Google Meet | Photo: Shinoy|mathrubhumi
വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ഗൂഗിള്‍ മീറ്റില്‍ പുതിയ ബ്രേക്കൗട്ട് റൂം ഫീച്ചര്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ജിസ്യൂട്ടിലാണ് ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമാക്കിയിരിക്കുന്നത്. പിന്നീടെപ്പോഴെങ്കിലും മറ്റ് ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാക്കിയേക്കാം.
ഓണ്‍ലൈന്‍ ക്ലാസിനിടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കും. സുഗമമായും തടസമില്ലാതെയും ക്ലാസെടുക്കാന്‍ ഇത് അധ്യാപകരെ സഹായിക്കും.
ക്ലാസ് മുറികളില്‍ ഗ്രൂപ്പുകളാക്കി തിരിക്കുന്നത് പോലെ പ്രൊജക്ടുകള്‍ ചെയ്യിപ്പിക്കുന്നതിനായി കുട്ടികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കാന്‍ ഈ സംവിധാനം അധ്യാപകരെ സഹായിക്കും. ഒരു വീഡിയോ കോളില്‍ 100 ഗ്രൂപ്പുകള്‍ വരെ ഉണ്ടാക്കാന്‍ സാധിക്കും.
പാന്‍ഡമിക് കാലമായതിനാല്‍ ക്ലാസുകള്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിങ് സേവനങ്ങളെയാണ് അധ്യാപകരും വിദ്യാര്‍ഥികളും ആശ്രയിക്കുന്നത്. കേവലം അധ്യാപകരുടെ ക്ലാസുകള്‍ കുട്ടികള്‍ കേട്ടിരിക്കുന്നതിന് പകരം. ഓണ്‍ലൈന്‍ ക്ലാസുകളില്‍ കുട്ടികളുടെ പ്രാതിനിധ്യവും ഇടപെടലും വര്‍ധിപ്പിക്കുന്നതിനായി ഇത്തരത്തില്‍ ഒരു സൗകര്യം ഒരുക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ട്.
വീഡിയോകോള്‍ മോഡറേറ്റര്‍മാര്‍ക്ക് എല്ലാ ബ്രേക്കൗട്ട് ഗ്രൂപ്പുകളിലും ഇടപെടാന്‍ സാധിക്കും. അഡ്മിന്മാര്ക്ക് ഗ്രൂപ്പുകള്‍ അനുവദിക്കുന്നതില്‍ പൂര്‍ണ നിയന്ത്രണമുണ്ടാവും.
ഗൂഗിള്‍ മീറ്റിന്റെ വെബ് പതിപ്പില്‍ മാത്രമാണ് ബ്രേക്ക് ഔട്ട് ഗ്രൂപ്പുകള്‍ തിരിക്കാനുള്ള സൗകര്യം ലഭിക്കുക. എന്നാല്‍ ഏത് ഉപകരണം ഉപയോഗിക്കുന്നവര്‍ക്കും സാധാരണപോലെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം.
Content Highlights: google meet new feature breakout groups
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..