യൂട്യൂബില്‍ നിങ്ങള്‍ തിരയുകയും, കാണുകയും ചെയ്യുന്ന വീഡിയോകള്‍ ഏതെല്ലാം ആണെന്ന് യൂട്യൂബ് ശേഖരിച്ച് വെക്കുന്നുണ്ട്. ഈ സെര്‍ച്ച് ഹിസ്റ്ററിയുടേയും വാച്ച് ഹിസ്റ്ററിയുടേയും അടിസ്ഥാനത്തില്‍ നിങ്ങളുടെ താല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞാണ് നിങ്ങളുടെ യൂട്യൂബ് വിന്‍ഡോയില്‍ വീഡിയോകള്‍ നിര്‍ദേശിക്കുന്നത്. പരസ്യവിതരണത്തിലും ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ സംവിധാനം ചിലപ്പോള്‍ സ്വകാര്യതയെ ബാധിക്കുന്നതും നിങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ ശല്യമാവുന്നതുമാവാം.
- നിങ്ങളുടെ വാച്ച് ഹിസ്റ്ററിയും, സെര്‍ച്ച് ഹിസ്റ്ററിയും റെക്കോര്‍ഡ് ചെയ്യപ്പെടുന്നത് എങ്ങനെ നിര്‍ത്തിവെക്കാം ? ചെയ്യേണ്ടത് ഇത്രമാത്രം.
- യൂട്യൂബ് ആപ്പ് തുറക്കുക. വലതു ഭാഗത്ത് മുകളില്‍ കാണുന്ന പ്രൊഫൈല്‍ ഇമേജില്‍ ടാപ്പ് ചെയ്യുക
- സെറ്റിങ്‌സ് തിരഞ്ഞെടുക്കുക
- ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിക്കുന്നവര്‍ സെറ്റിങ്‌സിലെ ഹിസ്റ്ററി & പ്രൈവസി എന്നത് ടാപ്പ് ചെയ്യുക. അതില്‍ പോസ് വാച്ച് ഹിസ്റ്ററി എന്ന ടോഗിള്‍ ബട്ടനുകള്‍ കാണാം അവ ഓണ്‍ ആക്കുക.
- ഐഒഎസ് ആപ്പ് ഉപയോഗിക്കുന്നവര്‍ സെറ്റിങ്‌സ് തുറന്ന് താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ ഹിസ്റ്ററി & പ്രൈവസി ഓപ്ഷന് കീഴിലായി പോസ് വാച്ച് ഹിസ്റ്ററി, പോസ് സെര്‍ച്ച് ഹിസ്റ്ററി ടോഗിള്‍ ബട്ടനുകള്‍ കാണാം അവ ഓണ്‍ ചെയ്യുക.
- ഇതോടെ നിങ്ങളുടെ യൂട്യൂബില്‍ കാണുന്നതും, തിരയുന്നതുമായ വീഡിയോകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്നത് നിര്‍ത്തിവെക്കാനാവും.
- നേരത്തെ ശേഖരിച്ചുവെച്ച വിവരങ്ങള്‍ നീക്കം ചെയ്യാന്‍ ഹിസ്റ്ററി & പ്രൈവസി ഓപ്ഷനില്‍ ക്ലിയര്‍ സെര്‍ച്ച് ഹിസ്റ്ററി, ക്ലിയര്‍ വാച്ച് ഹിസ്റ്ററി എന്നിവ തിരഞ്ഞെടുത്താല്‍ മതി.
Content Highlights: how to pause search watch history on youtube