റോബോട്ടുകളില്‍ ഉപയോഗിക്കാനുള്ള മനുഷ്യന്റേതിനു തുല്യമായ ത്വക്ക് വികസിപ്പിച്ചു. ജര്‍മനിയിലെ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ചില്‍ നിന്നുള്ള പ്രൊഫസര്‍ ഗോര്ദോണും സംഘവുമാണ് കൃത്രിമ ത്വക്ക് വികസിപ്പിച്ചത്.
സ്പര്‍ശം, വേഗം, സാന്നിധ്യം, താപനില എന്നിവ തിരിച്ചറിയുന്നതിനു മൈക്രോപ്രൊസസറും സെന്‍സറുകളും (വിവിധ തരം അളവുകളെ കംപ്യൂട്ടറിന് ഉപയോഗിക്കാവുന്ന ഡേറ്റയാക്കി മാറ്റുന്ന ഉപകരണം) ത്വക്കില്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രൊസീഡിങ് ഓഫ് ഐ.ഇ.ഇ.ഇ. ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ സംവേദനക്ഷമതയോടെ വിശദമായി തിരിച്ചറിയുന്നതിനു എച്ച് വണ്‍ എന്നു പേരിട്ടിരിക്കുന്ന റോബോട്ടിനെ ഇത് സഹായിക്കും. കംപ്യൂട്ടറുകളുടെ ഉപയോഗമാണ് ത്വക്ക് വികസിപ്പിക്കുന്നതില്‍ ഏറ്റവും വിഷമമേറിയ കാര്യമെന്ന് പഠനം വ്യക്തമാക്കുന്നു.
മനുഷ്യന്റെ ത്വക്കില്‍ ഏകദേശം 50 ലക്ഷം സംവേദനകോശങ്ങളുണ്ട്. മുമ്പ് റോബോട്ടിനായി നിര്‍മിച്ച കൃത്രിമത്വക്കില് നൂറില്‍താഴെ മാത്രം സംവേദനകോശങ്ങളുണ്ടായിരുന്നപ്പോള് നിയന്ത്രിക്കാന്‍ കഴിയാത്തവിധം േഡറ്റകളുടെ കുത്തൊഴുക്കായിരുന്നു. ഈ പ്രശ്നം ഒരുപരിധിവരെ നിയന്ത്രിക്കാന്‍ പുതിയ സംവിധാനത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതിനായി ന്യൂറോഎന്ജിനിയറിങ് എന്ന പുതുസാങ്കേതികവിദ്യയെയാണ് ഗവേഷകര്‍ ആശ്രയിച്ചത്. 1260 കോശങ്ങളാണ് റോബോട്ടിന്റെ ശരീരഭാഗങ്ങളില്‍ ഘടിപ്പിച്ചത്. ഒരാളെ സുരക്ഷിതമായി കെട്ടിപ്പിടിക്കാന്‍ വരെ എച്ച് വണ്ണിനു കഴിയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..