റ് നല്‍കിയ ഒരു റിപ്പോര്‍ട്ടില്‍ സൈബര്‍ സുരക്ഷാ വിദഗ്ദര്‍ പറയുന്നത്. സൈബര്‍ കുറ്റവാളികള്‍ക്ക് ബ്ലൂടൂത്ത് കണക്ഷന്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നും ഉപകരണത്തിന്റെ നിയന്ത്രണം കൈക്കലാക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടരമായ കോഡുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സംഭാഷണങ്ങള്‍ കേള്‍ക്കാനും സാധിക്കും.

കമലാ ഹാരിസ് ബുദ്ധിമതിയാണെന്നും അപകടങ്ങളെ കുറിച്ച് അവര്‍ക്ക് അറിയാമെന്നും സിറ്റിസന്‍ ലാബ്‌സിലെ സീനിയര്‍ റിസര്‍ച്ചറായ ജോണ്‍ സ്‌കോട്ട് റെയ്ല്‍ടണ്‍ ഒരു ട്വീറ്റില്‍ പറഞ്ഞു. 

ബ്ലൂടൂത്ത് ഓഫ് ചെയ്യുന്നതിലൂടെ കമല ഒരുപാട് അപകട സാധ്യതകള്‍ കുറയ്ക്കുകയാണ്. ക്ലോസ് ആക്‌സസ് അറ്റാക്കുകള്‍, ബ്ലൂടൂത്ത് ട്രാക്കിങ് പോലുള്ളവ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

Kamala Harrisബ്ലൂടൂത്ത് സാങ്കേതിക വിദ്യയുടെ ഭീഷണികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സൈബര്‍ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ യുഎസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ഈ വര്‍ഷം ജൂലായില്‍ പ്രസിദ്ധീകരിച്ചിരുന്നു. 

ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ചെറിയ അകലത്തിലുള്ള ഉപകരണങ്ങള്‍ തമ്മില്‍ വയര്‍ലെസ് ആയി വിവരങ്ങള്‍ കൈമാറുന്നു. സ്വകാര്യ ഉപയോഗത്തിന് ഈ സൗകര്യം ഏറെ സൗകര്യപ്രദമാണ്. എന്നാല്‍ പൊതുവിടങ്ങളില്‍ ബ്ലൂടൂത്ത് ഫീച്ചര്‍ ഉപയോഗിക്കുന്നത് സൈബര്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തും. സജീവമായ ബ്ലൂടൂത്ത് സിഗ്നലുകള്‍ സ്‌കാന്‍ ചെയ്യാന്‍ സൈബര്‍ കുറ്റവാളികള്‍ക്ക് സാധിക്കും. അതുവഴി ലക്ഷ്യം വെക്കുന്ന ഉപകരണവുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്ക് അവര്‍ക്ക് പ്രവേശനം ലഭിച്ചേക്കും, എന്‍എസ്എ പറയുന്നു. 

പാസ് വേഡുകളും അത്തരം സുപ്രധാനമായ വിവരങ്ങളും കൈമാറുന്നതിന് ബ്ലൂടൂത്ത് ഉപയോഗിക്കരുതെന്ന് എന്‍എസ്എ പറയുന്നു. 

താന്‍ വഹിക്കുന്ന സ്ഥാനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതുകൊണ്ടായിരിക്കണം കമല ഹാരിസ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ വേണ്ടെന്ന് വെച്ചത്. 

Content Highlights: Kamala Harris and bluetooth headphones, hacking, Cyber security