സ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യൂ നീബോണ്‍  മുംബൈയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ കണ്ട് അതീവ സന്തോഷവാനാണ് ആപ്പിള്‍ സിഇഓ ടിം കുക്ക്. ട്വിറ്ററിലാണ്  ആംചി മുംബൈയില്‍ നിന്നും താന്‍ പകര്‍ത്തിയ വര്‍ണാഭമായ ചിത്രങ്ങള്‍ നീബോണ്‍ പങ്കുവെച്ചത്.  #ShotOniPhone എന്ന ഹാഷ്ടാഗില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ടിം കുക്കിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. 

ലോകം അതിമനോഹരമായൊരിടമാണെന്നാണ് ഞാന്‍ എല്ലായിപ്പോഴും വിശ്വസിക്കുന്നത്. തനതായ സൗന്ദര്യമുള്ളയിടമാണ് ഇന്ത്യ. കല്ലുകള്‍ പതിച്ച തെരുവുകള്‍ മുതല്‍ നിറങ്ങള്‍ പൂശിയ മതിലുകളില്‍ വരെ അതുണ്ട്. മുംബൈയില്‍ നിന്നും എന്റെ ഐഫോണ്‍ ടെന്‍ ആറില്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്നും നിര്‍മിച്ച വാള്‍ പേപ്പറുകളാണ് ഇവ. എന്ന കുറിപ്പോടെയാണ് നീബോണ്‍ താന്റെ വെബ്‌സൈറ്റ് ലിങ്ക് ഉള്‍പ്പടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. 

ഈ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു. മുംബൈയിലെ ഇത്രയും മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചതില്‍ നന്ദി. എന്നായിരുന്നു ചിത്രം കണ്ട് ഇഷ്ടപ്പെട്ട ടിം കുക്കിന്റെ പ്രതികരണം. 

മുംബൈയിലെ മതിലുകളില്‍ വരച്ച ചിത്രങ്ങളുടെയുംം നടപ്പാതകളിലെ കാഴ്ചകളുടേയും പോര്‍ട്രെയ്റ്റ് ഷോട്ടുകളാണ് നീബോണ്‍ പങ്കുവെച്ചത്. 

ടിംകുക്കിന് ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന മറുപടിയും നീബോണ്‍ നല്‍കി. 

ടിം കുക്കിന്റെ ട്വീറ്റിന് താഴെ നിരവധിയാളുകള്‍ അവരുടെ ഐഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. 

Content Highlights: Cook appreciates iPhone-shot pictures of Aamchi Mumbai