'ഹാപ്പന്‍' എന്ന ഫ്രഞ്ച് ഡേറ്റിങ് ആപ്പിന് ഇന്ത്യയില്‍ മികച്ച സ്വീകരണം. ഇന്ത്യയിലിറങ്ങി രണ്ടാഴ്ചക്കുള്ളില്‍ രണ്ടുലക്ഷത്തിലധികം ആളുകളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.
ഈ വര്‍ഷം അവസാനത്തോടെ 10 ലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ സിഇഒ ഡിഡിയയര് റാപ്പോര്‍ട്ട് പറഞ്ഞു.
ആഗോളതലത്തില്‍ 1.7 കോടിയിലധികം ഉപഭോക്താക്കളാണ് ഈ ആപ്പിനുള്ളത്. പ്രമുഖ വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ ഡെയ്ലി മോഷന്റെ സഹസ്ഥാപകരിലൊരാളാണ് ഡിഡിയര്‍. ആന്റണി കോഹന്, ഫാബീന് കോഹന് എന്നീ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഫെബ്രുവരി 2014ന് ഫ്രാന്‍സിലാണ് ഡിഡിയെര് ഹാപ്പന്‍ ആപ്പ് ( Happn App ) പുറത്തിറക്കുന്നത്.
പാരിസ്, ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളിലാണ് ഹാപ്പെന്നിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത്. അല്‍ഗൊരിതം ഉപയോഗിക്കുന്നില്ല എന്നതാണ് മറ്റ് ഡേറ്റിംഗ് ആപ്പുകളില്‍ നിന്നും ഹാപ്പെനിന്നെ വ്യത്യസ്തമായി നിര്‍ത്തുന്നത്.
പകരം റിയല്‍ ടൈം ഹൈപ്പര്‍ ലൊക്കേഷന്‍ എന്ന വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതായത് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരേ സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന ഒരേ താല്പര്യങ്ങളും ചിന്തകളുമുള്ള ആള്‍ക്കാരെ കൂട്ടിമുട്ടിക്കുന്നുവെന്നാണ് ഈ ആപ്പിന്റ പ്രത്യേകത.
ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍, വിന്‍ഡോസ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ഹാപ്പെന്‍ ഡൗണ്‍ലോഡ് ചെയ്യാം.