വൃത്തിഹീനമായ ശൗചാലയങ്ങള്‍, അടച്ച അടുക്കള, വാടകകുടിശിക; 2022-ല്‍ മസ്‌ക് തലകീഴായി മറിച്ച ട്വിറ്റര്‍


വരുമാനത്തില്‍ വലിയ ഇടിവുണ്ടാവുകയും, ട്വിറ്ററിലെ പ്രധാന പരസ്യവിതരണക്കാരെല്ലാം പിന്‍വലിയുകയും ചെയ്തത് കമ്പനിയ്ക്ക് കനത്ത തിരിച്ചടിയായി.

Photo: Gettyimages

ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു 2022. ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് കമ്പനിയെ ഒന്നാകെ ഏറ്റെടുത്ത് സ്വന്തമാക്കിയത് പോയ വര്‍ഷമാണ്. അതി നാടകീയമായ ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ക്ക് പിന്നാലെ മസ്‌ക് ട്വിറ്ററിലെത്തി. പക്ഷെ, തുടര്‍ന്നിങ്ങോട്ടുള്ള നാളുകള്‍ ട്വിറ്ററിനെ സംബന്ധിച്ച് അത്ര സുഖകരമായിരുന്നില്ല. 4400 കോടി ഡോളര്‍ മുടക്കി വാങ്ങിയ കമ്പനിയില്‍ ഇത്രയധികം നഷ്ടം ഏറ്റവുവാങ്ങേണ്ടി വരുമെന്ന് തൊട്ടതെല്ലാം പൊന്നാക്കിയ ജനപ്രിയനായ ഇലോണ്‍ മസ്‌ക് എന്ന വ്യവസായിയും കരുതിക്കാണില്ല. 2000 കോടിയുടെ നഷ്ടം കഴിഞ്ഞവര്‍ഷാവസാനം വരെ മസ്‌കിന്റെ നേതൃത്വത്തിലുള്ള ട്വിറ്ററിനുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍.

ഏറ്റെടുക്കല്‍ മുതല്‍ മസ്‌കിന്റെ ചുവടുകളൊന്നും അത്ര സുഖകരമായിരുന്നില്ല. ട്വിറ്ററിനെ അടിമുടി മാറ്റിക്കളയുമെന്ന് പ്രഖ്യാപിച്ചുവന്ന മസ്‌ക്, ഉപഭോക്താക്കളെയെല്ലാം നിരാശരാക്കും വിധം കൊണ്ടു വന്ന മാറ്റങ്ങളിലെല്ലാം അമ്പേ പരാജയപ്പെടുകയാണുണ്ടായത്.

വരുമാനത്തില്‍ വലിയ ഇടിവുണ്ടാവുകയും, ട്വിറ്ററിലെ പ്രധാന പരസ്യവിതരണക്കാരെല്ലാം പിന്‍വലിയുകയും ചെയ്തത് കമ്പനിയ്ക്ക് കനത്ത തിരിച്ചടിയായി. കമ്പനി പാപ്പരാവുന്ന സ്ഥിതിയിലെത്തിയിട്ടില്ലെന്നാണ് മസ്‌ക് പറയുന്നത്. പക്ഷെ നമ്മളെല്ലാം കാണുന്നതും കേള്‍ക്കുന്നതും അങ്ങനെയുള്ള വാര്‍ത്തകളല്ല.

മുമ്പ് സ്ഥാപകരിലൊരാളായ ജാക്ക് ഡോര്‍സിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ട്വിറ്റര്‍ അല്ല ഇപ്പോളുള്ളത്. പേര് മാത്രമേ ട്വിറ്റര്‍ എന്നുള്ളൂ. ബാക്കിയുള്ളതെല്ലാം മസ്‌ക് അടിമുടി മാറ്റിക്കളഞ്ഞു. കമ്പനി സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയിലേതുള്‍പ്പടെ ആഗോളതലത്തില്‍ സ്ഥാപനത്തിലുള്ള 50 ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിടുകയാണ് മസ്‌ക് ചെയ്തത്. അതുവരെയുണ്ടായിരുന്ന കമ്പനി മേധാവി പരാഗ് അഗ്രവാളിനേയും പിരിച്ചുവിട്ടു. നിരവധി ഓഫീസുകള്‍ അടച്ചുപൂട്ടി. മസ്‌കിന്റെ നേതൃത്വം അംഗീകരിക്കാത്തെ ഒട്ടേറെ ജീവനക്കാര്‍ സ്വമേധയാ കമ്പനി വിടുകയും ചെയ്തു. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ ശുചീകരണ തൊഴിലാളികള്‍ വരെ ചിലവ് ചുരുക്കലെന്ന പേരില്‍ പരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു.

ട്വിറ്ററിലെ ജീവനക്കാര്‍ അന്നുവരെ പിന്തുടര്‍ന്നു പോന്ന കമ്പനിയുടെ തൊഴില്‍ സംസ്‌കാരം കീഴ്‌മേല്‍ മറിക്കുകയാണ് മസ്‌ക് ആദ്യം ചെയ്തത്. പറഞ്ഞ പോലെ ജോലി ചെയ്യുക അല്ലെങ്കില്‍ പിരിഞ്ഞു പോവുക എന്ന നിഷ്‌കര്‍ഷയാണ് മസ്‌ക് ജീവനക്കാര്‍ക്ക് മുന്നില്‍ വെച്ചത്. വര്‍ക്ക് ഫ്രം ഹോം രീതി പൂര്‍ണമായും പിന്‍വലിച്ചു. ഇത് അവരെ ഏറെ സമ്മര്‍ദ്ദത്തിലാക്കി.

സൗജന്യ ഭക്ഷണം നല്‍കുന്നതും ജോലിക്കിടെ ലഭ്യമാക്കിയിരുന്ന ലഘുഭക്ഷണങ്ങളും നിര്‍ത്തി. വര്‍ഷം 100 കോടി രൂപ ഇതിന് വേണ്ടി ചിലവാക്കേണ്ടി വരുമെന്നാണ് മസ്‌കിന്റെ വാദം. ശുചീകരണ തൊഴിലാളികളെ വരെ പിരിച്ചുവിട്ടതോടെ ട്വിറ്ററിന്റെ ഓഫീസുകളിലെ ശൗചാലയങ്ങള്‍ ചീഞ്ഞുനാറുന്ന സ്ഥിതിയിലാണ്. 1.12 കോടി രൂപയോളം വരുന്ന വാടക തുക കമ്പനി ഇതുവരെയും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനാവശ്യമെന്ന് തോന്നുന്ന ഓഫീസുകളിലുണ്ടായിരുന്ന ഫര്‍ണീച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പടെ വിറ്റു പണമാക്കി.

ആഴ്ചയില്‍ 24 മണിക്കൂറും ജോലി എന്ന നയമാണ് മസ്‌കിന്. ഇതേ തുടര്‍ന്ന് ട്വിറ്ററിന്റെ ഓഫീസുകള്‍ ഒരേ സമയം കിടപ്പുമുറികള്‍ കൂടിയായ അവസ്ഥയാണ്. ജോലിയും വിശ്രമവും ഓഫീസില്‍ തന്നെ. ഇതിന് വേണ്ടി കിടക്കകള്‍, സോഫ, പ്യുരിഫയറുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ മസ്‌ക് ഒരുക്കിയിട്ടുണ്ട്. അവധി ദിവസമായാല്‍ പോലും ആവശ്യമുള്ളപ്പോഴെല്ലാം ജീവനക്കാര്‍ വിളിപ്പുറത്തുണ്ടാവണം എന്നാണ് മസ്‌കിന്റെ ആവശ്യം.

ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ശൗചാലയങ്ങള്‍ വൃത്തിഹീനമായ സ്ഥിതിയാണുള്ളത്. ജീവനക്കാര്‍ സ്വന്തമായി ടോയ്‌ലറ്റ് പേപ്പറുകള്‍ കൊണ്ടുവരികയാണ് ഇപ്പോള്‍. വൃത്തിയാക്കാത്തതിനെ തുടര്‍ന്ന് വാഷ്‌റൂമുകളിലും കക്കൂസുകളിലും ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ഒരു പക്ഷെ ഈ സങ്കീര്‍ണ ഘട്ടം ട്വിറ്റര്‍ അതിജീവിച്ചേക്കാം. ട്വിറ്റര്‍ തിരിച്ചുവരുമെന്ന് തന്നെയാണ് മസ്‌കും ഉറച്ചുവിശ്വസിക്കുന്നത്.


Content Highlights: Elon Musk's twitter's tough time

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented