ഫോണ്‍ ഒന്ന് തൊട്ടാല്‍ മതി;  ഗൂഗിള്‍ പേയുടെ 'ടാപ്പ് റ്റു പേ' സംവിധാനം എങ്ങനെ ഉപയോഗിക്കാം? 


നിങ്ങളുടെ ഫോണ്‍ പെട്രോള്‍ പമ്പിലെ പിഒഎസ് മെഷീനിനോട് ചേര്‍ത്ത് വെച്ചാലുടന്‍ പണമിടപാട് പൂര്‍ത്തിയാവും. 

Photo: Gpay

ക്കഴിഞ്ഞ മാര്‍ച്ചിലാണ് യു.പി.ഐ. പണമിടപാട് സേവനമായ ഗൂഗിള്‍ പേ പുതിയ 'ടാപ്പ് ടു പേ' സംവിധാനം ആരംഭിച്ചത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ കോണ്‍ടാക്റ്റ് ലെസ് പേമെന്റിന് സമാനമായ ഈ സേവനം പൈന്‍ ലാബ്‌സുമായി സഹകരിച്ചാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്.

'ടാപ്പ് റ്റു പേ' ലളിതമാണ് കാര്യം.ഒരു പെട്രോള്‍ പമ്പില്‍നിന്നു പെട്രോളടിച്ച് കഴിഞ്ഞ് പണം നല്‍കാന്‍ ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് തുകയും പാസ്‌വേഡും നല്‍കി പണം നല്‍കുന്ന പ്രക്രിയക്ക് പകരം. ഫോണ്‍ പെട്രോള്‍ പമ്പിലെ പിഒഎസ് മെഷീനിനോട് ചേര്‍ത്ത് വെച്ചാലുടന്‍ പണമിടപാട് പൂര്‍ത്തിയാവും.

  • എടിഎം, ക്രെഡിറ്റ് കാര്‍ഡുകളിലും സമാനമായി പിഒഎസ് മെഷീനിന് മുകളില്‍ പിടിച്ചാല്‍ പണം നല്‍കുന്ന സൗകര്യം നേരത്തെ തന്നെ ലഭ്യമാണ്.
  • എങ്ങനെയാണ് ഫോണുകളില്‍ ഈ സൗകര്യം ഉപയോഗിക്കുക എന്ന് നോക്കാം
  • അതിന് ആദ്യം ഫോണില്‍ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ അധവാ എന്‍എഫ്‌സി (NFC) സംവിധാനം ഉണ്ടെന്ന് ഉറപ്പുവരുത്തുക.
  • സെറ്റിങ്‌സ് സന്ദര്‍ശിച്ച് എന്‍എഫ്‌സി തിരഞ്ഞ് കണ്ടെത്തി ഓണ്‍ ചെയ്യുക.
  • ടാപ് ടു പേ എന്ന ഓപ്ഷന്‍ പ്രത്യേകം ഉണ്ടെങ്കില്‍ അതില്‍ ഗൂഗിള്‍ പേ ആപ്പ് തിരഞ്ഞെടുക്കണം.
  • ശേഷം ഗൂഗിള്‍ പേയില്‍ നിങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ബന്ധിപ്പിക്കുക
  • അതിന് ഗൂഗിള്‍ പേ ആപ്പ് തുറന്ന് പ്രൊഫൈല്‍ തിരഞ്ഞെടുക്കുക.
  • അവിടെ Bank Account എന്ന ഓപ്ഷന്‍ കാണാം. അത് തിരഞ്ഞെടുത്ത് Add credit card or debit card തിരഞ്ഞെടുത്ത് നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ നല്‍കുക.
  • ശേഷം പണമിടപാട് നടത്തേണ്ട സമയത്ത് ഫോണ്‍ അണ്‍ലോക്ക് ചെയ്തതിന് ശേഷം തുക എന്റര്‍ ചെയ്ത പിഒഎസ് മെഷീനിന്റെ അടുത്ത് ഫോണ്‍ വെച്ചാല്‍ മതി.

Content Highlights: how to use gpay tap to pay feature

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented