ആപ്പിള്‍ ഐഫോണ്‍ 7 പരമ്പരയുടെ പരിഷ്‌കരിച്ച പതിപ്പാണ് ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് ഫോണുകള്‍. ഐഫോണിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഐഫോണ്‍ പത്തിനൊപ്പമാണ് ഈ രണ്ട് ഫോണുകളും ആപ്പിള്‍ അവതരിപ്പിച്ചത്. ഐഫോണ്‍ 7 പരമ്പരയെക്കാളും മികച്ച ഗുണമേന്മയുള്ളതും ഈട് നില്‍ക്കുന്നതുമായ ഡിസ്‌പ്ലേയാണ് പുതിയ ഫോണുകള്‍ക്കുള്ളതെന്നാണ് കമ്പനിയുടെ അവകാശവാദം. 

ഐഫോണ്‍ 8 ഫോണ്‍ എത്രത്തോളം മികച്ചതാണെന്ന് പരിശോധിക്കുകയാണ് ജെറിറിഗ് എവരിത്തിങ് എന്ന യൂട്യൂബ് ചാനല്‍. ഐഫോണ്‍ 8 ഫോണിനെ വെച്ച് കൂറച്ച് കൂടിയ പരീക്ഷണങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളത്. പുതിയ ഐഫോണ്‍ 8 ല്‍ വരച്ചുനോക്കിയും അത് ചൂടാക്കിയും വളച്ചുനോക്കിയുമെല്ലാം ഈ യൂട്യൂബര്‍ പരീക്ഷണം നടത്തുന്നുണ്ട്. 

ബ്ലേഡ്, ചാവി, നാണയം എന്നിവകൊണ്ട് പോറി നോക്കിയിട്ടും ഐഫോണ്‍ 8ന്റെ ഡിസ്‌പ്ലേയില്‍ കാര്യമായ ആഘാതം ഏല്‍പ്പിക്കാന്‍ സാധിച്ചില്ല. സ്‌ക്രീനില്‍ മാത്രമല്ല. ഫോണിന്റെ ബാക്ക് കേയ്‌സിലും ഹോം ബട്ടനിലും ഇതേ പരീക്ഷണങ്ങള്‍ നടത്തി നോക്കുന്നുണ്ട്. അവിടെയും ഫലം സമാനം. അതായത്, പോക്കറ്റില്‍ നിന്നും അത്ര എളുപ്പത്തില്‍ ഫോണില്‍ പോറലും പരിക്കുകളും ഏല്‍ക്കാനുള്ള സാധ്യതയില്ല. 

വീഡിയോ കണ്ടു നോക്കൂ-