സ്പാം കോളുകള്‍ എല്ലാ മൊബൈല്‍ ഉപയോക്താക്കളും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്. ചിലര്‍ ചതിക്കുഴികളില്‍ വീണുപോവുകയും ചെയ്യുന്നു. ഡു നോട്ട് ഡിസ്റ്റര്‍ബ് പോലുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും സ്പാം കോളുകളുടെയും അപരിചിതരുടെ ഫോണ്‍ വിളികളുടേയും ശല്യം ഒഴിവാകുന്നില്ല.
ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി ആപ്പിള്‍ ഐഓഎസ് 13 ല്‍ സൈലന്‍സ് അണ്‍നൗണ്‍ കോളേഴ്‌സ് ആന്റ് സ്പാം കോള്‍സ് എന്നൊരു ഫീച്ചറുണ്ട്.
ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്ത നമ്പറുകളെയെല്ലാം ഈ സംവിധാനം ബ്ലോക്ക് ചെയ്യും. അനാവശ്യ ഫോണ്‍ വിളികളെ തടയാനാണ് ഈ സംവിധാനം എങ്കിലും കോണ്‍ടാക്റ്റ് ലിസ്റ്റിലില്ലാത്ത പരിചിതരായ ആളുകളുടെ കോളുകളും ഇത് തടയും എന്നത് ഒരു പരിമിതിയാണ്. എങ്കിലും അത്തരക്കാര്‍ക്ക് വോയ്‌സ് മെയില്‍ അയക്കാനുള്ള സൗകര്യം നല്‍കുന്നുണ്ട്.
ഈ ഫീച്ചര്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്ന് നോക്കാം.
- സെറ്റിങ്‌സില്‍ പോവുക
- താഴേക്ക് സൈ്വപ്പ് ചെയ്ത് Phone എന്നത് തിരഞ്ഞെടുക്കുക.
- അതില്‍ Silence Unknown Callers എന്ന് കാണാം
- അതിലെ ടോഗിള്‍ ബട്ടണ്‍ ഓണ്‍ ചെയ്യുക
ഇത്രമാത്രം! ഇതോടെ നിങ്ങളുടെ ഫോണിലേക്ക് വരുന്ന അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എല്ലാം ബ്ലോക്ക് ചെയ്യപ്പെടും. ഈ ഓപ്ഷന്‍ നിങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഏത് സമയത്തും ഓഫ് ചെയ്യാവുന്നതാണ്. പുതിയ ഐഓഎസ് 14 ലും ഈ സൗകര്യം ലഭ്യമാണ്.
Content Highlights: how to block unknown spam calls on iphones