ഡൊണാൾഡ് ട്രംപ് | Photo: AFP
യു.എസ്. കാപിറ്റോളിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മരവിപ്പിക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് തിരികെയെത്തി. ജോ ബൈഡന്റെ വിജയം അംഗീകരിച്ചുകൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ട്രംപ് ട്വിറ്ററില്‍ തിരികെയെത്തിയത്. അതേസമയം, ട്രംപിന്റെ ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ബ്ലോക്ക് നീക്കിയിട്ടില്ല.
8.8 കോടി ഫോളോവര്‍മാരുള്ള @realDonaldTrump എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ട്രംപിന് തിരികെ ലഭിച്ചത്. ട്വിറ്ററിലെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ ട്രംപ് നീക്കം ചെയ്തു. സുഗമമായ അധികാര കൈമാറ്റം ഉറപ്പു നല്‍കിക്കൊണ്ടുള്ള വീഡിയോയാണ് ട്രംപ് പങ്കുവെച്ചത്. 2.9 കോടിയിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.
അമേരിക്കന്‍ തിരഞ്ഞടുപ്പില്‍ കൃത്രിമം ആരോപിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ വാദങ്ങള്‍ തുടര്‍ന്നതും യു.എസ്. കാപ്പിറ്റോളിലെ പ്രക്ഷോഭം അക്രമാസക്തമായതുമാണ് ട്രംപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് നേരെ നടപടിയെടുക്കുന്നതിന് വഴിവെച്ചത്.
ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ബ്ലോക്ക് തുടരുകയാണ്. രണ്ടാഴ്ചയിലേറെ കാലത്തേക്ക് ഈ ബ്ലോക്ക് തുടര്‍ന്നേക്കുമെന്നും ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത് വരെ ഫെയ്‌സ്ബുക്ക് വിലക്ക് തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അദ്ദേഹത്തെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാന്‍ അനുവദിക്കുന്നിലുള്ള വെല്ലുവിളികള്‍ 'വളരെ മഹത്തരമാണ്' എന്നാണ് ഫെയ്‌സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് പങ്കുവെച്ച ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
ലൈവ് സ്ട്രീമിങ് സേവനമായ ട്വിച്ച്, ഫോട്ടോഷെയറിങ് സേവനമായ സ്‌നാപ്ചാറ്റ് എന്നിവയും ട്രംപിനെ നിരോധിച്ചിരിക്കുകയാണ്.
അതേസമയം, രാജ്യത്തെ ഒരു അടിയന്തിര ഘട്ടത്തില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ പ്രസിഡന്റിനെ വിലക്കിയെന്ന് വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് വൈറ്റ് ഹൗസ് വക്താവ് ജുഡ് ഡീരെ. കമ്പനികള്‍ നിയന്ത്രണാതീതരാവുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
Content Highlights: donald trump returns to Twitter as Facebook's Zuckerberg continues bans
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..