ഡേറ്റിങ് ‘ആപ്പി’ലാകുന്നു കുട്ടികൾ; തട്ടിപ്പിലും ഭീഷണിയിലും കുടുങ്ങുന്നവരുടെ എണ്ണം കൂടുന്നു


Photo: Gettyimages

കോഴിക്കോട് : സൗഹൃദ, പ്രണയസല്ലാപങ്ങൾക്കുപയോഗിക്കുന്ന ഡേറ്റിങ് ആപ്പുകളിലെ ചതിക്കുഴിയിൽ നമ്മുടെ കുട്ടികളും വീഴുന്നു. അജ്ഞാതനായ സുഹൃത്തിൽനിന്ന് ഭീഷണിക്കും തട്ടിപ്പിനുമിരയായി കൗൺസിലിങ്ങിനെത്തുന്നവർ കൂടുകയാണ്. വയസ്സ് കൂട്ടിക്കാണിച്ച് വ്യാജപ്രൊഫൈലുണ്ടാക്കിയാണ് കുട്ടികൾ ആപ്പിൽ കയറുന്നത്.

കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തെ ആശ്രയിച്ചവരിൽ പലരും ഡേറ്റിങ് ആപ്പുകൾ രഹസ്യമായി ഉപയോഗിക്കുന്നുണ്ടെന്ന് സൈബർ വിദഗ്ധർ പറയുന്നു. ചിലർ ആപ്പിലൂടെയുള്ള പണംതട്ടലിലും സെക്‌സ് റാക്കറ്റുകളുടെ ഭീഷണിയിലും കുടുങ്ങി. സ്വകാര്യവിവരങ്ങളും പശ്ചാത്തലവും മനസ്സിലാക്കിയാണ് കുട്ടികളെ വലയിലാക്കുന്നത്. മാനക്കേടുഭയന്ന് ചതിക്കപ്പെട്ടവർ പുറത്തുപറയാറില്ല. അതിനാൽ ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയോ തട്ടിപ്പിനിരയായവരുടെ എണ്ണം പുറത്തുവരികയോ ചെയ്യുന്നില്ല.ഇന്റർപോളിന്റെ മുന്നറിയിപ്പ്

ഡേറ്റിങ് ആപ്പുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ഇന്റർപോൾ കഴിഞ്ഞവർഷം ജനുവരിയിൽ ഇന്ത്യയുൾപ്പെടെ 194 അംഗരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞദിവസം ഡൽഹിയിൽ ശ്രദ്ധയെന്ന പെൺകുട്ടിയുടെ കൊലപാതകത്തിലൂടെയാണ് ഡേറ്റിങ് ആപ്പുകളുടെ സുരക്ഷ രാജ്യത്ത് വീണ്ടും ചർച്ചയിലാകുന്നത്. ആപ്പിലൂടെ പരിചയപ്പെട്ട കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച അഫ്താബ് പൂനംവാല നടത്തിയ ക്രൂരകൃത്യത്തിൽ രാജ്യമാകെ നടുങ്ങി.

കുട്ടിക്കളിയല്ല

• മുതിർന്നവരെന്ന വ്യാജേനയാണ് കുട്ടികൾ പലരും അക്കൗണ്ടുണ്ടാക്കുന്നത്. ആപ്പുകളുണ്ടാക്കുന്ന അപകടങ്ങൾ പലപ്പോഴും തിരിച്ചറിയാൻ കഴിയില്ല. ‘അജ്ഞാതനായ സുഹൃത്തു’മായി ചാറ്റു ചെയ്യും. ചിത്രങ്ങളും വീഡിയോകളും മറ്റും അയച്ചുനൽകും. പിന്നീട് പ്രശ്നത്തിലാകും

• കുട്ടികളുടെ കുടുംബത്തിലുള്ളവരും ഇരകളായി മാറാം. സാമൂഹികമാധ്യമ അക്കൗണ്ടിൽനിന്ന് വീട്ടുകാരുടെ ചിത്രങ്ങളെടുത്ത്, അവരുടെ പേരിൽ അക്കൗണ്ട് തുടങ്ങി അപമാനിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.

• മുഖംകാണിക്കാതെ നഗ്നവീഡിയോകോളിന് തയ്യാറാവുന്ന പെൺകുട്ടികൾ ഡേറ്റിങ് ആപ്പുകളിലുണ്ട്. പലരും അകപ്പെട്ടുപോയതാണ്.

• സെക്‌സ് ചാറ്റിങ് ബിസിനസും ആപ്പിലൂടെ നടക്കുന്നു. പണം അടച്ചാൽ സേവനം നൽകുന്നതാണ് രീതി

സുരക്ഷ ഉറപ്പാക്കാം

സാമൂഹികമാധ്യമ അക്കൗണ്ട് വിവരങ്ങളും ഫോൺ നമ്പറും ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ അപരിചിതർക്ക് നൽകരുത്. കഴിവതും ഡേറ്റിങ് ആപ്പുമായി ഇൻസ്റ്റഗ്രാമും മറ്റും ലിങ്ക് ചെയ്യാതിരിക്കുക. ആരെന്ന് കൃത്യമായ വിവരംനൽകാത്ത പ്രൊഫൈലുകളോട് ഇടപെടരുത്. പണം അയയ്ക്കാനുള്ള അഭ്യർഥനയോട് ഒരിക്കലും പ്രതികരിക്കരുത്.

അറിഞ്ഞുകൊണ്ട് വലയിൽ

‘ഫോൺ നമ്പർ മാറ്റുകയും അക്കൗണ്ട് റദ്ദാക്കുകയും ചെയ്താൽ രക്ഷപ്പെടുമെന്ന ധാരണയിലാണ് പലരും. പക്ഷേ, ഇങ്ങനെ ചെയ്താലും സുരക്ഷിതമാവില്ല. സൈബറിടത്തിൽ ഒന്നും ഇല്ലാതാകുന്നില്ല. 11 വയസ്സുള്ള കുട്ടികൾമുതൽ വിവാഹിതരായ മധ്യവയസ്കരുൾപ്പെടെ സഹായംതേടി എത്തിയിട്ടുണ്ട്. കുട്ടികൾ കുടുങ്ങാതെ മാതാപിതാക്കളും മുതിർന്നവരുമാണ് ശ്രദ്ധിക്കേണ്ടത്. അബദ്ധങ്ങളിലേക്ക് എത്താനുള്ള വഴിയടച്ചശേഷം കുട്ടികൾക്ക് ഫോൺ നൽകുക - ധന്യ മേനോൻ, സൈബർ ക്രൈം വിദഗ്ധ

Content Highlights: dating app dangers to children

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented