പബ്ലിക്ക് ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കണം 'ജ്യൂസ് ജാക്കിങ്'


Photo: Gettyimages

ലവിധ സൈബര്‍ തട്ടിപ്പുകളാണ് നമുക്ക് ചുറ്റും നടക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ അതിന് വലിയ വില കൊടുക്കേണ്ടി വന്നേക്കും. സദാസമയം ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന നമ്മുടെ സ്മാര്‍ട്‌ഫോണുകള്‍ക്ക് നേരെ ഏത് സമയവും സൈബറാക്രമണമുണ്ടായേക്കാം. ഉപകരണങ്ങളിലേക്ക് കടന്നുകയറാന്‍ പല വഴികളാണ് കുറ്റവാളികള്‍ സ്വീകരിക്കുന്നത്. ജ്യൂസ് ജാക്കിങ് എന്ന് അത്തരം ഒരു രീതിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പോലീസ്.

എന്താണ് ജ്യൂസ് ജാക്കിങ് ?പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള സൗജന്യ ചാര്‍ജിങ് പോയിന്റുകള്‍ വഴി ഉപകരണങ്ങളില്‍ നിന്ന് ഹാക്കര്‍മാര്‍ ഡാറ്റ ചോര്‍ത്തുന്ന രീതിയാണിത്. വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെ സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു. ചാര്‍ജിംഗിനായുള്ള യുഎസ്ബി പോര്‍ട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഇവര്‍ ഉപയോഗിക്കും.

ചാര്‍ജിങിന് വേണ്ടി നല്‍കുന്ന യുഎസ്ബി പ്ലഗുകളില്‍ ഇതിനായി കൃത്രിമത്വം വരുത്തിയിട്ടുണ്ടാവാം. പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിള്‍ മറ്റാരോ മറന്നുവെച്ച രീതിയില്‍ ചാര്‍ജിങ് പോയിന്റുകളില്‍ വെച്ച് ഇവര്‍ മാറിയിരിക്കുന്നുണ്ടാവാം. ഈ ചാര്‍ജര്‍ കേബിളില്‍ ഉപകരണം ബന്ധിപ്പിച്ചാല്‍ ഹാക്കര്‍മാര്‍ക്ക് ഒരു ഇരയെ ലഭിക്കും. ചാര്‍ജിങിനും ഡാറ്റാ കൈമാറ്റത്തിനുമായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് ഒരേ കേബിള്‍ തന്നെയാണ്. ഈ സാധ്യതയാണ് കുറ്റവാളികള്‍ മുതലെടുക്കുന്നത്.

അപകടങ്ങളെന്ത്?

 • ബാങ്കിങിനായി ഉപയോഗിക്കുന്ന പാസ്വേഡുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. പാസ്വേഡുകള്‍ റീസെറ്റ് ചെയ്ത് ഉപകരണത്തില്‍ നിന്ന് യഥാര്‍ത്ഥ ഉടമയെ പുറത്താക്കി സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നു.
 • കേബിള്‍ പോര്‍ട്ടില്‍ ഒരു ഉപകരണം എത്ര സമയം പ്ലഗ് ചെയ്തിരിക്കുന്നു എന്നതിനെ ആശ്രയിച്ച്, വളരെ വലിയ അളവിലുള്ള ഡാറ്റ വരെ അപഹരിക്കപ്പെട്ടേക്കാം. ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളില്‍, ഉപയോക്താവ് തന്റെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി അറിയില്ല.
 • ജ്യൂസ്-ജാക്കിംഗ് വഴി മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണിലോ കമ്പ്യൂട്ടറിലോ കൃത്രിമം കാണിക്കാം. ഉപകരണത്തില്‍ നിന്ന് ഉപയോക്താവിനെ ലോക്ക് ചെയ്യുക അല്ലെങ്കില്‍ വിവരങ്ങള്‍ മോഷ്ടിക്കുക ഉള്‍പ്പെടെ വലിയ നാശനഷ്ടങ്ങള്‍ വരുത്തിയേക്കാം.
 • ചാര്‍ജറിലേക്ക് പ്ലഗ് ചെയ്തിരിക്കുന്ന ഉപകരണത്തെ മാല്‍വെയര്‍ ഉപയോഗിച്ച് ഹാക്ക് ചെയ്യുക മാത്രമല്ല, അതേ മാല്‍വെയര്‍ മറ്റ് കേബിളുകളെയും പോര്‍ട്ടുകളെയും ഹാനികരമായി ബാധിച്ചേക്കാം.
 • ചാര്‍ജിംഗ് ഉപകരണത്തിലൂടെ അപ്ലോഡ് ചെയ്യപ്പെടുന്ന ചില മാല്‍വെയറുകള്‍ ഹാക്കര്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം നല്‍കിക്കൊണ്ട് ഉടമയെ അവരുടെ ഉപകരണത്തില്‍ നിന്ന് ലോക്ക് ചെയ്യുന്നു.
എങ്ങനെ മുന്‍കരുതലെടുക്കാം?

 • പൊതുചാര്‍ജിങ് സ്റ്റേഷനുകളില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഡിവൈസുകള്‍ സ്വിച്ച് ഓഫ് ചെയ്യുക.
 • കഴിവതും പവര്‍ ബാങ്ക് ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യുക.
 • നിങ്ങളുടെ എസി ചാര്‍ജിങ് അഡാപ്റ്റര്‍ എപ്പോഴും കയ്യില്‍കരുതുക. അഡാപ്റ്റര്‍ ഉപയോഗിച്ച് മാത്രം ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുക.
 • പൊതുസ്ഥലങ്ങളിലെ ചാര്‍ജിങിനായി യുഎസ്ബി സ്ലോട്ടുകളില്‍ നേരിട്ട് കേബിള്‍ കണക്ട് ചെയ്ത് ഫോണ്‍ ചാര്‍ജ് ചെയ്യരുത്. പകരം എസി പവര്‍ പ്ലഗുകളില്‍ മാത്രം അഡാപ്റ്റര്‍ ബന്ധിപ്പിച്ച് ഉപകരണം ചാര്‍ജ് ചെയ്യുക.
 • പൊതുസ്ഥലങ്ങളിലെ യുഎസ്ബി പോര്‍ട്ടില്‍ ചാര്‍ജ് ചെയ്യാന്‍ ഡാറ്റാ കൈമാറ്റം സാധ്യമല്ലാത്ത ചാര്‍ജിങ് കേബിള്‍ മാത്രം ഉപയോഗിക്കുക.
 • ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പാറ്റേണ്‍ ലോക്ക്, വിരലടയാളം, പാസ്സ് വേര്‍ഡ് തുടങ്ങിയ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കരുത്.
 • കേബിള്‍ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാന്‍ യുഎസ്ബി ഡാറ്റ ബ്ലോക്കര്‍ ഉപയോഗിക്കാം.

Content Highlights: juice jacking data leak hacking using public charging points

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented