ഐഫോണില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്ക് വാട്‌സാപ്പ് ചാറ്റുകള്‍ എങ്ങനെ മാറ്റാം? ചെയ്യേണ്ടതിത്രമാത്രം


നിലവില്‍ ആന്‍ഡ്രോയിഡ് 10 സാംസങ് ഫോണുകളിലേക്ക് മാറുന്ന ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.

Photo: Whatsapp

Listen to "ഐഫോണില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്ക് വാട്സാപ്പ് ചാറ്റുകള്‍ മാറ്റാം | Mathrubhumi" on Spreaker.

ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറുമ്പോള്‍ വാട്‌സാപ്പ് ചാറ്റ് ഹിസ്റ്ററി പുതിയ ഫോണിലേക്ക് മാറ്റാന്‍ സൗകര്യമൊരുക്കി വാട്‌സാപ്പ്. ഉപഭോക്താക്കള്‍ ഏറെകാലമായി ഉന്നയിച്ച ആവശ്യമായിരുന്നു ഇത്. മുമ്പ് ഐഫോണില്‍ നിന്ന് ആന്‍ഡ്രോയിഡ് ഫോണിലേക്ക് മാറുമ്പോള്‍ പഴയ ചാറ്റുകള്‍ നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു.

നിലവില്‍ ആന്‍ഡ്രോയിഡ് 10 സാംസങ് ഫോണുകളിലേക്ക് മാറുന്ന ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.

വാട്‌സാപ്പ് ചാറ്റ് ഹിസ്റ്ററി ഐഫോണില്‍ നിന്ന് സാംസങ് ഫോണിലേക്ക് മാറ്റാന്‍ എന്ത് ചെയ്യണം?

  • ഐഫോണില്‍ വാട്‌സാപ്പ് ഐഓഎസ് 2.21.160.17 പതിപ്പോ അതിന് ശേഷമുള്ളതോ ആയിരിക്കണം. സാംസങ് ഫോണില്‍ വാട്‌സാപ്പ് ആന്‍ഡ്രോയിഡ് 2.21.16.20 പതിപ്പ് ആയിരിക്കണം. കൂടാതെ യുഎസ്ബി സി - ലൈറ്റ്‌നിങ് കേബിളും ആവശ്യമാണ്.
  • പഴയ ഫോണില്‍ ഉണ്ടായിരുന്ന അതേ ഫോണ്‍ നമ്പര്‍ തന്നെയാവണം പുതിയ ഫോണില്‍ ഉപയോഗിക്കുന്നത്.
  • 3.7.22.1 വേര്‍ഷനോ അതിന് ശേഷമോ ഉള്ള സ്മാര്‍ട്ട് സ്വിച്ച് ആപ്പ് ഫോണില്‍ വേണം. സാംസങ് ഫോണ്‍ പുതിയതോ അല്ലെങ്കില്‍ ഫാക്ടറി റീസെറ്റ് ചെയ്തതോ ആയിരിക്കണം.
ചെയ്യേണ്ടത് ഇത്രമാത്രം

1. ആദ്യം നിങ്ങളുടെ സാംസങ് ഫോണ്‍ ഓണ്‍ ചെയ്ത് ഐഫോണുമായി കേബിള്‍ വഴി ബന്ധിപ്പിക്കുക.

2. സംസങ് സ്മാര്‍ട് സ്വിച്ച് ആപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോവുക.

3. സാംസങ് ഫോണിലെ സ്‌ക്രീനില്‍ തെളിയുന്ന ക്യുആര്‍ കോഡ് ഐഫോണ്‍ ക്യാമറ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുക.

4. ഐഫോണില്‍ സ്റ്റാര്‍ട്ട് ക്ലിക്ക് ചെയ്യുക. പ്രോസസ് പൂര്‍ത്തിയാവുന്നത് വരെ കാത്തിരിക്കുക.

5. ശേഷം സാംസങ് ഫോണ്‍ സെറ്റിങ്‌സ് പൂര്‍ത്തിയാക്കുക.

6. ശേഷം നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക. ഐഫോണില്‍ ഉപയോഗിച്ചിരുന്ന അതേ നമ്പര്‍ തന്നെ ആയിരിക്കണം.

7. ഇംപോര്‍ട്ട് ബട്ടന്‍ ക്ലിക്ക് ചെയ്യുക. പ്രോസസ് പൂര്‍ത്തിയാവാന്‍ കാത്തിരിക്കുക.

8. പുതിയ ഫോണ്‍ ആക്റ്റിവേറ്റ് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് പഴയ ചാറ്റുകളെല്ലാം വാട്‌സാപ്പില്‍ കാണാന്‍ സാധിക്കും.

ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍

ചാറ്റുകള്‍ പുതിയ ഫോണിലേക്ക് എത്തിച്ചാലും പഴയ ഐഫോണില്‍ നിന്ന് അവ നീക്കം ചെയ്യപ്പെടില്ല. അത് നീക്കം ചെയ്യണമെങ്കില്‍ ഐഫോണില്‍ നിന്ന് വാട്‌സാപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്യുകയോ വാട്‌സാപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണം.

വ്യക്തിഗത സന്ദേശങ്ങള്‍ മാത്രമാണ് ഇതുവഴി പുതിയ ഫോണിലേക്ക് മാറ്റാനാവുക. പണമിടപാട് വിവരങ്ങള്‍ പുതിയ ഫോണിലേക്ക് മാറില്ല. കൂടാതെ വാട്‌സാപ്പ് കോള്‍ ഹിസ്റ്ററിയും ഐഫോണില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്ക് കൊണ്ടുപോവാനാവില്ല.

താമസിയാതെ തന്നെ മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ സൗകര്യം ലഭ്യമാക്കുമെന്ന് വാട്‌സാപ്പ് അറിയിച്ചു.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented