മാറുന്ന കാലത്തിനൊപ്പം മാറുന്ന ജീവിതത്തെക്കുറിച്ചൊരു അന്വേഷണം | e-ജീവി 01


ഡോണ്‍ കെ. ഡൊമിനിക്

പുതിയ കാലം നമ്മുടെയൊക്കെ ജീവിതത്തിൽ വരുത്തിയ മാറ്റത്തെ കുറിച്ചു പ്രതിപാദിക്കുന്ന പരമ്പരയുടെ ഒന്നാം ഭാഗം.

Photo: Gettyimages

ന്റര്‍നെറ്റ് ഇല്ലാത്ത ലോകത്തെക്കുറിച്ച് ഇനി നമുക്ക് ആലോചിക്കാന്‍പോലും സാധിക്കില്ല. കാരണം നമ്മുടെ നിത്യജീവിതവുമായി അത് അത്രത്തോളം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. 4-ജി നെറ്റ്വര്‍ക്കിന്റെ കടന്നുവരവോടെയാണ് നാമെല്ലാവരും ഇ-ജീവികളായി മാറിത്തുടങ്ങിയത്. ചെറിയ തുകയ്ക്ക് ധാരാളം ഇന്റര്‍നെറ്റ് ഡേറ്റ ലഭ്യമായതോടെ എന്തിനും ഏതിനും ഇന്റര്‍നെറ്റിനെ ആശ്രയിച്ച് ജീവിക്കാന്‍ തുടങ്ങി. ഒരുകാലത്ത് ഒരു ജിബി ഡേറ്റ ഒരുമാസത്തോളം ഉപയോഗിച്ചിരുന്നവരാണ് നമ്മില്‍ പലരും പക്ഷേ, ഇന്നിപ്പോള്‍ ഒരുദിവസം രണ്ട് ജിബി ഡേറ്റപോലും മതിയാകാത്ത സ്ഥിതിയാണ്.

ഫോണാണ് താരം

മാറുന്ന ലോകത്ത് പുതിയതരം സാങ്കേതികവിദ്യയുമായെത്തിയ സ്മാര്‍ട്ട് ഫോണുകളാണ് നമ്മെ ഇന്റര്‍നെറ്റ് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. പഴയ കീപാഡ് ഫോണുകള്‍ ഫോണ്‍ വിളിക്കുക എന്ന ധര്‍മത്തില്‍ മാത്രം കേന്ദ്രീകരിച്ചപ്പോള്‍ പുതിയ സാങ്കേതികവിദ്യയുമായെത്തിയ സ്മാര്‍ട്ട് ഫോണുകള്‍ എല്ലാതലങ്ങളിലും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

ഭക്ഷണം, സാധനങ്ങളുടെ വില്പന-വാങ്ങല്‍, പണമിടപാടുകള്‍, സഞ്ചാരം, ഉല്ലാസം, ജോലി, പഠനം തുടങ്ങിയ എല്ലാ മേഖലയും ഇന്ന് ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണ് നടക്കുന്നത്.

കോവിഡ് കൊണ്ടുവന്ന മാറ്റം

കോവിഡിന്റെ വരവോടെയാണ് ഇന്റര്‍നെറ്റില്‍ നാം പരീക്ഷിക്കാത്ത പലതും പഠിച്ചുതുടങ്ങിയത്. അതില്‍ ഏറ്റവും പ്രധാനമാണ് പഠനം ഓണ്‍ലൈനിലാക്കിയത്. അന്നുവരെ ഗൂഗിള്‍ മീറ്റിനെപ്പറ്റിയോ സൂം മീറ്റിനെപ്പറ്റിയോ അറിവില്ലാത്ത പലരും അത് പരീക്ഷിച്ചുതുടങ്ങി. ഓണ്‍ലൈനില്‍ ക്ലാസെടുത്ത് ശീലമില്ലാത്ത അധ്യാപകര്‍ പ്രായഭേദമെന്യേ അത് സ്വായത്തമാക്കുകയായിരുന്നു.

ലോക്ഡൗണ്‍ എത്തിയപ്പോഴാണ് എല്ലാ കുട്ടികള്‍ക്കും സ്വന്തമായി ഒരു ഫോണ്‍ എന്ന ആവശ്യം സാധിച്ചുകിട്ടിയത്. പഠനം ഓണ്‍ലൈനിലേക്ക് മാറിയതിന് പുറമേ പല ഓഫീസ് കൂട്ടായ്മകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറി. ഓണ്‍ലൈന്‍ കലാപരിപാടികള്‍, പാര്‍ട്ടി സമ്മേളനങ്ങള്‍, കുടുംബ കൂട്ടായ്മകള്‍, മറ്റു പരിശീലനക്ലാസുകള്‍, ക്വാറന്റീനില്‍ ഇരിക്കുന്നവരും അല്ലാത്തവരുമായുള്ള സൗഹൃദസംഭാഷണങ്ങള്‍ തുടങ്ങിയവയെല്ലാം ഓണ്‍ലൈനിലൂടെയും സാധ്യമാകുമെന്നും നാം തെളിയിച്ചു.

ചികിത്സയും ഓണ്‍ലൈനില്‍

ആസ്പത്രിയിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ ചികിത്സ ആരംഭിച്ചത്. ഇ-സഞ്ജീവനിപോലുള്ള ടെലിമെഡിസിന്‍ സംവിധാനം ഇതിന് ഉദാഹരണമാണ്. ഡോക്ടര്‍ ടു ഡോക്ടര്‍ സൗകര്യവും ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ നടന്നുവരുന്നു. വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ ഡോക്ടറുമായി സംവദിക്കാനും ചികിത്സ ഉറപ്പുവരുത്താനും ഇത്തരം സംവിധാനത്തിലൂടെ കഴിയും. ഇതുവഴി രോഗപ്പകര്‍ച്ച കുറയ്ക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.

സഞ്ചാരികള്‍ക്ക് കൂട്ടായി ഗൂഗിള്‍ മാപ്പ്

ഇന്ന് ആര്‍ക്കും എവിടെയും പോകാം. ആരോടും വഴി ചോദിക്കണ്ട. ആരുടെയും സഹായവും വേണ്ട പക്ഷേ, കൈയിലൊരു ഫോണും ഇന്റര്‍നെറ്റുമുണ്ടായിരിക്കണമെന്നു മാത്രം. പോകാനുള്ള സ്ഥലം തിരയുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മാപ്പ് നിര്‍ദേശിക്കുന്ന പാതയിലൂടെ പോയാല്‍ മാത്രം മതി. വളവുകളും തിരിവുകളുമെല്ലാം മാപ്പ് വ്യക്തമായി പറഞ്ഞുതരും.

ഭക്ഷണവുമെത്തും ഓണ്‍ലൈനില്‍

ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ചെയ്ത് കഴിക്കാത്തവര്‍ ഇന്ന് കുറവായിരിക്കും. ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടമുള്ള ഹോട്ടലില്‍നിന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരഞ്ഞെടുക്കാമെന്നതാണ് ഇതിന്റെ ഗുണം. ജില്ലയില്‍ ഇതിനായി നിരവധി ആപ്പുകളും സൈറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നതിന് പകരം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം വീട്ടിലെത്തിക്കാം. മാത്രമല്ല പലപ്പോഴായി ലഭിക്കുന്ന കോമ്പോ ഓഫറുകളും കാഷ് ഡിസ്‌കൗണ്ടുകളും പുതുതലമുറയെ ഓണ്‍ലൈന്‍ ഭക്ഷണത്തോട് ആകര്‍ഷിക്കുന്നു.

ബുക്കിങ്ങും ഓണ്‍ലൈനില്‍

ഇന്റര്‍നെറ്റ് സുലഭമായതോടെ എല്ലാത്തരം ബുക്കിങ്ങും ഓണ്‍ലൈനിലേക്ക് ചേക്കറി. ബസ്, ട്രെയിന്‍, വിമാന ടിക്കറ്റുകള്‍, സിനിമ ടിക്കറ്റുകള്‍, ടൂര്‍ പാക്കേജുകള്‍, എല്ലാം ഇന്ന് മൊബൈലിലൂടെ നടക്കുമെന്നത് ഏറെ സൗകര്യപ്രദമാണ്. സിനിമ കാണാന്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്നവര്‍ ഇന്ന് വളരെ ചുരുക്കമാണ്.

ദീര്‍ഘദൂര യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനിലും വരിനില്‍ക്കുന്നവര്‍ വിരളമാണ്. സര്‍വകലാശാല പരീക്ഷപോലുള്ള എല്ലാ പരീക്ഷകളുടെ രജിസ്ട്രേഷനും പണമിടപാടും ഓണ്‍ലൈനിലേക്ക് മാറിക്കഴിഞ്ഞു.


യാത്രക്കാരുടെ സഹായി

പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ യാത്രപോകുന്നവര്‍ കൂടുതലാണ്. കാരണം മറ്റൊന്നുമല്ല എല്ലാ വഴികളെപ്പറ്റിയും നാടിനെപ്പറ്റിയുമുള്ള വിവരങ്ങള്‍ നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്.

എവിടെയും ആരുടെയും സഹായമില്ലാതെ എത്തിച്ചേരാന്‍ മാപ്പ് ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു. ഗൂഗിള്‍ മാപ്പിന്റെ വരവോടെ ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരമായി. രാത്രിയില്‍പോലും യഥേഷ്ടം വഴിതെറ്റാതെ സഞ്ചരിക്കാം. ലക്ഷ്യസ്ഥാനത്തേക്കെത്താന്‍ ഇനിയും എത്ര ദൂരമുണ്ടെന്നുപോലും ഇതിലൂടെ കൃത്യമായി അറിയാന്‍ കഴിയും.

അമല്‍ എന്‍. മത്തായി, കാസര്‍കോട്


സൗകര്യപ്രദം

പലപ്പോഴും ഹോസ്റ്റലില്‍ നില്‍ക്കുമ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണമാണ് ഏക ആശ്രയം. രാത്രി വൈകിയാല്‍ പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് പുറത്തുപോയി ഭക്ഷണം കഴിക്കുകയെന്ന ബുദ്ധിമുട്ടും ഒഴിവാക്കാം. വിവിധതരം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ഇപ്പോഴുണ്ട്. എങ്കിലും ജീവനക്കാരുടെ പെരുമാറ്റവും ഭക്ഷണം എത്തിച്ചുതരുന്ന സമയവും നോക്കിയാണ് ഓരോ ആപ്പുകളെയും വിലയിരുത്തുന്നത്. ഇളവുകളും നല്ല സേവനവും നല്കുന്ന ആപ്പുകളില്‍നിന്നാണ് കൂടുതലും വാങ്ങിക്കുന്നത്.

അലീന റോബിന്‍, കൊന്നക്കാട്

(തുടരും)

Content Highlights: internet, lifestyle, smart technologies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented