ഗൂഗിള്‍ 1 TB സ്റ്റോറേജ് വര്‍ധന; ഇന്ത്യക്കാര്‍ക്ക് ഒരു നേട്ടവുമില്ല, കാരണമിതാണ് !


Photo: Google

ര്‍ക്ക്‌സ്‌പേസ് ഇന്‍ഡിവിജ്വല്‍ ഉപഭോക്താക്കള്‍ക്കായി സ്റ്റോറേജ് വര്‍ധിപ്പിക്കുകയും പുതിയ സൗകര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരിക്കുകയാണ് ഗൂഗിള്‍. സൗജന്യമായി ലഭിച്ചിരുന്ന 15 ജിബി ഒരു ടിബി ആയി വര്‍ധിക്കും. യഥാര്‍ത്ഥത്തില്‍ ഈ മാറ്റം കൊണ്ട് ഇന്ത്യക്കാരായ സാധാരണ ഗൂഗിള്‍ അക്കൗണ്ട് ഉടമകള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോ?

എന്താണ് ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് ഇന്‍ഡിവിജ്വല്‍

ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉടമകള്‍ക്കും സംരംഭകര്‍ക്കും അവരുടെ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് ഇന്‍ഡിവിജ്വല്‍ സേവനം ഒരുക്കിയിരിക്കുന്നത്. ദൈനം ദിന ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഗൂഗിള്‍ അക്കൗണ്ട് ആവശ്യമുള്ളവര്‍ക്ക് വേണ്ടിയാണിത്. വലിയ സ്ഥാപനങ്ങളിലെ ആഭ്യന്തര ആവശ്യങ്ങള്‍ക്കും ആശയവിനിമയങ്ങള്‍ക്കുമായുള്ള വര്‍ക്ക് സ്‌പേസ് സേവനം നേരത്തെ തന്നെയുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് വ്യക്തികളുടെ ഗൂഗിള്‍ അക്കൗണ്ടുകള്‍ക്ക് വേണ്ടിയുള്ള വര്‍ക്ക് സ്‌പേസ് ഇന്‍ഡിവിജ്വല്‍ കമ്പനി അവതരിപ്പിച്ചത്.

Photo: Google

സാധാരണ ഗൂഗിള്‍ അക്കൗണ്ടുകള്‍ക്ക് ലഭിക്കാത്ത അധിക സേവനങ്ങള്‍ വര്‍ക്ക് സ്‌പേസ് ഇന്‍ഡിവിജ്വല്‍ സേവനത്തിലൂടെ ലഭിക്കും.

വലിയ കമ്പനികള്‍ക്ക് അവരുടെ വര്‍ക്ക് സ്‌പേസ് അക്കൗണ്ടുകളില്‍ ലഭിച്ചിരുന്ന പ്രീമിയം മീറ്റ്, ഗൂഗിള്‍ ഡോക്ക്‌സ് വഴിയുള്ള ഇ-സിഗ്നേച്ചര്‍ പോലുള്ള സൗകര്യങ്ങള്‍ വ്യക്തിഗത വര്‍ക്ക് സ്‌പേസ് അക്കൗണ്ടിലും ഇനി ലഭിക്കും. 24 മണിക്കൂര്‍ നേരം തുടര്‍ച്ചയായി ഗ്രൂപ്പ് മീറ്റിങ് നടത്താനുള്ള സൗകര്യം, കോള്‍ റെക്കോര്‍ഡിങ്, നോയ്‌സ് കാന്‍സലേഷന്‍, ബ്രേക്ക് ഔട്ട് റൂംസ്, ഹാന്‍ഡ് റൈസിങ്, പോള്‍, ഡയല്‍-ഇന്‍ തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. ഇത് കൂടാതെ ഗൂഗിള്‍ കലണ്ടറില്‍ എളുപ്പത്തില്‍ അപ്പോയിന്റ്‌മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാനും, ബ്രാന്‍ഡിന്റെ പ്രചാരണത്തിനായി കസ്റ്റമൈസ് ചെയ്യാനാവുന്ന ലേഒട്ടുകളും ജിമെയിലില്‍ മള്‍ടി സെന്റ് സൗകര്യവും ലഭിക്കും. ഗൂഗിള്‍ വിദഗ്ദരുടെ സഹായങ്ങളും എളുപ്പം ലഭിക്കും.

പുതിയ സ്റ്റോറേജ് വര്‍ധന

ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യമായി ലഭിച്ചിരുന്ന 15 ജിബി സ്‌റ്റോറേജ് പരിധി 1 ടിബി ആക്കി വര്‍ധിപ്പിക്കുകയാണ് ഇപ്പോള്‍ ഗൂഗിള്‍ ചെയ്തിരിക്കുന്നത്. എന്ന് മുതലാണ് ഈ മാറ്റം അക്കൗണ്ടുകളില്‍ പ്രകടമാവുകയെന്ന് വ്യക്തമല്ല. പി.ഡി.എഫും, കാഡും ഉള്‍പ്പടെ നൂറിലധികം ഫയല്‍ ടൈപ്പുകള്‍ ഈ സ്റ്റോറേജില്‍ അപ് ലോഡ് ചെയ്യാന്‍ സാധിക്കും. മൈക്രോസോഫ്റ്റ് ഓഫീസ് ഫയലുകള്‍ കണ്‍വേര്‍ട്ട് ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാനും സാധിക്കും.

സാധാരണ ജിമെയില്‍ അക്കൗണ്ടില്‍ സൗജന്യമായി ലഭിക്കുന്ന 15 ജിബി സൗജന്യ സ്‌റ്റോറേജില്‍ ഇതുവഴി മാറ്റമുണ്ടാവില്ല.എന്നാല്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള വര്‍ക്ക് സ്‌പേസ് ഫോര്‍ ബിസിനസ് ഇന്ത്യയില്‍ ലഭ്യമാണ്. പ്രതിമാസം 125 രൂപയില്‍ തുടങ്ങുന്ന പ്ലാനുകളാണ് ഇതിനുള്ളത്. ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ഇന്‍ഡിവിജ്വല്‍ സേവനങ്ങളും പണം നല്‍കി വാങ്ങേണ്ടതാണ്. യുഎസില്‍ പ്രതിമാസം 9.99 ഡോളര്‍ (827 രൂപ) ആണ് ഇതിന് ചിലവ് വരുന്നത്.

ഇന്ത്യക്കാര്‍ക്ക് എന്ത് ഗുണം?

ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് ഇന്‍ഡിവിജ്വല്‍ അക്കൗണ്ടിലെ സ്റ്റോറേജ് വര്‍ധന ഇന്ത്യയിലുള്ളവരെ സംബന്ധിച്ചിടത്തോളം യാതൊരു പ്രയോജനവുമില്ലാത്തതാണ്. കാരണം, ഇന്ത്യയില്‍ ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് ഇന്‍ഡിവിജ്വല്‍ സേവനം ലഭ്യമല്ല.

യു.എസ്., കാനഡ, മെക്‌സിക്കോ, ബ്രസീല്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, യൂറോപ്പിലെ ആറ് രാജ്യങ്ങളിലാണ് ഇതുവരെ ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് ഇന്‍ഡിവിജ്വല്‍ ലഭിച്ചിരുന്നത്. ഇത് കൂടാതെ ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, ഇന്‍ഡൊനീഷ്യ, മലേഷ്യ, തായ് വാന്‍, തായ്‌ലാന്‍ഡ്, നെതര്‍ലന്‍ഡ്സ്, പോര്‍ച്ചുഗല്‍, ബെല്‍ജിയം, ഫിന്‍ലന്‍ഡ്, ഗ്രീസ്, അര്‍ജന്റീന എന്നിവിടങ്ങളില്‍ കൂടി ഈ സേവനം തുടങ്ങിയിട്ടുണ്ട്.

Content Highlights: Google Workspace Individual account storage increase Indians not eligible

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented