-
ഗതിനിര്‍ണയ ആപ്ലിക്കേഷനായ ആന്‍ഡ്രോയിഡ് ഓട്ടോയുടെ ഉപയോക്താക്കള്‍ക്ക് ആശ്വാസകരമായ മാറ്റവുമായാണ് പുതിയ ആന്‍ഡ്രോയിഡ് അപ്ഡേറ്റ് എത്തുക. ആന്‍ഡ്രോയിഡ് 11 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ഫോണുകളിലെ ആന്‍ഡ്രോയിഡ് ഓട്ടോ ആപ്ലിക്കേഷന്‍ വയര്‍ലെസ് ആയി വാഹനവുമായി ബന്ധിപ്പിക്കാനാവും.
എന്നാല്‍ ഇതിന് ചില പരിമിതികളുണ്ട്. വൈഫൈ വഴിയാണ് ഇതിന്റെ കണക്റ്റിവിറ്റി. 5GHz ഫ്രീക്വന്‍സി വൈഫൈ സൗകര്യമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഇതിന് വേണം. സാധാരണ റൂട്ടറുകളില്‍ ഈ സൗകര്യം ലഭിക്കില്ല. അതിനാല്‍ തന്നെ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ സൗകര്യമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എല്ലാവര്ക്കും പെട്ടെന്ന് ലഭ്യമായേക്കില്ല.
കൂടാതെ റഷ്യ, ജപ്പാന് പോലുള്ള രാജ്യങ്ങളില്‍ ഈ സൗകര്യം ലഭിക്കില്ല. ഈ രാജ്യങ്ങളില്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ലഭിക്കില്ലെന്നും യൂറോപ്യന്‍ യൂണിയനില്‍ 5GHz ഫ്രീക്വന്സിയുടെ ഉപയോഗത്തിന് അധിക അനുമതി ആവശ്യമുള്ളതിനാല്‍ ചില പ്രദേശങ്ങളില്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ലഭിക്കില്ലെന്നും ഗൂഗിള്‍ പറഞ്ഞു.
നിലവില്‍ ഗൂഗിള്‍ പിക്സല്‍ ഫോണുകളിലും സാംസങിന്റെ ചില വിലകൂടിയ ഫോണുകളിലും വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ സൗകര്യം ഉണ്ട്.
ആന്‍ഡ്രോയിഡ് 11 അപ്ഡേറ്റിലൂടെ എല്‍ജി, മോട്ടോറോള, വണ്‍പ്ലസ്, സാംസങ്, നോക്കിയ പോലുള്ള ഫോണുകളില്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ സൗകര്യം എത്തും.
ഇനി വാഹനങ്ങളുടെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന്റെ കാര്യമെടുത്താല്‍ ബിഎംഡബ്ല്യൂ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ സൗകര്യം ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.
അതേസമയം ഐഫോണ്‍ ഉപയോക്താക്കള്‍ക്കായുള്ള കാര്‍ പ്ലേ സേവനത്തില്‍ ഐഓഎസ് 9 മുതല്‍ വയര്‍ലസ് സംവിധാനം ഉണ്ട്. എങ്കിലും അതിന് അത്ര പ്രചാരം ലഭിച്ചിട്ടില്ല.
Content Highlights: Google's Android 11 Update Will Enable Wireless Android Auto
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..