സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ മൂന്ന് കമ്മിറ്റികള്‍; പ്രയോജനമെന്ത്? എങ്ങനെ?


By ഷിനോയ് മുകുന്ദൻ

4 min read
Read later
Print
Share

പ്രതീകാത്മ ചിത്രം | Photo: AFP

ന്ത്യയില്‍ വിവര സാങ്കേതിക വിദ്യാരംഗം ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണ്. ഈ മേഖലയില്‍ പുതിയകാലത്തെ വെല്ലുവിളികള്‍ നേരിടുകയെന്ന ലക്ഷ്യത്തോടെ ശക്തമായ നിയമ നിര്‍മാണ നിര്‍വഹണ പദ്ധതികളിലാണ് കേന്ദ്ര സര്‍ക്കാര്‍. 2021 ലെ ഐടി നിയമവും പിന്നീട് വന്ന ഭേദഗതികളും രാജ്യത്തെ ഇന്റര്‍നെറ്റ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയമാനുസരണമുള്ള
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്.

സമൂഹമാധ്യമ സേവനങ്ങള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ അടുത്തിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ സംബന്ധിച്ച വ്യാപകമായ പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ക്ക് ആഗോള തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് വിവിധ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നത്.

നേരത്തെ പ്രഖ്യാപിച്ചത് പോലെ, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയും മറ്റ് ഇന്റര്‍നെറ്റ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയുമുള്ള ഉപഭോക്താക്കളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് മൂന്ന് അപ്പലറ്റ് സമിതികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. അടുത്തിടെ കൊണ്ടുവന്ന 2021 ലെ ഐടി നിയമ ഭേദഗതി അടിസ്ഥാനമാക്കിയാണ് സമിതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും മറ്റ് ഇന്റര്‍നെറ്റ് അധിഷ്ടിത സേവനങ്ങളിലും വരുന്ന ഉള്ളടക്കങ്ങള്‍ക്കെതിരെ അതാത് സേവനങ്ങള്‍ സ്വീകരിക്കുന്ന നടപടികളില്‍ അതൃപ്തിയുണ്ടെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഈ സമിതികള്‍ക്ക് പരാതി നല്‍കാം.

എന്താണ് ഈ സമിതികളുടെ പ്രയോജനം ?

ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളില്‍ വരുന്ന ഉള്ളടക്കങ്ങളുടെ പൂര്‍ണമായ നിയന്ത്രണാധികാരം ഇതുവരെ അതാത് സേവനങ്ങള്‍ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. ഒരു ഉള്ളടക്കം സംബന്ധിച്ചുള്ള പരാതി അറിയിച്ചാല്‍ ആ ഉള്ളടക്കത്തിനെതിരെ നടപടി സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്നത് കമ്പനികള്‍ തന്നെയാണ്. ആ തീരുമാനത്തില്‍ പരാതിക്കാരന് അതൃപ്തിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കുക മാത്രമേ നേരത്തെ സാധിച്ചിരുന്നുള്ളൂ.

എന്നാല്‍ ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് സോഷ്യല്‍ മീഡിയാ ഉള്ളടക്കങ്ങള്‍ക്കെതിരെയുള്ള പരാതികളില്‍ ശരിയായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിച്ച അപ്പല്ലറ്റ് സമിതികളെ സമീപിക്കാവുന്നതാണ്. നിങ്ങളുടെ പരാതികള്‍ പരിശോധിച്ചശേഷം നീക്കം ചെയ്യപ്പെടേണ്ട ഉള്ളടക്കമാണെങ്കില്‍ അങ്ങനെ ചെയ്യാന്‍ ആ പ്ലാറ്റ്‌ഫോമിന് നിര്‍ദേശം നല്‍കാന്‍ ഈ സമിതികള്‍ക്ക് സാധിക്കും.

സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ നല്‍കിവരുന്ന പരാതി പരിഹാര സംവിധാനത്തിലൂടെ നല്‍കുന്ന പരാതികള്‍ യഥാസമയം പരിഹരിക്കപ്പെടുന്നില്ലെന്നും ഈ പ്രക്രിയ ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു സംവിധാനത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.

ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് വെല്ലുവിളിയോ?

2021 ലെ ഐടി നിയമവും ഭേദഗതികളും ഇന്റര്‍നെറ്റില്‍ ഭരണകൂടത്തിന്റെ അവിശുദ്ധ ഇടപെടലുകള്‍ക്ക് വഴിവെക്കുമെന്ന വിമര്‍ശനം നേരത്തെ തന്നെയുണ്ട്. സര്‍ക്കാര്‍ വിരുദ്ധ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ ഈ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയേക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഭരണകൂടത്തിനും ഭരണപക്ഷ നേതാക്കള്‍ക്കുമെതിരെയുള്ള ഉള്ളടക്കങ്ങള്‍ക്കെതിരെ ഒരു ഭരണപക്ഷാനുകൂലി നല്‍കിയ പരാതി ഫെയ്‌സ്ബുക്കോ മറ്റ് സോഷ്യല്‍ മീഡിയാ സേവനമോ തള്ളിയെന്നിരിക്കട്ടെ. ആ തീരുമാനത്തിനെതിരെ അയാള്‍ക്ക് സര്‍ക്കാര്‍ പ്രതിനിധികള്‍ നേതൃത്വം നല്‍കുന്ന സമിതിക്ക് പരാതിനല്‍കിയാല്‍ ഒരു പക്ഷെ അനുകൂല തീരുമാനമെടുക്കാനും ആ ഉള്ളടക്കം നീക്കം ചെയ്യാന്‍ ഉത്തരവിടാനും സമിതികള്‍ക്ക് സാധിക്കും. ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് പ്രചാരണ ഉള്ളടക്കങ്ങളില്‍ ഉള്‍പ്പടെ ഈ സമിതികള്‍ക്ക് ഇടപെടാനാവും. സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ക്ക് മേല്‍ സര്‍ക്കാരിനുള്ള കടിഞ്ഞാണായി പ്രവര്‍ത്തിക്കാന്‍ ഈ സമിതികള്‍ക്ക് സാധിക്കുമെന്ന് വിമര്‍ശകര്‍ വിലയിരുത്തുന്നു.

അപ്പല്ലറ്റ് സമിതികളിലെ അംഗങ്ങൾ

സമിതി 1

  1. ചെയര്‍ പേഴ്‌സണ്‍: രാജേഷ് കുമാര്‍, ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ സിഇഒ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം
  2. അശുതോഷ് ശുക്ല, റിട്ട. ഐപിഎസ്
  3. സുനില്‍ സോണി, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുന്‍ ചീഫ് ജനറല്‍ മാനേജറും, ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായിരുന്നു
സമിതി 2

  1. ചെയര്‍ പേഴ്‌സണ്‍- വിക്രം സഹായ്, വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം പോളിസി ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ഡിവിഷന്‍ ജോയിന്റ് സെക്രട്ടറി ഇന്‍ ചാര്‍ജ്
  2. കമ്മഡോര്‍ സുനില്‍ കുമാര്‍ ഗുപ്ത (റിട്ട.) ഇ്ന്ത്യന്‍ നേവിയില്‍ പേഴ്‌സണല്‍ സര്‍വീസസ് മുന്‍ ഡയറക്ടര്‍
  3. കവിത ശര്‍മ്മ എല്‍&ടി ഇന്‍ഫോടെക്ക് ലിമിറ്റഡ് മുന്‍ വൈസ് പ്രസിഡന്റ്
സമിതി 3

  1. ചെയര്‍ പേഴ്‌സണ്‍ - കവിത ഭാട്ട്യ (ഐടി മന്ത്രാലയം ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥ)
  2. സഞ്ജയ് ഗോയല്‍ (റിട്ട. ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ്)
  3. കൃഷ്ണഗിരി രഗോത്തമറാവു മുരളി മോഹന്‍, ഐടിബിഐ ഇന്‍ടെക്ക് ലിമിറ്റഡ് മുന്‍ മാനേജിങ് ഡയറക്ടറും സിഇഒയും

എങ്ങനെ പരാതി നല്‍കാം


സോഷ്യല്‍ മീഡിയാ സേവനങ്ങളിലും മറ്റ് ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളിലും വരുന്ന ഉള്ളടക്കങ്ങള്‍ക്കെതിരെയുള്ള പരാതി ആദ്യം അതാത് സേവനങ്ങളുടെ പരാതി പരിഹാര ഉദ്യോഗസ്ഥനാണ് നല്‍കേണ്ടത്. അദ്ദേഹത്തിന്റെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അപ്പല്ലറ്റ് സമിതിക്ക് അപ്പീല്‍ നല്‍കാം.

പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് ഈ സമിതികളുടെ പ്രവര്‍ത്തനം. പരാതി നല്‍കുന്നതും ഇതിനുള്ള തീരുമാനങ്ങള്‍ അറിയുന്നതിനുമെല്ലാം ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാവും.

നിങ്ങളുടെ അപ്പീലുകള്‍ https://www.gac.gov.in എന്ന വെബ്‌സൈറ്റിലൂടെ നല്‍കാം. മാര്‍ച്ച് ഒന്ന് മുതല്‍ ഇത് നിലവില്‍ വരും

സ്വീകരിക്കുന്ന നടപടികള്‍ക്കെതിരേയാണ് ഉപഭോക്താക്കള്‍ക്ക് അപ്പീല്‍ നല്‍കാന്‍ ആവുക. ഈ അപ്പീലുകള്‍ക്ക് 30 ദിവസത്തിനുള്ളില്‍ സമിതി തീരുമാനമെടുക്കും.

രാജ്യത്തെ വിവിധ സോഷ്യല്‍ മീഡിയ/ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളുടെ പരാതി പരിഹാര ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിലാസം/ഇമെയില്‍


1. ഫേസ്ബുക്ക് , ഇന്‍സ്റ്റാഗ്രാം

Amrita Kaushik
FBGOIndia@fb.com
Additionally, you can also contact Facebook in India via post at:
Meta Platforms, Inc
Unit 28 and 29
The Executive Centre,
Level 18, DLF Cyber City, Building No. 5, Tower A, Phase III
Gurgaon 122002, India

2. വാട്‌സാപ്പ്

wa@support.whatsapp.com

Varun Lamba, WhatsApp Grievance Officer India, 216 Okhla Industrial Estate, Phase III, New Delhi - 110020 India

3. ട്വിറ്റര്‍

Vinay Prakash
grievance-officer-in @ twitter.com

Twitter, Inc. can be contacted in India at the following address:
8th Floor, The Estate,
121 Dickenson Road,
Bangalore 560 042

4. ലിങ്ക്ഡ് ഇന്‍

Tanya Mampilly
Legal Content Policy Manager
LinkedIn Technology Information Pvt. Ltd.
Tower A, Global Technology Park
Bangalore 560103

5. യൂട്യൂബ്

Attn: Suraj Rao
Resident Grievance Officer for YouTube
Google LLC - India Liaison Office
Unit No. 26
The Executive Center,
Level 8, DLFCentre,
Sansad Marg,
Connaught Place,
New Delhi - 110001

E-Mail: support-in@google.com

6. ഗൂഗിള്‍

Jennifer Thomason
1600 Amphitheatre Parkway
Mountain View, CA 94043
USA
E-Mail: support-in@google.com

7.ടെലഗ്രാം

Name: Abhimanyu Yadav
Email: abhimanyu@telegram.org

8. കൂ ആപ്പ്

Name: Mr. Rahul Satyakam
Email: redressal@kooapp.com

Content Highlights: Centre sets up three grievances appellate committees, IT Rules 2021, Social Media

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented