ലക്ട്രിക് കാര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ആപ്പിളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി വ്യക്തമാക്കി ഹ്യൂണ്ടായ് മോട്ടോര്‍. ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ച നടന്നതായി കൊറിയ എക്കോണമിക് ഡെയ്‌ലി ടിവി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. 

ആപ്പിളും ഹ്യുണ്ടായിയും ചര്‍ച്ചയിലാണ്. എന്നാല്‍ അത് ഏറ്റവും പ്രാഥമിക ഘട്ടത്തിലാണ്. ഒന്നും തീരുമാനിച്ചിട്ടില്ല. ഹ്യൂണ്ടായ് പ്രസ്താവനയില്‍ വ്യക്തമാക്കി. ചര്‍ച്ചയുടെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല. 

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആപ്പിള്‍ പ്രതികരിച്ചില്ല.  സെല്‍ഫ്‌ഡ്രൈവിങ് ഇലക്ട്രിക് കാര്‍ സാങ്കേതികവിദ്യയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ആപ്പിള്‍ പ്രവര്‍ത്തിച്ചതായി ഡിസംബറില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2024-ഓടെ ആദ്യ യാത്രാവാഹനവും ആപ്പിളിന്റെ തന്നെ പുതിയ ബാറ്ററി സാങ്കേതികവിദ്യ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരു കമ്പനികളും ചേര്‍ന്ന് ഹ്യുണ്ടായിയുടേയോ ഹ്യുണ്ടായിയുടെ തന്നെ  കിയോ മോട്ടോ കോര്‍പ്പിന്റെ ഫാക്ടറികളിലോ വെച്ച് ബാറ്ററികള്‍ വികസിപ്പിച്ചേക്കുമെന്നോണ് ദി കൊറിയ എക്കോണമിക് ഡെയ്‌ലി ടിവി റിപ്പോര്‍ട്ട് ചെയ്തത്. 

Content Highlights: Hyundai Motor says it is in early talks with Apple for electric car and battery