Apple Music, Spotify, Deezer, Youtube Music, Tidal, Prime Music
ഇന്ത്യയിലെ നഗരപ്രദേശത്തുള്ള വനിതകളില്‍ ഭൂരിഭാഗവും (41 ശതമാനം) സൗജന്യ മ്യൂസിക് സ്ട്രീമിങ് സേവനങ്ങള്‍ ആസ്വദിക്കുന്നവരാണെന്ന് റിപ്പോര്‍ട്ട്. 30 ശതമാനം വനിതകളാണ് പെയ്ഡ് മ്യൂസിക് സ്ട്രീമിങ് സേവനങ്ങള്‍ ഉപയോഗിക്കുന്നത്.
യൂഗോവ് ഡാറ്റ അനലിസ്റ്റ് ഗ്രൂപ്പ് ആണ് ഈ ഗവേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഓണ്‍ലൈനില്‍ സൗജന്യമായി കിട്ടുന്ന പാട്ടുകള്‍ ആസ്വദിക്കുന്നവര്‍ 21 വയസിനും 29 വയസിനും ഇടിലുള്ളവരാണ്. 30 വയസിന് മുകളില്‍ പ്രായമുള്ളവരാണ് പണം നല്‍കി മ്യൂസിക് സ്ട്രീമിങ് സേവനങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നത്.
സൗജന്യമായി പാട്ടുകള്‍ കിട്ടുന്നതും സബ്‌സ്‌ക്രിപ്ഷന്‍ ഒരു കടമ്പയായി കാണുന്നതുകൊണ്ടുമാണ് ആളുകള്‍ സൗജന്യ സേവനങ്ങള്‍ എടുക്കുന്നതെന്നാണ് കരുതുന്നത്. 37 ശതമാനം സ്ത്രീകള്‍ നിരവധി സേവനങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവരാണ്.
വീഡിയോ സ്ട്രീമിങ് സേവനങ്ങള്‍ക്കൊപ്പം തന്നെ പാട്ടുകള്‍ കിട്ടുന്നതിനും ഫയല്‍ ഷെയറിങ് സൈറ്റുകള്‍ വഴി പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും നഗരത്തിലെ വനിതകള്‍ പ്രാധാന്യം നല്‍കുന്നുണ്ട്.
34 ശതമാനം പേര്‍ കാറുകളില്‍ മ്യൂസിക് റേഡിയോയും 33 ശതമാനം പേര്‍ ഇന്റര്‍നെറ്റ് റേഡിയോയും കേള്‍ക്കുന്നവരാണ്.
പരമ്പരാഗത രീതികള്‍ തന്നെ പിന്തുടരുന്നവരും ഉണ്ട്. 17 ശതമാനം പേര്‍ സിഡിയില്‍ പാട്ട് കേള്‍ക്കുന്നവരാണ്. കൊണ്ടുനടക്കുന്ന റേഡിയോ ഉപയോഗിക്കുന്നവര്‍ 15 ശതമാനമുണ്ട്. ഫോണോഗ്രാഫ് ഡിസ്‌കുകള്‍ ഉപയോഗിക്കുന്നവര്‍ 9 ശതമാനമുണ്ട്.
പണം നല്‍കിയായാലും അല്ലെങ്കിലും സ്ട്രീമിങ് സേവനങ്ങളിലൂടെ തന്നെയാണ് ഭൂരിഭാഗം പേരും (56%) പാട്ടുകള്‍ ആസ്വദിക്കുന്നത്. കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും.
പാട്ടുകളോടുകൂടിയ പോഡ്കാസ്റ്റുകള്‍ ഇഷ്ടപ്പെടുന്നവരാണ് പലരും, 90 കളിലെ ഹിറ്റ് പാട്ടുകള്‍ക്കാണ് വനിതകള്‍ക്കിടയില്‍ ജനപ്രീതി കൂടുതല്‍. ക്ലാസിക്കല്‍ സംഗീതവും, പോപ്പ് മ്യൂസികും തൊട്ടുപിന്നിലുണ്ട്.
പകര്‍ച്ചാവ്യാധിയുടെ സമയത്ത് സ്ട്രീമിങ് സേവനങ്ങളുടെ ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഇനിയും വര്‍ധിക്കുമെന്നും 2022 യുഗോവ് ഗ്ലോബല്‍ മീഡിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ എല്ലാ ലിംഗഭേദങ്ങള്‍ക്കിടയിലും സ്ട്രീമിങ് സേവനങ്ങളുടെ ഉപയോഗം വര്‍ധിച്ചു. ഇതില്‍ കൂടുതല്‍ സ്ത്രീകളാണ് (52 ശതമാനം, 47 ശതമാനം പുരുഷന്മാര്‍).
അതുപോലെ പോഡ്കാസ്റ്റ് മേഖലയും വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 33 ശതമാനം സ്ത്രീകള്‍ പോഡ്കാസ്റ്റ് കേള്‍ക്കാന്‍ താല്‍പര്യപ്പെടുന്നതായി പറയുന്നുണ്ട്.
9000 പേരില്‍ നിന്നാണ് യുഗോവ് വിവരശേഖരണം നടത്തിയത്.
Content Highlights: paid music, free music, music streaming
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..