Axiom - 1 Crew | Photo: Axiom Space
ഇത്രയും കാലം ആസ്‌ട്രോനട്ടുകളും, കോസ്‌മോനട്ടുകളും, ചില വിനോദസഞ്ചാരികള്‍ക്കും മാത്രമേ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കാനും അവിടെ കഴിയാനും സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ ബഹിരാകാശ നിലയത്തിലേക്ക് പുറത്തിറങ്ങാനൊരുങ്ങുന്നത് മുന്‍പേ പറഞ്ഞ ഗണത്തിലൊന്നും പെടാത്ത വ്യക്തികളാണ്.
ബഹിരാകാശ നിലയത്തിന്റെ വാണിജ്യ വത്കരണത്തിന്റെ ഭാഗമായുള്ള നാസയുടെ ആദ്യ പദ്ധതിയായ ആക്‌സിയം സ്‌പേസ് 1 ന്റെ (എഎക്‌സ്-1) ഭാഗമായാണ് ഇവര്‍ പുറപ്പെടുന്നത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ ഇന്ത്യന്‍ സമയം രാത്രി 8.47 ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം.
റിയല്‍ എസ്റ്റേറ്റ്, സാങ്കേതിക വിദ്യാ രംഗത്തെ സംരംഭകനും എയറോബാറ്റിക്‌സ് പൈലറ്റുമായ ലാരി കോണര്‍, 64 കാരനായ വ്യവസായിയും മുന്‍ ഇസ്രായേലി വ്യോമസേന പൈലറ്റുമായ എയ്ഥന്‍ സ്റ്റൈബ്, 52 കാരനായ കനേഡിയന്‍ വ്യവസായി മാര്‍ക്ക് പാത്തി എന്നിവരും നാസയുടെ മുൻ ബഹിരാകാശ സഞ്ചാരി മൈക്കല്‍ ലോപസ് അലെഗ്രിയയുമാണ് ബഹികാശ നിലയത്തിലേക്ക് പുറപ്പെടുക.
ബഹിരാകാശ നിലയത്തിലെത്തുന്ന രണ്ടാമത്തെ ഇസ്രായേല്‍ സ്വദേശിയാകും സ്റ്റൈബ്. 2003 ലെ കൊളംബിയ ദുരന്തത്തില്‍പെട്ട സംഘത്തിലുണ്ടായിരുന്ന ഐലന്‍ റാമോന്‍ ആണ് ആദ്യ ഇസ്രായേല്‍ സ്വദേശി.

വിര്‍ജിന്‍ ഗാലക്ടികിന്റെ ബ്ലൂ ഒറിജിന്‍ വാഹനത്തിലെ യാത്രക്കാരായ കോടീശ്വരന്മാരെ പോലെ അതി സമ്പന്നരാണ് ആക്‌സിയം -1 പദ്ധതിയുടെ ഭാഗമായവരും. എന്നാല്‍ തങ്ങള്‍ ബഹിരാകാശ വിനോദ സഞ്ചാരികള്‍ അല്ലെന്നാണ് ലോപസ് അലെഗ്രിയ പറയുന്നത്.
ബഹിരാകാശ നിലയത്തില്‍ കഴിയാനും ജോലികളില്‍ ഏര്‍പ്പെടാനും വേണ്ടിയാണ് ഇവര്‍ പുറപ്പെടുന്നത്. ഈ നാല് സഞ്ചാരികളും ബഹിരാകാശ നിലയത്തില്‍ വിവിധങ്ങളായ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവും. ബഹിരാകാശ സഞ്ചാരത്തിനിടെയുള്ള ശരീര വേദന, ഉറക്കമില്ലായ്മ, ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട ന്യൂറോ-ഒക്യൂലാര്‍ സിന്‍ഡ്രം, മുന്‍ യാത്രികരില്‍ പലര്‍ക്കുമുണ്ടായ കാഴ്ചക്കുറവ് ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ പഠനങ്ങളാണ് നടക്കുക.
ശാസ്ത്ര സാങ്കേതിക പരീക്ഷണങ്ങള്‍ക്ക് വേണ്ട 26 ഉപകരണങ്ങളും അനുബന്ധ വസ്തുക്കളും ഇവര്‍ കൊണ്ടുപോവും. 10 ദിവസമാണ് ഇവര്‍ നിലയത്തില്‍ കഴിയുക.
നിലവില്‍ മൂന്ന് അമേരിക്കക്കാരും ജര്‍മന്‍ സഞ്ചാരിയും മൂന്ന് റഷ്യക്കാരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ഇവര്‍ക്കൊപ്പമാണ് ആക്‌സിയം-1 അംഗങ്ങളും നിലയത്തില്‍ ചിലവഴിക്കുക.
Content Highlights: four civilians preparing for ISS first private astronauts to stay, work
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..