ചെറിയ കുട്ടികള്‍ വളരെ എളുപ്പത്തിലാണ് പോലും പുതിയ കാലത്തെ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നത്. എന്നാല്‍  പ്രായമായവരുടെ സ്ഥിതിയോ അവരുടെ ചെറുപ്പകാലത്ത് കേട്ടുകേള്‍വി പോലുമില്ലാതിരുന്ന അത്ഭുതങ്ങളാണ് കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കുള്ളില്‍ സാങ്കേതിക ലോകത്ത് സംഭവിച്ചത്. ആ അത്ഭുതം അവര്‍ക്കെല്ലാം ഉണ്ട്. അത് തെളിയിക്കുന്ന രസകരമായൊരു വീഡിയോ ആണിത്.

കൃത്രിമ ബുദ്ധിയും മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയുടെയും പിന്തുണയോടെ ഗൂഗിള്‍ പുറത്തിറക്കിയ സ്മാര്‍ട് സ്പീക്കറാണ് ഗൂഗിള്‍ ഹോം. ആദ്യമായി ഗൂഗിള്‍ ഹോം ഉപകരണം കാണുകയും പരിചയപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഇറ്റാലിന്‍ വയോധികയുടെ ആശങ്കയും ആകാംഷയുമാണ് ഈ വീഡിയോയില്‍.

85 വയസുകാരിയായ ആ വൃദ്ധയ്ക്ക് എങ്ങനെയാണ് ചോദ്യങ്ങള്‍ക്കെല്ലാം മറുപടി തരുന്ന ആ കുഞ്ഞന്‍ ഉപകരണത്തെ അംഗീകരിക്കാന്‍ സാധിക്കുക?  ഒരു പുതിയ കളിപ്പാട്ടം കണ്ട കൊച്ചുകുഞ്ഞിന്റെ അവസ്ഥയായിരുന്നു ആ മുത്തശ്ശിക്ക്.

ബെന്‍ ആക്റ്റിസ് എന്ന യൂട്യൂബറാണ് ഈ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. 775,00 ല്‍ അധികം ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്. 

ഗൂഗിള്‍ ഹോം ഉപകരണത്തെ തട്ടി വിളിയ്ക്കുന്നതും, ഗൂഗിള്‍ എന്നു പറയുന്നതിന് പകരം ഗൂ ഗൂ എന്ന് പറയുന്നതും എല്ലാം പുതു തലമുറയ്ക്ക് കൗതുകമുള്ള കാഴ്ചതന്നെ. അതിനാലായിരിക്കണം വീഡിയോ വൈറലായതും.