നഷ്ടപ്പെട്ട ഫോണ്‍  CEIR വെബ്‌സൈറ്റിലൂടെ എങ്ങനെ ബ്ലോക്ക് ചെയ്യാം? 


Photo: gettyimages

പ്പോള്‍ വേണമെങ്കിലും നമ്മുടെ കയ്യിലെ സ്മാര്‍ട്‌ഫോണുകള്‍ നഷ്ടപ്പെടാം. അത് ചിലപ്പോള്‍ ആരെങ്കിലും മോഷ്ടിച്ചതാവാം, എവിടെയെങ്കിലും മറന്നു വെച്ചതാകാം. ദൈനം ദിന ജീവിതത്തിന്റെ ഭാഗമായ സ്മാര്‍ട്‌ഫോണുകളില്‍ ചിത്രങ്ങളും വീഡിയോകളും ബാങ്കിങ് ആപ്പുകളും ഉള്‍പ്പടെ നിരവധി ഉള്ളടക്കങ്ങളുണ്ടാവും. ഫോണ്‍ നഷ്ടപ്പെട്ടാല്‍ സാധാരണ നാം ആശ്രയിക്കുക പോലീസിനെയാണ്. എന്നാല്‍ നഷ്ടപ്പെട്ട നമ്മുടെ ഫോണ്‍ വളരെ എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ തന്നെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ ബ്ലോക്ക് ചെയ്യുമ്പോള്‍ ആ ഫോണ്‍ മറ്റാര്‍ക്കും പിന്നീട് ഉപയോഗിക്കാന്‍ സാധിക്കില്ല.

എങ്ങനെ നിങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാം?

  1. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അക്കാര്യം അറിയിച്ച് പോലീസില്‍ ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക. പരാതി രജിസ്റ്റര്‍ ചെയ്തതിന്റെ പകര്‍പ്പ് കയ്യില്‍ കരുതുക.
  2. നഷ്ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോണ്‍ നമ്പറിന്റെ ഡ്യൂപ്ലിക്കറ്റ് നമ്പര്‍ എടുക്കുക. നിങ്ങളുടെ ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പര്‍ ആവശ്യമാണ്. 24 മണിക്കൂറില്‍ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് ആക്റ്റിവേറ്റ് ചെയ്തുകിട്ടും.
  3. പരാതിയുടെ കോപ്പി, തിരിച്ചറിയല്‍ രേഖ ഏതെങ്കിലും, ഫോണ്‍ വാങ്ങിയതിന്റെ ഇന്‍വോയ്‌സ് എന്നിവ കയ്യില്‍ കരുതുക.
  4. ശേഷം www.ceir.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. ഇത് തിരഞ്ഞെടുത്താല്‍ ഒരു ഫോം പൂരിപ്പിക്കണം.
  5. ഇതില്‍ മൊബൈല്‍ നമ്പര്‍, ഐഎംഇഐ നമ്പര്‍, ബ്രാന്‍ഡിന്റെ പേര്, മോഡല്‍, ഇന്‍വോയ്‌സ് എന്നിവ നല്‍കണം.
  6. ഒപ്പം നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തീയ്യതി, സ്ഥലം, പോലീസ് സ്‌റ്റേഷന്‍, പരാതിയുടെ നമ്പര്‍, പരാതിയുടെപകര്‍പ്പ് എന്നിവ നല്‍കണം.
  7. തുടര്‍ന്ന് ഫോണിന്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ രേഖയും നല്കി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം.
  8. ശേഷം ഒരു റിക്വസ്റ്റ് ഐഡി നിങ്ങള്‍ക്ക് ലഭിക്കും. ഇതുപയോഗിച്ച് നിങ്ങളുടെ അപേക്ഷയില്‍ നടപടിയെടുത്തോ എന്ന് പരിശോധിക്കാം.
  9. 24 മണിക്കൂറില്‍ തന്നെ നിങ്ങള്‍ നല്‍കിയ ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാര്‍ഡും ഫോണില്‍ പ്രവര്‍ത്തിക്കുകയില്ല. ഫോണ്‍ ഈ രീതിയല്‍ ബ്ലോക്ക് ചെയ്താലും അത് ട്രാക്ക് ചെയ്യാന്‍ പോലീസിന് സാധിക്കുമെന്നാണ് CEIR വെബ്‌സൈറ്റില്‍ പറയുന്നത്.
ഫോണ്‍ തിരിച്ച് കിട്ടിയാല്‍

www.ceir.gov.in വെബ്‌സൈറ്റില്‍ തന്നെ അണ്‍ബ്ലോക്ക് ചെയ്യുന്നതിനുള്ള ബട്ടന്‍ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നല്‍കിയതിന് ശേഷം അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്ത ഫോണില്‍ പിന്നീട് സിംകാര്‍ഡ് ഇട്ട് ഉപയോഗിക്കാം.

ഫോണിലെ ഐഎംഇഐ നമ്പറുകള്‍ എങ്ങനെ കണ്ടെത്താം?

രണ്ട് സിംകാര്‍ഡ് സ്ലോട്ടുകളുള്ള ഫോണുകള്‍ക്ക് രണ്ട് ഐഎംഇഐ നമ്പറുകളുണ്ടാവും. ഇത് സാധാരണ ഫോണിന്റെ പാക്കേജിന് പുറത്ത് രേഖപ്പെടുത്താറുണ്ട്. സിം1, സിം2 എന്നിങ്ങനെ വേര്‍തിരിച്ച് അതില്‍ കാണാം. പാക്കേജ് ബോക്‌സ് ഇതിനായി സൂക്ഷിക്കണം. ഫോണ്‍ വാങ്ങിയ ഇന്‍വോയ്‌സിലും ഐഎംഇഐ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും.

ഫോണ്‍ നഷ്ടപ്പെടുമ്പോള്‍ ഈ നമ്പറുകള്‍ ഉപകരിക്കുന്നതാണ്. ഇതിനാല്‍ ഇത് എവിടെയെങ്കിലും സൂക്ഷിച്ചുവെക്കണം. ഫോണില്‍ നിന്ന് *#06# എന്ന് ഡയല്‍ ചെയ്താല്‍ ഐഎംഇഐ നമ്പറുകള്‍ കാണാന്‍ സാധിക്കും.

Content Highlights: How to track stolen smartphones with govt's CEIR site

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented