ലോകത്തെ വിറപ്പിക്കാന്‍ പറക്കും ഗ്രനേഡുകള്‍ വരുന്നു. യുദ്ധരംഗങ്ങളില്‍ പോരാളികളെ ഭയചകിതരാക്കാന്‍ ഏത് നിമിഷവും പറന്നുവന്നേക്കാവുന്ന ഈ ആയുധത്തിനാവും. ഡ്രോണ്‍-40 എന്ന് പേരിട്ടിരിക്കുന്ന ഈ ആയുധത്തിന് ഗ്രനേഡുകള്‍ വഹിച്ച് ശത്രുപാളയത്തില്‍ സ്ഫോടനം നടത്താന്‍ ശേഷിയുണ്ട്.
വലിപ്പമുള്ള ഒരു വെടിയുണ്ടയുടെ ആകൃതിയാണ് ഇതിന്. സാധാരണ ഗ്രനേഡുകളെ പോലെയാണ് ഈ ഗ്രനേഡ് തൊടുക്കുന്നത്. തൊടുത്തുകഴിഞ്ഞ് അല്പസമയത്തിനുള്ളില് തന്നെ ഡ്രോണ്‍-40യുടെ നാല് റോട്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഈ റോട്ടറുകളുടെ സഹായത്തോടെ 12 മിനിറ്റ് നേരം പറക്കാനും 20 മിനിറ്റോളം വായുവില്‍ ഉയര്ന്നുനില്ക്കാനും സാധിക്കും.
ആറ് മൈല്‍ ദൂരം സഞ്ചരിക്കാനും മണിക്കൂറില്‍ 45 മൈല്‍ വേഗതയില്‍ സഞ്ചരിക്കാനും ഈ ഡ്രോണ്‍ ഗ്രനേഡിനാവും. ദൂരം എത്രവേണമെന്ന് നിശ്ചയിക്കാം.
ശത്രുക്കളെ വധിക്കാനുള്ള സ്ഫോടനവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ സ്മോക്ക് ഗ്രനേഡ് വിക്ഷേപിക്കാനും നിരീക്ഷണ സെന്‍സറുകള്‍ പ്രയോഗിക്കാനും ഇതുവഴി സാധിക്കും.
ഫ്ലോറിഡയില്‍ നടന്ന ഒരു കോണ്‍ഫറന്‍സിലാണ് ഈ ആയുധം പ്രദര്‍ശിപ്പിച്ചത്. പ്രതിരോധ സാങ്കേതികവിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മെല്‍ബണിലെ ഡിഫെന്‍ഡ് ടെക്സ് എന്ന സ്ഥാപനമാണ് ഈ ഡ്രോണിന്റെ നിര്‍മാതാക്കള്‍. ഇത് ഏതെങ്കിലും സേന ഏറ്റെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.
Content Highlights: flying grenade drone can attack enemies 6 MILES away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..