രാജ്യത്തെ എല്ലാ ഡിടിഎച്ച് കേബിള്‍ ടിവി സേവനങ്ങളിലും ബാധകമായ ടെലിവിഷന്‍ ചാനലുകളുടെ പുതുക്കിയ നിരക്കുരളെ കുറിച്ചുള്ള സന്ദേശങ്ങള്‍ രാജ്യത്തെ എല്ലാ ഉപയോക്താക്കള്‍ക്കും ഇന്ത്യന്‍ ടെലികോം റെഗുലേറ്രറി അതോറിറ്റി (ട്രായ്) അയച്ചുതുടങ്ങി. ടെലിവിഷന്‍ ചാനല്‍ നിരക്കുകളിലെ വിവേചനവും ചൂഷണവും ഒഴിവാക്കുന്ന പുതിയ നിയമ സംവിധാനത്തില്‍ ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് വേണ്ട ചാനലുകള്‍ മാത്രം തിരഞ്ഞെടുക്കാനും ഉപയോഗിക്കുന്ന ചാനലുകള്‍ക്ക് മാത്രം പണം നല്‍കാനും സാധിക്കും. 

ഫെബ്രുവരി ഒന്ന് മുതലാണ് ട്രായിയുടെ പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നത്. ഡിടിഎച്ച്, കേബിള്‍ സേവന ദാതാക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള സമയപരിധി ജനുവരി 31 വരെ നീട്ടി നല്‍കിയിരുന്നു. പുതിയ ചട്ടം അനുസരിച്ച് ഉപയോക്താക്കള്‍ക്ക് നൂറോ അതിലധികമോ ചാനലുകള്‍തിരഞ്ഞെടുക്കാം. ചാനല്‍ ബ്രോഡ്കാസ്റ്റിങ് കമ്പനികള്‍ ഒരോ ചാനലിനും നിശ്ചയിക്കുന്ന തുക മാത്രം അതിന് നല്‍കിയാല്‍ മതി.

ഉപയോക്താക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങളില്‍ പുതിയ ചാനല്‍ നിരക്കുകള്‍ കാണാനുള്ള ലിങ്കുകളും നല്‍കിയിട്ടുണ്ട്.

ഈ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ കേബിള്‍ നിരക്കുകളില്‍ കുറവുണ്ടാകും. ആവശ്യമില്ലാത്ത ചാനലുകള്‍ ഒഴിവാക്കാനും വേണ്ട ചാനലുകള്‍ക്ക് മാത്രം പണം നല്‍കാനും ഇതുവഴി സാധിക്കും.

ഡി.ടി.എച്ച്. പ്ലാനുകളുടെ അടിസ്ഥാനവില 130 രൂപയോ അതില്‍ താഴെയോ ആയിരിക്കും. ഇത് കൂടാതെ 25 എസ്ഡി ചാനലുകള്‍ ഉള്‍ക്കൊള്ളുന്ന ടോപ്പ് അപ്പ് പ്ലാനുകളും ഉപയോക്താക്കള്‍ക്ക് ലഭിക്കും. അത് ആവശ്യാനുസരണം ഉപയോക്താക്കള്‍ക്ക് തന്നെ തിരഞ്ഞെടുക്കാം.

ട്രായിയുടെ പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം രണ്ട് എസ്ടി ചാനലുകള്‍ക്ക് തുല്യമാണ് ഒരു എച്ച്ഡി ചാനല്‍. അതുവഴി അടിസ്ഥാന വിലയുള്ള പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് 100 സ്റ്റാന്റാര്‍ഡ് റസലൂഷന്‍ (എസ്ഡി) ചാനലുകളോ അല്ലെങ്കില്‍ 50 ഹൈ ഡെഫനിഷന്‍ (എച്ച്ഡി) ചാനലുകളോ തിരഞ്ഞെടുക്കാം. 

ആവശ്യമുള്ള പെയ്ഡ് ചാനലുകളും, ബ്രോഡ്കാസ്റ്റര്‍മാര്‍ നല്‍കുന്ന ചാനല്‍ ബോക്കേ കളും ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം വാങ്ങാം. ഇതിന്റെ തുക ഉപയോക്താക്കള്‍ക്ക് അധികമായി നല്‍കണം. 

സൗജന്യമായി ലഭിക്കുന്ന ചാനലുകളുടെ പട്ടികയാണ് താഴെ

 


ട്രായ് പ്രസിദ്ധീകരിച്ച പെയ്ഡ് ചാനല്‍ നിരക്കുകള്‍ താഴെ നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തിലെ മലയാളം ചാനലുകള്‍ ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. 

ബ്രോഡ്കാസ്റ്റർമാര്‍ നല്‍കുന്ന ചാനല്‍ ബൊക്കേ പട്ടികയാണ് താഴെ

Content Highlights: EXPAND Advertising TRAI’s new rules for DTH, cable operators mrp for channels