Photo: Google
വിലകുറഞ്ഞ ബജറ്റ് സ്മാര്‍ട്ഫോണുകള്‍ക്ക് വേണ്ടിയുള്ള ആന്‍ഡ്രോയിഡ് 12 ഗോ എഡിഷന് ഗൂഗിള്‍ പുറത്തിറക്കി. കുറഞ്ഞ റാമും, സ്റ്റോറേജും, പ്രൊസസിങ് ശേഷിയുമുള്ള വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടിയാണ് ആന്‍ഡ്രോയിഡ് ഗോ എഡിഷന് ഓഎസ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വളരെ ശക്തമായ ഉപഭോക്തൃ അടിത്തറയുണ്ട് ആന്‍ഡ്രോയിഡ് ഗോ എഡിഷന്. 20 കോടി ആളുകള്‍ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്.

ചില വലിയ മാറ്റങ്ങളോടുകൂടിയാണ് ആന്‍ഡ്രോയിഡ് 12 ഗോ എഡിഷന് എത്തുന്നത്. ആപ്പുകള്‍ വേഗത്തില്‍ ലോഡ് ആക്കിയിട്ടുണ്ട്. കൂടുതല്‍ സ്വകാര്യതാ ഫീച്ചറുകള്‍ ഉള്്പെടുത്തി. ഫോണ്‍ ഉപയോഗത്തെ ബാധിക്കാത്ത വിധത്തില്‍ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തി.
മുന്‍ പതിപ്പുകളേക്കാള്‍ 30 ശതമാനം വേഗത്തില്‍ ആന്‍ഡ്രോയിഡ് 12 ഗോ എഡിഷനില്‍ ആപ്പുകള്‍ തുറന്നുവരുമെന്ന് ഗൂഗിള്‍ പറയുന്നു. ആനിമേഷനുകളും സുഗമമാവും. ആപ്പുകള്‍ തുറക്കുമ്പോള്‍ ഇനി ബ്ലാങ്ക് സ്ക്രീനിലേക്ക് നോക്കി നില്‍ക്കേണ്ടി വരില്ലെന്ന് ഗൂഗിള്‍ ഉറപ്പുനല്‍കുന്നു.

ഏറെനാളുകളായി ഉപയോഗിക്കാത്ത ആപ്പുകള്‍ നിഷ്ക്രിയമാക്കി ബാറ്ററി ലൈഫും, സ്റ്റോറേജും സംരക്ഷിക്കാനുള്ള സംവിധാനം പുതിയ ഒഎസിലുണ്ട്. കുറഞ്ഞ സ്റ്റോറേജുള്ള ഫോണുകളില്‍ ഇത് ഏറെ ഉപയോഗപ്പെടും.
സ്റ്റോക്ക് ആന്‍ഡ്രോയിഡിന്റെ ചെറുപതിപ്പ് ആയതിനാല്‍ തന്നെ സ്ക്രീനിലെ ഉള്ളടക്കങ്ങള്‍ ഇഷ്ടമുള്ള ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ ഇതില്‍ സാധിക്കും. ഫയലുകള്‍ കൈമാറുന്നതിനുള്ള നിയര്‍ബൈ ഷെയര്‍ സംവിധാനവും ഇതില്‍ എത്തിയിട്ടുണ്ട്. അക്കൗണ്ടുകള്‍ പരസ്പരം സ്വിച്ച് ചെയ്യുന്നതും ഗസ്റ്റ് യൂസര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതും ലളിതമാക്കിയിട്ടുണ്ട്. ലോക്ക് സ്ക്രീനില്‍ നിന്ന് തന്നെ ഇത് സാധ്യമാവും.

സ്വകാര്യത ഫീച്ചറാണ് ഇതില്‍ പ്രധാന മാറ്റങ്ങളില്‍ ഒന്ന്. ഏത് ആപ്പുകളാണ് യൂസര്‍ ഡാറ്റ പരിശോധിക്കുന്നത്, ഏതെല്ലാം പെര്‍മിഷനുകള്‍ നല്‍കിയിട്ടുണ്ട് എന്നെല്ലാമുള്ള വിവരങ്ങള്‍ ആന്‍ഡ്രോയിഡ് 12 ഗോ എഡിഷന് കാണിക്കും. പ്രൈവസി ഡാഷ് ബോര്‍ഡും ഇതില്‍ ലഭ്യമാണ്.
2022 മുതല്‍ ആന്‍ഡ്രോയിഡ് 12 ഗോ എഡിഷന് ഫോണുകള്‍ പുറത്തിറങ്ങുമെന്ന് ഗൂഗിള്‍ പറഞ്ഞു.
Content Highlights: google launched android 12 go edition OS
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..