നാസയ്ക്കായി ബോയിങ് ഒരുക്കുന്നത് ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ്


ആര്‍ട്ടെമിസ് പദ്ധതിയുടെ യാത്രികരെ ഇരുത്തിയുള്ള ആദ്യ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴേക്കും എസ്എല്‍എസ് റോക്കറ്റിന് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഉയരമുണ്ടാവും.

NASA’s Space Launch System. Photo: NASA

1972-ല്‍ അപ്പോളോ 17 മിഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനൊരുങ്ങുകയാണ് നാസ. വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുക, ചന്ദ്രനിലേക്ക് ആദ്യ വനിതയെ അയക്കുക തുടങ്ങിയ സവിശേഷതകള്‍ ഈ പദ്ധതിക്കുണ്ട്‌. എന്നാല്‍ അത് മാത്രമല്ല, നാസയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശക്തിയേറിയ റോക്കറ്റിലായിരിക്കും ഈ ബഹിരാകാശ സഞ്ചാരികളുടെ യാത്ര എന്ന പ്രത്യേകതയും ഈ ചാന്ദ്രയാത്രയ്ക്കുണ്ടാവും. നാസയുമായി ചേര്‍ന്ന് ബോയിങ് ആണ് സ്‌പേസ് ലോഞ്ച് സിസ്റ്റം അഥവാ എസ്എല്‍എസ് എന്ന വിക്ഷേപണ വാഹനം നിര്‍മിക്കുന്നത്.

ആര്‍ട്ടെമിസ് പദ്ധതിയുടെ യാത്രികരെ ഇരുത്തിയുള്ള ആദ്യയാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴേക്കും എസ്എല്‍എസ് റോക്കറ്റിന് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഉയരമുണ്ടാവും. 38 മെട്രിക് ടണ്‍ ഭാരം ചന്ദ്രനിലേക്ക് വഹിക്കാന്‍ ശേഷിയുണ്ടാവുമിതിന്.

ബഹിരാകാശത്തേക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കാനും കൂടുതല്‍ നാള്‍ സഞ്ചരിക്കാനും മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു സുപ്രധാന സാങ്കേതികവിദ്യയാണ് സ്‌പേസ് ലോഞ്ച് സിസ്റ്റമെന്ന് ബോയിങ് മിഷന്‍ മാനേജ് മെന്റ്, ഓപ്പറേഷന്‍ മാനേജറായ മാറ്റ് ഡഗ്ഗന്‍ പറയുന്നു.

"നമ്മള്‍ ഒരു മാസത്തേക്കുള്ള യാത്ര പോവുമ്പോഴും ഒരു ദിവസത്തേക്കുള്ള യാത്ര പോവുമ്പോഴും വ്യത്യസ്ത രീതിയിലായിരിക്കും സാധനങ്ങള്‍ കയ്യില്‍ കരുതുക. അതുപോലെ ബഹിരാകാശത്തേക്ക് കൂടുതല്‍ യാത്ര ചെയ്യാന്‍ പോവുകയാണ് നമ്മള്‍. അതിനായി കൂടുതല്‍ സാധനങ്ങള്‍ ഒപ്പം കരുതണം. അതിന് വലിയ റോക്കറ്റുകള്‍ ആവശ്യമാണ്." ഡഗ്ഗന്‍ പറഞ്ഞു.

അവിടെയാണ് എസ്എല്‍എസിന്റെ പങ്ക്. വലിയ ചരക്കുകള്‍ വഹിക്കാന്‍ അതിന് സാധിക്കും. ശൂന്യാകാശത്ത് മനുഷ്യന് ജീവിക്കാനും ജോലി ചെയ്യാനും വേണ്ട എല്ലാ സാധനങ്ങളും അതില്‍ കൊണ്ടുപോവാനാവും.

ചന്ദ്രനിലേക്ക് ചരക്കുകളും ആളുകളേയും എത്തിക്കുന്നതിന് മാത്രമല്ല, ഭാവി ചൊവ്വാ ദൗത്യങ്ങള്‍ക്കും എസ്എല്‍എസ് റോക്കറ്റിന്റെ ഈ ശക്തി പ്രയോജനപ്പെടുത്താനാവും. ഒരു വലിയ ഉദ്യമത്തിന് ആവശ്യമായ ഉപകരണങ്ങളും മറ്റും ഭൂമിയില്‍ നിന്ന് നിര്‍മിച്ച് കൊണ്ടുപോവാന്‍ എസ്എല്‍എസ് സഹായിക്കും.

മുമ്പ് നാസയുടെ സ്‌പേസ് ഷട്ടിലിന് വേണ്ടിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് വേണ്ടിയും പ്രവര്‍ത്തിച്ച പ്രഗത്ഭരായ എഞ്ചിനീയര്‍മാര്‍ എസ്എല്‍എസിന്റെ അണിയറയിലുണ്ട്.

എറ്റവും മികച്ച, ഇന്ന് ലഭ്യമായ ആധുനിക എഞ്ചിനീയറിങ് രീതികളെല്ലാം എസ്എല്‍എസിന് വേണ്ടി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഡഗ്ഗന്‍ പറഞ്ഞു. കൃത്യത ഉറപ്പുവരുത്തിക്കൊണ്ട് കംപ്യൂട്ടര്‍ നിയന്ത്രിത നിര്‍മാണ രീതിയാണ് പിന്തുടരുന്നത്. റോക്കറ്റിന്റെ ഓരോ ഭാഗവും കൃത്യതയോടെ പരിശോധിച്ചാണ് നിര്‍മാണം.

ആഗോള പകര്‍ച്ചാവ്യാധിക്കിടയിലും എസ്എല്‍എസിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. റോക്കറ്റിന്റെ ഹോട്ട് ഫയര്‍ ടെസ്റ്റിനായി തയ്യാറെടുക്കുകയാണ് നാസയുടെയും ബോയിങിന്റെയും ടീമംഗങ്ങള്‍. ഈ പരിശോധനയുടെ ഭാഗമായി റോക്കറ്റിന്റെ നാല് ആര്‍എസ്-25 എഞ്ചിനുകളും വിക്ഷേപണ സമയത്ത് പ്രവര്‍ത്തിപ്പിക്കുന്ന അത്രയും നേരം പ്രവര്‍ത്തിച്ചു നോക്കും.

ഒരു ദശാബ്ദക്കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 2021-ല്‍ എസ്എല്‍എസ് ആര്‍ട്ടെമിസ്-1 വിക്ഷേപണത്തിനായി തയ്യാറാവും. ഒറിയോണ്‍ സ്‌പേസ് കാപ്‌സ്യൂള്‍ ഘടിപ്പിച്ച റോക്കറ്റ് യാത്രികരില്ലാതെയാണ് ആദ്യ വിക്ഷേപണം നടത്തുക. ആദ്യ വിക്ഷേപണത്തില്‍ ചന്ദ്രനുചുറ്റും വലം വെക്കുകയാണ് ചെയ്യുക. രണ്ടാമത്തെ വിക്ഷേപണത്തിലാണ് ചന്ദ്രനിലിറക്കുക. ഇത് കഴിഞ്ഞ് മൂന്നാമത്തെ ആര്‍ട്ടെമിസ് വിക്ഷേപണത്തില്‍ മനുഷ്യര്‍ ചന്ദ്രനിലേക്ക് പുറപ്പെടും.

ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം സ്വപ്‌നതുല്യമായ ചൊവ്വാദൗത്യം യാഥാര്‍ത്ഥ്യമാക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് എസ്എല്‍എസിന്റെ അണിയറ പ്രവര്‍ത്തകര്‍.

Content Highlights: boing making most powerfull and bigger space rocket for nasa moon mars missions

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented