Laser weeder | Photo: Carbon Robotics
കൃഷിയിടങ്ങളിലെ അനാവശ്യ സസ്യങ്ങളെ നശിപ്പിക്കുകയെന്നത് കര്‍ഷകരെ സംബന്ധിച്ച് വലിയ പ്രയാസമുള്ള കാര്യമാണ്. ഇതിന് വേണ്ടി പലരും കളനാശിനികള്‍ ഉപയോഗിക്കുകയാണ് ചെയ്യാറ്. എന്നാല്‍, ഇത്തരം കള നാശിനികളുടെ ഉപയോഗം പലപ്പോഴും മണ്ണിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. മണ്ണിനെ ബാധിക്കാതെ, അനാവശ്യ സസ്യങ്ങളെ കൃഷിയിടങ്ങളില്‍നിന്ന് തുരത്താന്‍ ഒരു റോബോട്ടിനെ രംഗത്തിറക്കിയിരിക്കുകയാണ് കാര്‍ബണ്‍ റോബോട്ടിക്‌സ് എന്ന കമ്പനി.
ലേസര്‍ ഉപയോഗിച്ചാണ് ഈ റോബോട്ട് കള നശിപ്പിക്കുക. കൃഷിയിടത്തിലൂടെ നീങ്ങി ഓരോ ചെടിയും സ്‌കാന്‍ ചെയ്ത് നട്ടുവളര്‍ത്തിയ തൈകള്‍ക്കിടയില്‍ വളര്‍ന്ന അന്യസസ്യങ്ങളെ കണ്ടുപിടിച്ച് ലേസര്‍ ഉപയോഗിച്ച് കരിയിച്ചു കളയും. നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ പ്രക്രിയ നടക്കുന്നത്. മണിക്കൂറില്‍ ഏകദേശം ഒരു ലക്ഷം കളകള്‍ നശിപ്പിക്കാന്‍ ഇതിനാവുമെന്ന് കാര്‍ബണ്‍ റോബോട്ടിക്‌സ് പറയുന്നു.
4300 കിലോ ഗ്രാം ഭാരമുള്ള മൂന്ന് അടി നീളമുള്ള ഈ റോബോട്ട് ഒരു കാറിനോളം വലിപ്പമുണ്ട്.
കളനാശിനികളുടെ ഉപയോഗം മുലം മണ്ണ് മലിനമാവുന്നതും അതുവഴി ഭൂഗര്‍ഭജലം മലിനമാകുന്നതും വലിയ വെല്ലുവളിയാണ്. കളകളെ കൂടാതെ മറ്റ് സസ്യങ്ങളെയും കളനാശിനികളുടെ ഉപയോഗം ബാധിച്ചേക്കും. വന്യജീവികള്‍ക്കും ഭീഷണിയാണ്. കീടനാശിനികളും, കളനാശിനികളും മനുഷ്യരിലെ അര്‍ബുദത്തിനും കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളെല്ലാം തന്നെ ലേസര്‍ റോബോട്ടിന്റെ ഉപയോഗത്തിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും.
കാര്‍ഷികമേഖലയിലെ റോബോട്ടിക്‌സ് ഉപയോഗത്തിന് വലിയ മുന്നേറ്റമാണുണ്ടായി കൊണ്ടിരിക്കുന്നത്. മണ്ണ് കിളയ്ക്കുക, വിത്തിടുക, വിളവെടുക്കുക, കാലാവസ്ഥ നിരീക്ഷിക്കുക, നനയ്ക്കുക തുടങ്ങി ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളെ വളരെ എളുപ്പം കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന റോബോട്ടിക് സാങ്കേതികവിദ്യകള്‍ ഇതിനകം ഉപയോഗത്തിലുണ്ട്.
Content Highlights: carbon robotics laser weeder, agruculture robotics,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..