പ്രതിരോധവും സാഹിത്യവും തമ്മിലെന്ത് ബന്ധമെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ നേരിട്ടൊരു ഉത്തരം പറയാന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍ പ്രതിരോധത്തെയും സാഹിത്യത്തേയും സംയോജിപ്പിച്ച് ഭാവി ഭീഷണികളെ നേരിടാനൊരുങ്ങുകയാണ് ഫ്രഞ്ച് സൈന്യം.
ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ ഭാവിയില്‍ ഉയര്‍ന്നുവന്നേക്കാവുന്ന ഭീഷണികള്‍ പ്രവചിക്കാന്‍ ശാസ്ത്ര കഥാകാരന്മാരുടെ സംഘം രൂപീകരിക്കുകയാണ് സേന. റെഡ് ടീം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
സൈനിക നയതന്ത്രജ്ഞര്‍ക്ക് ചിന്തിക്കാന്‍ സാധിക്കാത്ത അപകട സാഹചര്യങ്ങള്‍ മുന്നോട്ടുവെക്കുകയാണ് ഈ കഥാകാരന്മാരുടെ സംഘത്തിന്റെ ചുമതല. അതീവ രഹസ്യമായാണ് ഇവരുടെ പ്രവര്‍ത്തനം. ഇവരുടെ പ്രവചനങ്ങള്‍ക്ക് അധിഷ്ടിതമായി നൂതന പ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് ഫ്രഞ്ച് സേനയുടെ ലക്ഷ്യം.
അഞ്ച് സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരാണ് റെഡ് ടീം എന്ന് പേരിട്ടിരിക്കുന്ന സംഘത്തിലുള്ളത്. സാധാരണ സൈന്യത്തിന്റെ രീതികളില്‍ നിന്നും വ്യത്യസ്തമായി ഭാവി ഭീഷണകളെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളാണ് ഇവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
തീവ്രവാദി സംഘടനകള്‍ക്കും, ശത്രുരാജ്യങ്ങള്‍ക്കും അത്യാധുനിക സാങ്കേതിക വിദ്യകള്‍ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താനാകുമെന്ന് ഇവര്‍ അവതരിപ്പിക്കും.
സയന്‍സ് ഫിക്ഷന്‍ കഥകളിലെ പല സങ്കല്‍പ്പങ്ങളും ഇതിനോടകം യാഥാര്‍ത്ഥ്യമായിട്ടുണ്ട. ഇതിനാലാവണം കഥാകാരന്മാരുടെ സഹായം തേടാന്‍ സൈന്യം തീരുമാനിച്ചത്.
മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്നതിനെ കുറിച്ച് പറയുന്ന ജൂള്‍സ് വെര്‍നെയുടെ 1865 ല്‍ പുറത്തിറങ്ങിയ ഫ്രം ദി എര്‍ത്ത് റ്റു മൂണ്‍, വീഡിയോ ഫോണ്‍ എന്ന ആശയം ആദ്യമായി പ്രദര്‍ശിപ്പിച്ച 1927 ല്‍ പുറത്തിറങ്ങിയ മെട്രോപോളിസ് എന്ന സിനിമ, അണുബോബിനെ കുറിച്ച് പ്രവചിക്കുന്ന 1914 വേള്‍ഡ് സെറ്റ് ഫ്രീ എന്ന നോവല്‍ എന്നിവയെല്ലാം ചില ഉദാഹരണങ്ങളാണ്.
പ്രതിരോധ രംഗത്ത് ഉപയോഗപ്രദമായ പുതിയ ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി വരികയാണ് ഫ്രാന്‍സ്. ഞായറാഴ്ച പാരിസില്‍ നടന്ന ബാസില്‍ ഡേ മിലിറ്ററി സെലിബ്രേഷനില്‍ സൈനികര്‍പ്പ് ഉപയോഗിക്കാന്‍ സാധിക്കുന്ന 'ഫ്‌ളൈബോര്‍ഡ്' ഉള്‍പ്പടെയുള്ള നൂതന ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.
Content Highlights: French army seeks help from Sci-Fi Writers to predict Future threats