വിനോദയാത്രകള്‍ക്കിടെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ താമസത്തിനായി ഹോട്ടല്‍മുറികളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കാറ്. അപരിചിതമായ മുറികളിലും ശുചിമുറികളിലും എത്രത്തോളം സ്വകാര്യതയുണ്ട് എന്നത് പലപ്പോഴും ആശങ്കയാണ്. ഹോട്ടല്‍മുറികളിലും ശുചിമുറികളിലുമെല്ലാം രഹസ്യ ക്യാമറകള്‍ സ്ഥാപിക്കുന്നതും അത്തരം വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുമെല്ലാം വാര്‍ത്തകളില്‍ കേള്‍ക്കാറുണ്ട്. എങ്ങനെയാണ് രഹസ്യ ക്യാമറകള്‍ കണ്ടെത്തുക?

നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തില്‍ രഹസ്യ ക്യാമറകള്‍ വിപണിയിലുണ്ട്. ബള്‍ബായും, എഴുതാനുള്ള പെന്‍ ആയും, ബട്ടനായും, ചാര്‍ജര്‍ അഡാപ്ടര്‍ ആയും, പ്ലഗ് പോയിന്റായും, കുളിമുറിയില്‍ വസ്ത്രങ്ങള്‍ തൂക്കിയിടാനുള്ള ഹൂക്ക് ആയും എന്തിന് സോപ്പ് പെട്ടിയുടെ രൂപത്തില്‍ വരെ രഹസ്യക്യാമറകള്‍ ഇറങ്ങുന്ന കാലമാണിത്. 

അപ്പോള്‍ വെറും കണ്ണുകൊണ്ടുള്ള പരിശോധനകൊണ്ടു മാത്രം പരിസരത്ത് രഹസ്യ ക്യാമറ ഇല്ലെന്ന് ഉറപ്പുവരുത്താനാവില്ല.

അപരിചിതമായ ഒരു മുറിയിലാണ് നിങ്ങള്‍ താമസിക്കുന്നത് എങ്കില്‍, രഹസ്യ ക്യാമറകള്‍ കണ്ടെത്താന്‍ ചെയ്യേണ്ടത് എന്തെല്ലാമാണ്?

Hotel Room
ആദ്യം എല്ലായിടവും സൂക്ഷ്മമായി പരിശോധിക്കുക

അസ്വാഭാവികമായ എന്തെങ്കിലും മുറിയില്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കുക. മുറിയിലെ ഫര്‍ണിച്ചറുകള്‍, ഉപകരണങ്ങള്‍ എന്നിവയെല്ലാം സസൂക്ഷ്മം പരിശോധിക്കുക. അസ്വാഭാവികമായ ദ്വാരങ്ങള്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുക. ഉപയോഗ ശൂന്യമായ പ്ലഗ് പോയിന്റുകള്‍, ചുമരുകളിലേയും റൂഫിലേയും ദ്വാരങ്ങള്‍ എല്ലാം പരിശോധിക്കാം. 

ടോര്‍ച്ചോ മൊബൈല്‍ ഫ്‌ളാഷ് ലൈറ്റോ പരിശോധനയ്ക്കായി ഉപയോഗിക്കാം. ക്യാമറ ലെന്‍സുകള്‍ ചിലപ്പോള്‍ ഈ പ്രകാശത്തില്‍ തിളങ്ങാനിടയുണ്ട്. 

spycam detectorസ്‌പൈ കാം ഡിറ്റക്ടര്‍ ഉപകരണങ്ങള്‍

ആമസോണ്‍ ഉള്‍പ്പടെയുള്ള ഇകൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്ന് വളരെ എളുപ്പം കുറഞ്ഞ വിലയില്‍ ഇത്തരം ഉപകരണങ്ങള്‍ സ്വന്തമാക്കാവുന്നതാണ്. ആര്‍ എഫ് സിഗ്നല്‍ ഡിറ്റക്ടര്‍ ഡിവൈസ് എന്ന് സെര്‍ച്ച് ചെയ്താല്‍ മതി. ഇടക്കിടെ യാത്രകള്‍ നടത്തുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഈ ഉപകരണം ഉപയോഗിക്കാവുന്നതാണ്. രഹസ്യ ക്യാമറകളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങളെ തിരിച്ചറിയാനും ഇന്‍ഫ്രാറെഡ് ഉപയോഗിച്ച് ക്യാമറകളെ കണ്ടെത്താനും ഇത്തരം ഉപകരണങ്ങള്‍ സഹായിക്കും. 

DETECTIFYമൊബൈല്‍ ആപ്പുകള്‍

നിങ്ങളുടെ മൊബൈല്‍ ഫോണില്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്ന സ്‌പൈ ക്യാം ഡിറ്റക്ടര്‍ ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. Detectify, Hidden Camera Detector, Radarbot എന്നിവ അതില്‍ ചിലതാണ്. ഇന്‍ഫ്രാറെഡ് ക്യാമറ ഉപയോഗിച്ചും മാഗ്നറ്റോ മീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയും ഇത്തരം ആപ്പുകളുടെ സഹായത്താല്‍ നടത്താവുന്നതാണ്.