REUTERS|Ronen Zvulun
കന്നുകാലികള്‍ മേയുന്ന ഇസ്രയേലിലെ മേച്ചില്‍പുറങ്ങളില്‍ ഡ്രോണുകള്‍ പറക്കുന്ന ശബ്ദം ഉയരുകയാണിപ്പോള്‍. മേയാന്‍ അഴിച്ചുവിടുന്ന പശുക്കൂട്ടങ്ങളെ നിരീക്ഷിക്കാന്‍ വളര്‍ത്തുനായ്ക്കളെ കൂടെ കൊണ്ടുപോവുകയോ കുതിരപ്പുറത്തും മറ്റുമായി കര്‍ഷകര്‍ തന്നെ പരിസരങ്ങളില്‍ കറങ്ങുകയുമാണ് ചെയ്യാറ്. ഇപ്പോള്‍ ആ സ്ഥാനത്തേക്ക് പുതിയ ഡ്രോണ്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് കര്‍ഷകര്‍.
റിമോട്ട് നിയന്ത്രിതമായ ക്വാഡ് കോപ്റ്ററുകള്‍ പശുക്കള്‍ക്ക് മുകളില്‍ വട്ടമിട്ട് പറക്കുകയാണ്. ദൂരെ മേയുന്ന പശുക്കളുടെ ദൃശ്യങ്ങള്‍ കര്‍ഷകര്‍ക്ക് ഒരിടത്തിരുന്ന് കാണാം.
വളര്‍ത്തു നായകള്‍ക്കും ഗോപാലകര്‍ക്കും പകരം ഡ്രോണുകള്‍ ഉപയോഗിക്കുന്നത് മൃഗങ്ങളില്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നു. സമ്മര്‍ദ്ദമില്ലാത്ത മൃഗങ്ങള്‍ ആരോഗ്യമുള്ളതും ഉല്‍പാദനക്ഷമതയുള്ളതുമായിരിക്കും. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള മൃഗപരിപാലന രീതി വികസിപ്പിച്ചെടുത്ത ബീഫ്രീ അഗ്രോ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ. നൊആം അസ്രാന്‍ പറഞ്ഞു.
വലിയ പശുക്കൂട്ടങ്ങളെയും വലിയ മേച്ചില്‍പുറങ്ങളിലും നിരീക്ഷണം നടത്താന്‍ ഈ ഡ്രോണുകള്‍ ഉപയോഗിച്ച് സാധിക്കും.
യു.എ.ഇ. ഈ സംവിധാനത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സെപ്റ്റംബറില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും നൊആം അസ്രാന്‍ പറഞ്ഞു. ഒട്ടക പരിപാലനത്തിനായി തങ്ങളുടെ പരിഹാരം പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായി ബീഫ്രീ അഗ്രോ പ്രതിനിധികള്‍ യു.എ.ഇ. സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: drones are being used to herd and observe cattle israyel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..