അമേരിക്കയില്‍ ഏകദേശം 25,000 ചതുരശ്ര കിലോമീറ്ററിൽ അധികം വരുന്ന മരുഭൂമി പ്രദേശത്ത് സോളാര്‍ പാടം സ്ഥാപിച്ചാൽ അമേരിക്ക മുഴുവൻ ആവശ്യമായ ഊർജം നല്‍കാൻ ആവുമെന്ന് ഇലോണ്‍ മസ്‌ക്. സൗരോര്‍ജത്തിന്റെ കാര്യക്ഷമത ബില്‍ ഗേറ്റ്‌സ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട ട്രീ ഹഗ്ഗറിന്റെ ലേഖനത്തിന് ട്വിറ്ററില്‍ മറുപടി പറയുകയായിരുന്നു മസ്‌ക്.
ബില്‍ഗേറ്റ്‌സിന് ഇക്കാര്യത്തില്‍ തെറ്റ് പറ്റിയിരിക്കുന്നു. ചതുരശ്ര കിലോമീറ്ററിന് ഗിഗാവാട്ട് എന്ന നിലയിലാണ് സൗരോര്‍ജം ലഭിക്കുക. അരിസോണ, ടെക്‌സാസ്, യൂറ്റാ (മറ്റെവിടെയങ്കിലും) എന്നിവിടങ്ങളിലുള്ള 25,900 ചതുരശ്ര കിലോമീറ്റർ വരുന്ന മരുഭൂമി പ്രദേശം മാത്രം മതി അമേരിക്ക മുഴുവന്‍ വൈദ്യുതിയെത്തിക്കാന്‍. മസ്‌ക് പറഞ്ഞു.
തന്റെ വാദം തെറ്റല്ലെന്ന് കാണിക്കാന്‍ വസ്തുത പരിശോധിച്ചുകൊണ്ടുള്ള ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിന്റെ ഒരു ലേഖനവും മസ്‌ക് പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ഗവേഷകനായ ആന്‍ഡ്ര്യൂ സ്മിത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 10000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ (മസ്‌ക് പറഞ്ഞതിനേക്കാള്‍ കുറവ്) സോളാര്‍ പാടത്തില്‍ നിന്നും 500 ഗിഗാവാട്ട് ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്ന് ലേഖനത്തില്‍ പറയുന്നു. അമേരിക്കയുടെ വാര്‍ഷിക ഊര്‍ജ ഉപഭോഗത്തേക്കാള്‍ കൂടുതലാണത്. എന്നാല്‍ അങ്ങനെ ഒരു സോളാര്‍ പദ്ധതിയ്ക്ക് വലിയ ചിലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Content Highlights: Elon musk talking about powering entire US with solar farm