ഫെയ്‌സ്ബുക്ക് അടുത്തിടെ ആരംഭിച്ച ഗ്രൂപ്പ് വീഡിയോ കോള്‍ സേവനമാണ് മെസഞ്ചര്‍ റൂംസ്. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്പില്‍ നല്‍കിയിരിക്കുന്ന ഈ അധിക ഫീച്ചര്‍ ഫെയ്‌സ്ബുക്കിന്റെ പ്രധാന വെബ്‌സൈറ്റുമായും വാട്‌സാപ്പ് വെബ്/ ഡെസ്‌ക്ടോപ്പ് പതിപ്പുമായും ബന്ധിപ്പിച്ചിട്ടുണ്ട്. 

വാട്‌സാപ്പില്‍ നിന്നും എങ്ങനെ മെസഞ്ചര്‍ റൂംസ് സേവനം ഉപയോഗിക്കാം എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

 • വാട്ട്സ്ആപ്പ് വെബ് അല്ലെങ്കില്‍ വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് തുറക്കുക.  തുടര്‍ന്ന്  ചാറ്റ് ലിസ്റ്റിന് മുകളിലായുള്ള മെനു ബട്ടന്‍ ക്ലിക്ക് ചെയ്യുക. വിന്‍ഡോസില്‍ ത്രീ ഡോട്ട് മെനു ആണ് ഉണ്ടാവുക. മാക്ക് പതിപ്പില്‍ ഡൗണ്‍ ആരോ ചിഹ്നമാണ് ഉണ്ടാവുക
 • അതില്‍ ക്രിയേറ്റ് ചാറ്റ് റൂം എന്ന് കാണാം
 • ഇങ്ങനെ അല്ലാതെ ഒരോരുത്തരുമായുള്ള ചാറ്റ് തുറന്നാല്‍ മുകളിലുള്ള അറ്റാച്ച്‌മെന്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന ഓപ്ഷനില്‍ ഏറ്റവും താഴെയായി Roomഎന്ന് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
 • Continue in Messenger എന്നത് തിരഞ്ഞെടുക്കുക. ഇത് നേരെ ബ്രൗസറില്‍ മെസഞ്ചര്‍ വെബ്‌സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോവും.
 • ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ ആപ്പിലുള്ള പുതിയ സൗകര്യമാണ് Room. അതിനാല്‍ ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ നിബന്ധനകളും വ്യവസ്ഥകളും Room ഉപയോഗത്തിന് ബാധകമാവും.
 • നിങ്ങള്‍ ഫെയ്‌സ്ബുക്ക് ഐഡി ഉപയോഗിച്ച് അതില്‍ ലോഗിന്‍ ചെയ്യണം. 
 • അതിന് ശേഷം Create Room as (നിങ്ങളുടെ പേര്) ബട്ടന്‍ ക്ലിക്ക് ചെയ്യുക. 
 • തുറന്ന് വരുന്ന വിന്‍ഡോയില്‍ ഗ്രൂപ്പ് ചാറ്റിന്റെ ലിങ്ക് കാണാം. അത് കോപ്പി ചെയ്യുക. 
 • അത് ഗ്രൂപ്പ് കോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാട്‌സാപ്പ് വഴിയോ അല്ലാതെയോ അയച്ച് കൊടുക്കാം.
 • നിങ്ങള്‍ ലിങ്ക് അയച്ചുകൊടുത്തവര്‍ എല്ലാം ഗ്രൂപ്പ് ചാറ്റില്‍ വന്നു കഴിഞ്ഞാല്‍ മറ്റാരും വീഡിയോ കോളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായി റൂം ലോക്ക് ചെയ്യാന്‍ സാധിക്കും  
 • അതിന് മെസഞ്ചര്‍ റൂം വിന്‍ഡോയുടെ താഴെയുള്ള ഓപ്ഷനുകളില്‍ See call participants എന്ന ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ Lock Room എന്ന ഓപ്ഷന്‍ കാണാം. അതില്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.
 • അതേ വിന്‍ഡോയില്‍ തന്നെ സെറ്റിങ്‌സ് തിരഞ്ഞെടുത്താല്‍ End Room എന്ന് ബട്ടന്‍ കാണാം. അതുവഴി വീഡിയോ കോള്‍ അവസാനിപ്പിക്കാനും എല്ലാ അംഗങ്ങളേയും നീക്കം ചെയ്യാനും ലിങ്ക് പ്രവര്‍ത്തനരഹിതമാക്കാനും സാധിക്കും. 

എങ്ങനെ ഒരു വീഡിയോ ചാറ്റില്‍ ലിങ്ക് വഴി പ്രവേശിക്കാം

 • റൂം ക്രിയേറ്റര്‍മാര്‍ അയച്ചു തരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ബ്രൗസറില്‍ മെസഞ്ചര്‍ വെബ്‌സൈറ്റ് തുറക്കുകയും Join As എന്ന ബട്ടന്‍ കാണുകയും ചെയ്യും.
 • ഫെയ്‌സ്ബുക്ക് ലോഗിന്‍ ആവശ്യപ്പെട്ടാല്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് തുടരുക.
 • അല്ലെങ്കില്‍ പേര് നല്‍കിയതിന് ശേഷം Join As Guest ബട്ടന്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് വീഡിയോ കോളിലേക്ക് പ്രവേശിക്കാനാവും

Content Highlights: How to use Messenger Rooms on whatsapp