കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ജനങ്ങള്‍ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അപ്രതീക്ഷിതമായി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആളുകള്‍ നിര്‍ബന്ധിതരായതോടെ ബ്രോഡ്ബാന്‍ഡ് കണക്ഷന്റെ ആവശ്യവും വര്‍ധിച്ചു. വളരെ ശ്രദ്ധിച്ച് ഡാറ്റ ഉപയോഗിച്ചില്ലെങ്കില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒട്ടും സുഖകരമാവില്ല. തടസമല്ലാത്ത ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പുവരുത്താനുള്ള ചില വഴികളാണ് താഴെ.
ഫോണ്‍ വിളിക്കാന്‍ പരമാവധി ലാന്‍ഡ്‌ഫോണ്‍ പ്രയോജനപ്പെടുത്തുക
മൊബൈല്‍ ഫോണ്‍ കണക്ഷനാണ് ഇന്റര്‍നെറ്റിന് വേണ്ടി ഉപയോഗിക്കുന്നത് എങ്കില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനിടെ ഫോണ്‍ വിളിക്കുന്നത് ഒഴിവാക്കുക. ഇതിനായി പരമാവധി ലാന്റ്‌ഫോണുകള്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ ഫോണ്‍ വിളിക്കാനായി മാത്രം മറ്റൊരു ഫോണ്‍ മാറ്റിവെക്കുക.
നിങ്ങളുടെ വൈഫൈ നെറ്റ്‌വര്‍ക്കില്‍ മറ്റ് ഉപകരണങ്ങള്‍ ഒഴിവാക്കുക
നിങ്ങളുടെ വൈഫൈ റൂട്ടറില്‍ ബന്ധിപ്പിച്ച മറ്റ് ഉപകരണങ്ങള്‍ തല്കാലത്തേക്ക് നെറ്റ് വര്‍ക്കില്‍ നിന്നും മാറ്റുക. മൈക്രോ വേവ് ഓവന്റ അടുത്ത് ഇരിക്കരുത്. അത് വൈഫൈ സിഗ്നലുകള്‍ ദുര്‍ബലമാക്കിയേക്കും.
വയര്‍ലെസ് ഇന്റര്‍നെറ്റിന് പകരം വെയേര്‍ഡ് കണക്ഷനുകള്‍ ഉപയോഗിക്കാം.
നിങ്ങളുടെ ലാപ്‌ടോപ്പിനെ വൈഫൈയുമായി ബന്ധിപ്പിക്കുന്നതിന് പകരം എതര്‍നെറ്റ് കേബിളുമായി ബന്ധിപ്പിക്കുക. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഫോണ്‍ യുഎസ്ബി ടെതര്‍ ചെയ്യുക.
ഇന്റര്‍നെറ്റ് വേഗം നിരീക്ഷിക്കുക
ഇന്റര്‍നെറ്റ് വേഗം പരിശോധിക്കാനുള്ള സ്പീഡ് ടെസ്റ്റ് ആപ്പുകളും വെബ്‌സൈറ്റുകളുമുണ്ട്. അതുവഴി ഇന്റര്‍നെറ്റ് വേഗം പരിശോധിക്കുക. വലിയ അളവിലുള്ള ഡാറ്റാ ഉപയോഗം നടക്കുമ്പോള്‍ വേഗത കുറയാനിടയുണ്ട്. അതിനനുസരിച്ച് ബ്രൗസര്‍ ഉപയോഗം നിയന്ത്രിക്കുക. നെറ്റ് വര്‍ക്കില്‍ ബന്ധിപ്പിച്ച മറ്റ് ഉപകരണങ്ങള്‍ വേര്‍പെടുത്തുക.
Content Highlights: how you can stay connected to internet while work from home