ഐഫോണ്‍ 14-ലെ സാറ്റലൈറ്റ് കണക്റ്റിവിറ്റി കൊണ്ടുള്ള ഉപയോഗം എന്ത്?


Photo: Apple

ആപ്പിള്‍ ഐഫോണ്‍ 14 പരമ്പരയില്‍ അവതരിപ്പിക്കപ്പെട്ട പുതിയ ഫീച്ചറുകിളിലൊന്നാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍. അടിയന്തര സാഹചര്യങ്ങളില്‍ സെല്ലുലാര്‍ കണക്ഷന്‍ ലഭിക്കാത്ത അവസരങ്ങളില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സഹായിക്കുന്ന സൗകര്യമാണിത്. ഐഫോണ്‍ 14 പരമ്പരയിലെ എല്ലാ ഫോണുകളിലും ഈ സൗകര്യം ലഭിക്കും.

കാടുകളിലും മലയോര പര്‍വതമേഖലകളിലുമെല്ലാം സാഹസിക യാത്രകള്‍ക്കും മറ്റും പോവുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ജീവരക്ഷാ സംവിധാനം കൂടിയാണിത്.

എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം

അടിയന്തര സാഹചര്യങ്ങില്‍ അടിയന്തര സേവനങ്ങളെ ഫോണ്‍കോളിലൂടെയും സന്ദേശങ്ങളിലൂടെയും ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് കിട്ടുന്നില്ല എന്നിരിക്കട്ടെ. ഈ സമയം ഐഫോണ്‍ ഉപഗ്രഹ കണക്റ്റിവിറ്റിയിലൂടെ ആ ആശയവിനിമയം സാധ്യമാക്കാന്‍ സഹായിക്കും.

ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുന്നത്. താരതമ്യേന വേഗം കുറഞ്ഞ ആശയവിനിമയ സംവിധാനമായിരിക്കും ഇത്. എന്നാല്‍ മൊബൈല്‍ കണക്റ്റിവിറ്റിയില്ലാത്ത സാഹചര്യത്തില്‍ അടയിന്തിര സാഹചര്യങ്ങള്‍ വന്നാല്‍ ഈ സംവിധാനം ഉപയോഗപ്പെടും.

ഫോണില്‍ നെറ്റ് വര്‍ക്ക് ഇല്ല എന്ന് മനസിലാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് 'എമര്‍ജന്‍സി ടെക്‌സ്റ്റ് വയ സാറ്റലൈറ്റ്' എന്ന ഓപ്ഷന്‍ ഫോണില്‍ കാണാന്‍ സാധിക്കും. ഇത് തിരഞ്ഞെടുത്താല്‍ പുതിയൊരു ഇന്റര്‍ഫെയ്‌സിലേക്കാണ് ചെന്നെത്തുക. നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും ഏറ്റവും അടുത്തുള്ള ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കാന്‍ അവിടെ നിന്ന് സാധിക്കും.

ഇങ്ങനെ ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ കഴിയുന്നതും തുറസായ ആകാശം കാണുന്നയിടത്താണ് നിങ്ങള്‍ നില്‍ക്കുന്നത് എന്ന് ഉറപ്പുവരുത്തുക. സന്ദേശങ്ങള്‍ അയക്കാന്‍ ഏകദേശം 15 സെക്കന്റ് എങ്കിലും എടുക്കും. മരങ്ങള്‍ നിറഞ്ഞയിടങ്ങളിലാണ് നില്‍ക്കുന്നത് എങ്കില്‍ ഒരു മിനിറ്റിലേറെ സമയം ഒരു സന്ദേശം അയക്കാന്‍ വേണ്ടിവരും.

അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനായുള്ള അടിയന്തര സേവനങ്ങളെ ബന്ധപ്പെടുന്നതിന് വേണ്ടിയാണീ ഫീച്ചര്‍ ഉപയോഗിക്കുക. ഇതുവഴി അയക്കുന്ന സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്താണ് അയക്കപ്പെടുക. എന്നാല്‍ അടിയന്തര സേവന ദാതാക്കള്‍ക്കും അനുബന്ധ സംവിധാനങ്ങള്‍ക്കും ഈ സന്ദേശം കാണാനും അതിനനുസരിച്ച് സേവനം നല്‍കാനും സാധിക്കും.

അതേസമയം, കാനഡയുടെയും അലാസ്‌കയുടെയും വടക്കന്‍ മേഖലകളെ പോലെയുള്ള 60 ഡിഗ്രി അക്ഷാംശത്തില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഐഫോണ്‍ 14 പരമ്പര ഫോണുകളില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. യുഎസ്, കാനഡ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഐഒഎസ് 16 അപ്‌ഡേറ്റിലൂടെ ഈ സൗകര്യം തുടക്കത്തില്‍ ഉപയോഗിക്കാനാവുക. യുഎസിന് പുറത്തു നിന്ന് വാങ്ങുന്ന ഫോണുകള്‍ യുഎസില്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാവും. അതായാത് ആഗോള തലത്തില്‍ ചൈന, ഹോങ്കോങ്, മകാവോ എന്നിവിടങ്ങളില്‍ ഒഴികെ മറ്റെവിടെയും വില്‍ക്കുന്ന ഐഫോണ്‍ 14 പരമ്പര ഫോണുകളിലെല്ലാം ഈ സൗകര്യം ഉണ്ടാവും. പക്ഷെ തുടക്കത്തില്‍ ഉപയോഗിക്കാനാവുക കാനഡയിലും യുഎസിലും ഉള്ളവര്‍ക്കാണെന്ന് മാത്രം.

Content Highlights: iPhone 14 series satellite connectivity what is it and how to use

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented