OMEN by HP 17-ck2004TX | Photo: Mathrubhumi
അമേരിക്കന്‍ കമ്പനിയായ എച്ച്പിയുടെ പ്രീമിയം ഗെയിമിങ് ലാപ്ടോപ്പ് ബ്രാന്‍ഡ് ആയ ഒമെന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഗെയിമിങ് ലാപ്ടോപ്പ് ആണ് ഓമെന്‍ 17-സികെ2004ടിഎക്സ്. ഏത് തരം ഗെയിമുകളും ആപ്ലിക്കേഷനുകളും സുഗമമായി പ്രവര്‍ത്തിപ്പിക്കാനാകും വിധമുള്ള ശക്തിയേറിയ സോഫ്റ്റ് വെയര്‍ ഹാര്‍ഡ് വെയര്‍ സവിശേഷതകളോടെയാണ് ഈ ഗെയിമിങ് ലാപ്ടോപ്പ് വിപണിയിലെത്തിയിരിക്കുന്നത്.
എച്ച്പി ഓമെന്‍ 17-സികെ2004ടിഎക്സ് സവിശേഷതകള്‍
എച്ച്പി ഒമെന്‍ 17 ലാപ്‌ടോപ്പിന്റെ മുഖ്യ സവിശേഷതകളിലൊന്ന് അതിന്റെ പ്രൊസസറാണ്. 13-ാം തലമുറ ഇന്റല്‍ കോര്‍ ഐ9 പ്രൊസസര്‍ ശക്തിപകരുന്ന ലാപ്ടോപ്പില്‍ 32 ജിബി ഡിഡിആര്‍5-5600 MHz റാം ആണുള്ളത്. നേരത്തെ സൂചിപ്പിച്ച പോലെ ഏത് തരം ഗെയിമുകളും ആപ്ലിക്കേഷനുകളും വളരെ സുഗമമായി പ്രവര്‍ത്തിക്കാനും മള്‍ടി ടാസ്‌കിങ് ജോലികള്‍ എളുപ്പമാക്കാനും ഇത് സഹായകമാവും. വിന്‍ഡോസ് 11 ഹോം ഓഎസ് ആണിതില്‍.

മുന്‍ഗാമികളെ പോലെ തന്നെ ഗെയിമിങ് ലാപ്‌ടോപ്പിന്റേതായ ഭാരമേറിയ, ഒപ്പം ഉറപ്പുള്ള രൂപകല്‍പനയാണ് ഒമെന്‍ 17 ലാപ്‌ടോപ്പിന്. 4 സോണ്‍ ആര്‍ജിബി ലൈറ്റിങ് സംവിധാനത്തോടുകൂടിയ കീബോര്‍ഡ് ആണിതിന്. ഗെയിമിങ് സമയത്ത് കൃത്യമായ ടൈപ്പിങ് സാധ്യമാക്കുന്നതിനായുള്ള 26 കീ റോളോവര്‍ ഗോസ്റ്റിങ് സാങ്കേതിക വിദ്യയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.
ഒമെന്‍ ബ്രാന്‍ഡ് ലാപ്‌ടോപ്പുകള്‍ക്ക് മുമ്പും ശബ്ദ സംവിധാനമൊരുത്തിയ ബാങ് ആന്റ് ഒലൂഫ്‌സെന്‍ ആണ് ഒമെന്‍ 17 ലാപ്‌ടോപ്പിലും ശബ്ദ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഡിടിഎസ് അള്‍ട്ര, എച്ച്പി ഓഡിയോ ബൂസ്റ്റ് സാങ്കേതിക വിദ്യകള്‍ ഉള്ളതിനാലാവണം ലാപ്‌ടോപ്പിന്റെ ശബ്ദം കിടിലമാണെന്ന് പറയാം. ഇരുവശത്തുമായുള്ള സ്പീക്കറുകള്‍ ഹെഡ് സെറ്റോ എക്‌സ്‌റ്റേണല്‍ സ്പീക്കറോ ആവശ്യമില്ലാതെ തന്നെ ആകര്‍ഷകമായ രീതിയിലുള്ള ശബ്ദാനുഭവമാണ് നല്‍കുന്നത്.

330 വാട്ടിന്റെ വലിയൊരു ചാര്‍ജര്‍ ആണ് ഒമെന്‍ 17 ന്റെ മറ്റൊരു പ്രത്യേകത. ചതുരത്തിലുള്ള ഒരു വലിയ പെട്ടിയാണ് ഇതിന്റെ ചാര്‍ജര്‍ അഡാപ്റ്റര്‍. 80Wh ബാറ്ററിയാണിതില്‍. ഉറപ്പുള്ള നിര്‍മിതിയാണിതിന്. 2.76 ഭാരമുള്ള ഈ ലാപ്‌ടോപ്പ് കൊണ്ടു നടക്കുക അത്ര എളുപ്പമുള്ള പണിയല്ല.

അഭിപ്രായം





+5
ഗെയിമിങ് അനുഭവം മെച്ചപ്പെടുത്താനാവശ്യമായ സൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിട്ടുള്ളതിനാല്‍ തന്നെ മികച്ച ഗ്രാഫിക്‌സ്, പ്രൊസസിങ് ശേഷി ആവശ്യമായ ജോലികള്‍ ചെയ്യാനും ഗെയിമിങിനും വേണ്ടി ഒമെന്‍ 17 സികെ2004ടിഎക്സ് ലാപ്‌ടോപ്പ് നല്ലൊരു ഓപ്ഷനായിരിക്കും. ഗെയിമര്‍മാര്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍ എന്നിവര്‍ക്കെല്ലാം ഇത് ഏറെ പ്രയോജനപ്പെടുകയും ചെയ്യും. വമ്പന്‍ ഫീച്ചറുകളായതുകൊണ്ടുതന്നെ 2,69,990 രൂപയ്ക്കാണ് ഒമെന്‍ 17 വിപണിയിലെത്തിയിരിക്കുന്നത്. പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കും ഗെയിമിങിലൂടെയും കണ്ടന്റ് ക്രിയേഷനിലൂടെയും വരുമാനമുള്ളവര്‍ക്കും ഇത് നല്ലൊരു ഓപ്ഷനായിരിക്കും.
Content Highlights: laptop review, hp omen, gaming laptop, powerfull laptop, intel i9, mathrubhumi, technology
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..