Photo: Gettyimages
ബഹിരാകാശം എന്നത് ഒരു ഫാന്റസിയാണ്. ഒരിക്കലും അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ഇടം. ചിത്രങ്ങളിലും വാര്‍ത്തകളിലും കഥകളിലും മാത്രം കേടിട്ടുള്ള ഇടം. എന്നാല്‍, ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയ്ക്ക് പുറത്തുനിന്നുള്ള കാഴ്ചകള്‍ കണ്ട് അനുഭവിച്ചറിയാന്‍ ഭാഗ്യം ലഭിച്ചവരാണ്.
ഭാരമില്ലായ്മ അനുഭവിക്കാനും ആ ഭാരമില്ലായ്മയില്‍ മാസങ്ങളോളം കഴിയാനും അവര്‍ക്ക് സാധിക്കുന്നുണ്ട്. ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ബഹിരാകാശ നിലയത്തിൽ ഒരു കൂട്ടം മനുഷ്യര്‍ താമസിക്കുന്നുണ്ട്. അവിടുത്തെ മനുഷ്യരുടെ ജീവിതം എങ്ങനെയൊക്കെയാണെന്നത് എക്കാലവും ആകാംഷ ഉണര്‍ത്തുന്നതാണ്. എന്തെല്ലാം ഭക്ഷണങ്ങളാണ് അവര്‍ കഴിക്കാറുള്ളത്? കുളിക്കുന്നതെങ്ങനെ, ഉറങ്ങുന്നതെങ്ങനെ, സഞ്ചരിക്കുന്നതെങ്ങനെ അങ്ങനെ നിരവധി ചോദ്യങ്ങള്‍. ഇവ വിശദമാക്കുന്ന നിരവധി വീഡിയോകള്‍ ഇന്ന് സ്ട്രീമിങ് വെബ്‌സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും ലഭ്യമാണ്.
എന്നാല്‍ ബഹിരാകാശ നിലയത്തില്‍ ഒഴിവാക്കുന്ന ഭക്ഷണങ്ങളെതൊക്കെയെന്നാണ് അധികമാരും കേട്ടിട്ടുണ്ടാവില്ല. അവയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഉപ്പ്, പഞ്ചസാര
ഭൂമിയില്‍ കഴിക്കുന്ന ആഹാരങ്ങളിലെ പ്രധാന ചേരുവയാണിവ. എന്നാല്‍, ഇവയെ തനത് രൂപത്തില്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോവാനാവില്ല. കാരണം ഉപ്പ് പൊടിയായും പഞ്ചസാര തരിയായും കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്. കുരുമുളക് പൊടിയും ഇതേ അവസ്ഥ തന്നെ. മാത്രവുമല്ല, ഈ തരികള്‍ ബഹിരാകാശ നിലയത്തിലെ വായുസഞ്ചാരത്തിനുള്ള ദ്വാരങ്ങളിലും മറ്റ് ഉപകരണങ്ങളിലും കുടുങ്ങാനും സഞ്ചാരികളുടെ തന്നെ കണ്ണിലും മൂക്കിലും വായിലുമെല്ലാം കുടുങ്ങാനും സാധ്യതയുണ്ട്. മധുരവും ഉപ്പും കഴിക്കില്ല എന്നല്ല,. അവ ദ്രാവക രൂപത്തിലാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോവുന്നത്.
ബ്രെഡ്, ബിസ്‌കറ്റുകള്‍
അധികനാള്‍ സൂക്ഷിക്കാന്‍ സാധിക്കില്ല എന്നതാണ് ബ്രെഡ് ബഹിരാകാശത്ത് ഒഴിവാക്കാന്‍ കാരണം. പൊട്ടിച്ചെടുക്കുമ്പോഴും കടിക്കുമ്പോഴുമെല്ലാം തരികള്‍ അന്തരീക്ഷത്തില്‍ തെറിക്കാനും അവ വായുസഞ്ചാരത്തിനുള്ള ദ്വാരങ്ങളിലും ഉപകരണങ്ങളിലും കുടുങ്ങുന്നതും ഒഴിവാക്കുന്നതിനാണ് ബിസ്‌കറ്റുകളും സമാനമായ ആഹാര പദാര്‍ത്ഥങ്ങളും ഒഴിവാക്കിയത്.
സോഡ
ശീതള പാനീയങ്ങളിലെ കാര്‍ബണേഷന്‍ പ്രക്രിയ ബഹിരാകാശത്ത് മറ്റൊരു രീതിയിലാണ് നടക്കുന്നത്. ബഹിരാകാശത്ത് വെച്ച് ഒരു സോഡകുപ്പി തുക്കുമ്പോള്‍ ഒരു ചെറിയ ശബ്ദത്തോടെ പുറത്തുവരുന്നതിന് പകരം അതിലെ കാര്‍ബണ്‍ഡയോക്‌സൈഡ് കുമിളകള്‍ ദ്രാവകത്തിനുള്ളില്‍ തന്നെ നില്‍ക്കും.
മദ്യം
ബഹിരാകാശത്ത് മദ്യം കഴിക്കുന്നത് നാസ വിലക്കിയിട്ടുണ്ട്. ആഴ്ചയില്‍ മുഴുവന്‍ ദിവസവും ചെയ്യേണ്ട ജോലിയാണ് ബഹിരാകാശ നിലയത്തിലുള്ളത്. ഉറങ്ങുമ്പോള്‍ പോലും ശ്രദ്ധ വേണം. ജോലി ശ്രദ്ധയോടെ ചെയ്യുന്നതിന് വേണ്ടിയാണ് ബഹിരാകാശ നിലയത്തില്‍ മദ്യം ഉപയോഗിക്കുന്നത് വിലക്കിയത്.
ഐസ് ക്രീം
ഐസ്‌ക്രീമിന്റെ ഘടന ഭാരം കുറഞ്ഞ അവസ്ഥയില്‍ കൈകാര്യം ചെയ്യാന്‍ യോജിച്ചതാവില്ല എന്നതാണ് അതിന് കാരണം. വളരെ എളുപ്പം വേര്‍പെട്ടുപോവുന്ന ഘടനയാണതിന്. അത് നിലയത്തില്‍ ഉപകരണങ്ങളില്‍ ചെന്നു പറ്റുന്നത് അവ തകരാറിലാക്കിയേക്കും. ഒപ്പം അത് നിലയത്തിലെ അന്തരീക്ഷം മലിനമാകുന്നതിനും ഇടയാക്കും.
Content Highlights: foods that avoid in space, ISS, Astronauts, international space station
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..