ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിന് പിന്നാലെ ഫ്ലിപ്​കാർട്ടിന്റെ ഫെസ്റ്റീവ് ധമാക്ക ഡേയ്‌സ് സെയ്ല്‍ ആരംഭിച്ചു. ഒക്ടോബര്‍ അഞ്ച് മുതല്‍ എട്ട് വരെയാണ് വില്‍പന നടക്കുന്നത്. മൊബൈല്‍ ഫോണുകള്‍, ടിവി, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍ തുടങ്ങി നിരവധി ഉപരണങ്ങളാണ് ഇത്തവണ വില്‍പനയ്ക്കുള്ളത്. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം അധികം വിലക്കിഴിവും ലഭിക്കും. 

സ്മാര്‍ട്‌ഫോണുകളുടെ കാര്യമെടുക്കുമ്പോള്‍, എക്‌സ്‌ചേഞ്ച് ഓഫറുകളും വിലക്കിഴിവും ഫ്ലാഷ് സെയിലുകളും എല്ലാം ഫ്‌ളിപ്പ് കാര്‍ട്ട് ഒരുക്കിയിട്ടുണ്ട്. ലെനോവോ, സാംസങ്, ആപ്പിള്‍, ഷവോമി, മോട്ടോറോള, ഓപ്പോ തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്‌ഫോണുകള്‍ ഫ്ലിപ്​കാർട്ടിൽ കാര്‍ട്ടില്‍ ലഭ്യമാണ്. 

46,000 രൂപയുടെ സാംസങ് ഗാലക്‌സി എസ് 7 സ്മാര്‍ട്‌ഫോണ്‍ 30,990 രൂപയ്ക്കാണ് വില്‍പനക്കുള്ളത്.  എക്‌സ്‌ചേഞ്ചില്‍ 3000 രൂപ കിഴിവ് വേറെയും ലഭിക്കും. സാംസങിന്റെ ഓണ്‍ 5, ഓണ്‍ 7 സ്മാര്‍ട്‌ഫോണുകള്‍. യഥാക്രമം 5,990  രൂപയ്ക്കും (യഥാര്‍ഥ വില: 8990 രൂപ) 6,950 രൂപയ്ക്കും ( യഥാര്‍ഥ വില: 8,490 രൂപ) ലഭ്യമാണ്. സാംസങ്ങിന്റെ ഓണ്‍ മാക്‌സ് 1000 രൂപ വിലക്കിഴിവില്‍ 15,900 രൂപയ്ക്കും വാങ്ങാം. എക്‌സ്‌ചേഞ്ചുകള്‍ക്ക് 2,000 രൂപ വേറെയും കിഴിവ് ലഭിക്കും.

ഷവോമിയുടെ റെഡ്മി നോട്ട് 4 ഇത്തവണയും വിലക്കുറവില്‍ വില്‍പനയ്‌ക്കെത്തിയിട്ടുണ്ട്. 12,999 രൂപയുടെ റെഡ്മി നോട്ട് 4, 2000 രൂപ വിലക്കിഴിവില്‍ 10,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. എംഐ മാക്‌സ് 2 വിന് 2000 രൂപ വിലക്കിഴിവില്‍ 14,999 രൂപയാണ് ഫ്ലിപ്​കാർട്ടിൽ വില. 

കൂടാതെ ഷാവോമിയുടെ റെഡ്മി 4 എ, ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളിലൊന്നായ എംഐ എവണ്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് ഓക്ടോബര്‍ 5 രാത്രിയില്‍ ഫ്‌ളാഷ് സെയിലും നടത്തും. റെഡ്മി 4എ സ്മാര്‍ട്‌ഫോണിന് 6,999 രൂപയാണ് വില.   

9,999 രൂപയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച മോട്ടോ ഇ 4 പ്ലസിന് 9,599 രൂപയ്ക്കാണ് ഫ്ലിപ്​കാർട്ടിൽ വില്‍ക്കുന്നത്. 16,999 രൂപയുടെ മോട്ടോ ജി 5 പ്ലസിന് 12,999 രൂപയും 6,999 രൂപയുടെ മോട്ടോ സി പ്ലസിന് 5,999 രൂപയുമാണ് വില. 

ഹോണര്‍ 8 പ്രൊ സ്മാര്‍ട്‌ഫോണിന് 3,000 രൂപ കുറഞ്ഞ് 26,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. 

ഓപ്പോയുടെ 19,990 രൂപ വിലയുള്ള എഫ് 3 സ്മാര്‍ട്‌ഫോണ്‍ 15,990 രൂപയ്ക്കും 30,990 രൂപ വിലയുള്ള ഓപ്പോ എഫ് 3 പ്ലസ് 19,990 രൂപയ്ക്കും എക്‌സ്‌ചേഞ്ച് ഓഫര്‍ വഴി ലഭിക്കും. 

ഇനി ആപ്പിള്‍ ഐഫോണുകളിലേക്ക് വരുമ്പോള്‍ 64,000 രൂപ യഥാര്‍ഥ വിലയുള്ള 64 ജിബി ആപ്പിള്‍ ഐഫോണ്‍ 8 ന് 59,999 രൂപയാണ് വില.  32 ജിബിയുടെ ഐഫോണ്‍ 7 ന് 39,999 രൂപയാണ് വില. 56,200 രൂപയാണ് ഇതിന്റെ യഥാര്‍ഥ വില. 29,500 രൂപ യഥാര്‍ഥ വിലയുള്ള ഐഫോണ്‍ 6 ന് 23,999 രൂപയാണ് ഫ്ലിപ്​കാർട്ടിൽ വില.