ബേജ്‌ദോ: ക്‌സെന്‍ഡറിനും ഷെയറിറ്റിനും പകരം പുതിയ ആപ്പുമായി മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി


ക്‌സെന്‍ഡര്‍, ഷെയര്‍ഇറ്റ് എന്നിവ പോലെ ഉപകരണങ്ങള്‍ക്കിടയില്‍ ഫയലുകള്‍ കൈമാറുന്നതിനുള്ള ക്രോസ്-പ്ലാറ്റ്‌ഫോം ട്രാന്‍സ്മിഷന് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകള്‍ വളരെ കുറവാണ്.

-

ക്‌സെന്‍ഡര്‍, ഷെയര്‍ഇറ്റ് എന്നീ ആപ്പുകള്‍ക്ക് ബദലായി ബേജ്‌ദോ എന്ന പുതിയ ആപ്‌ളിക്കേഷനുമായി മലയാളി വിദ്യാര്‍ത്ഥി. അമൃതപുരിയിലെ അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി അശ്വിന്‍ ഷെനോയാണ് കേന്ദ്ര സര്‍ക്കാരിന്റെ 59 ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധിച്ചതിനെത്തുടര്‍ന്ന് പുതിയ ഡാറ്റ ട്രാന്‍സ്‌ഫെറിങ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ക്‌സെന്‍ഡര്‍, ഷെയര്‍ഇറ്റ് എന്നിവ പോലെ ഉപകരണങ്ങള്‍ക്കിടയില്‍ ഫയലുകള്‍ കൈമാറുന്നതിനുള്ള ക്രോസ്-പ്ലാറ്റ്‌ഫോം ട്രാന്‍സ്മിഷന് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകള്‍ വളരെ കുറവാണ്. ഹോട്‌സ്‌പോട്ടിന്റെ സഹായത്തോടെ നിഷ്പ്രയാസം ഫയലുകള്‍ കൈമാറിയിരുന്ന ആപ്ലിക്കേഷനുകളാണിവ. എന്നാല്‍, ഇടയ്ക്ക് ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെടുന്നതും ഇരു ഉപകരണങ്ങളിലും ഈ അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം എന്നതും പ്രയാസകരമായിരുന്നു. ഫയല്‍ കൈമാറ്റത്തിനായി ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്തിരിക്കേണ്ടതും ആവശ്യമായിരുന്നു. ഈ ആപ്ലിക്കേഷനുകള്‍ ഫയലുകള്‍, കോണ്‍ടാക്റ്റുകള്‍, ലൊക്കേഷന്‍ മുതലായവയിലേക്ക് പ്രവേശിക്കാന്‍ അനുമതി ആവശ്യപ്പെടുന്നതിനാല്‍, സ്വകാര്യതയെക്കുറിച്ചുള്ള ചില ആശങ്കകളും ഇവ ഉയര്‍ത്തിയിരുന്നു.

ആളുകള്‍ അനൗദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് നിരോധിത ആപ്ലിക്കേഷനുകളുടെ എ.പി.കെ. ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനാല്‍ ഇത് വളരെ ഗുരുതരമാണ്. ഈ ആപ്ലിക്കേഷനുകളില്‍ ചിലത് ഫോണിലേക്ക് ഹാക്കര്‍മാര്‍ക്ക് ഫോണുകളിലേക്ക് പിന്‍വാതില്‍ തുറന്നിടുകയാണ്.

അശ്വിന്‍ വികസിപ്പിച്ചെടുത്ത പുതിയ ബേജ്‌ദോ ആപ്പ് വ്യത്യസ്തമാകുന്നത് ഇവിടെയാണ്. അപ്ലിക്കേഷന്‍ ഇന്‍സ്റ്റാളുചെയ്യാനോ പ്രത്യേക വൈഫൈ ഹോട്ട്സ്പോട്ട് കണക്ട് ചെയ്യാനോ ഉപയോക്താക്കളോട് ആവശ്യപ്പെടാതെ, ഉപകരണങ്ങള്‍ക്കിടയില്‍ നേരിട്ട് ഫയലുകള്‍ കൈമാറാന്‍ അനുവദിക്കുന്ന ലളിതവും വേഗതയേറിയതും സുരക്ഷിതവുമായ വെബ് അപ്ലിക്കേഷനാണ് ബേജ്‌ദോ. ബേജ്‌ദോ ഉപയോഗിച്ച് ഫയലുകള്‍ കൈമാറുന്നത് വളരെ ലളിതമാണ്.

ഇതിന് ഒരേ ഒരു നിബന്ധന മാത്രമേയുള്ളൂ - ഉപകരണങ്ങള്‍ ഒരേ നെറ്റ്വര്‍ക്കില്‍ ആയിരിക്കണം. രണ്ട് ഉപകരണങ്ങളും ഒരേ നെറ്റ്വര്‍ക്കില്‍ (അല്ലെങ്കില്‍ ഹോട്ട്സ്‌പോട്ട്) എത്തിക്കഴിഞ്ഞാല്‍. അവര്‍ക്ക് bayjdo.com ലേക്ക് പോകാം, അല്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രസ്സിവ് വെബ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. തുടര്‍ന്ന് രണ്ട് ഉപകരണങ്ങള്‍ക്കും ഒരു ഐഡിയും ക്യുആര്‍ കോഡും ലഭിക്കുന്നതാണ്. ആരെങ്കിലും ഒരാള്‍ ക്യുആര്‍ കോഡ് മറ്റൊന്നില്‍ സ്‌കാന്‍ ചെയ്ത് കണക്റ്റുചെയ്തുകഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഫയല്‍ കൈമാറാവുന്നതാണ്. ഉപയോക്താവിന് തന്റെ ഉപകരണത്തില്‍ നിന്ന് ഫയലുകള്‍ തിരഞ്ഞെടുക്കാനും പരസ്പരം എളുപ്പത്തിലും വേഗത്തിലും എന്‍ക്രിപ്റ്റു ചെയ്ത ഫയലുകള്‍ അയയ്ക്കാനും കഴിയും.

ഗൂഗിള്‍ അവതരിപ്പിച്ച വെബ്ആര്‍ടിസി സാങ്കേതികവിദ്യയാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത പിയര്‍-ടു-പിയര്‍ ഫയല്‍ കൈമാറ്റം ചെയ്യാനായി ബേജ്‌ദോ ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഗൂഗിള്‍ മീറ്റ് ഉള്‍പ്പെടെയുള്ള വീഡിയോ-കോണ്‍ഫറന്‍സ് ആപ്ലിക്കേഷനുകളില്‍ ഇത് ലഭ്യമാണ്.

ഒരു ആപ്ലിക്കേഷന്‍ ആവശ്യമില്ലാതെ തന്നെ ഉപകരണങ്ങളിലും ഹോം സ്‌ക്രീനുകളിലും ഓഫ്ലൈനില്‍ പ്രവര്‍ത്തിക്കാനും കഴിയുന്ന ഒരു പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷനാണ് (പി.ഡബ്ല്യു.എ) ബേജ്‌ദോ. അതിനാല്‍ ഒരു ആപ്ലിക്കേഷന്‍ സ്റ്റോര്‍ ആവശ്യമില്ലാതെ ബ്രൗസറിനുള്ളില്‍ തന്നെ ഇത് കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും. സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകള്‍ നല്‍കുന്നതിനും ഇതിന് കഴിയും. കൂടാതെ, പൈറേറ്റഡ് അപ്ലിക്കേഷനുകള്‍ തടയുന്നതിനും ഇത് സഹായിക്കുന്നു.

താമസിയാതെ, വെബ്ടോറന്റ് പി 2 പി സ്ട്രീമിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഉപയോക്താവില്‍നിന്ന് നിരവധി മള്‍ട്ടി-യൂസര്‍ ഡാറ്റ-ട്രാന്‍സ്ഫറുകളെയും ബേജ്‌ദോ പിന്തുണയ്ക്കും. മള്‍ട്ടി-യൂസര്‍ ഡാറ്റ കൈമാറ്റം സമയം വളരെയധികം കുറയ്ക്കുകയും ഒരു കൂട്ടം ഉപകരണങ്ങളിലേക്ക് ഒരു ഫയല്‍ കൈമാറേണ്ടിവന്നാല്‍ വേഗത അല്‍പ്പം വര്‍ധിപ്പിക്കുകയും ചെയ്യും.

ഇത് കൂടാതെ ബേജ്‌ദോയില്‍ ഗ്രൂപ്പ്-വാച്ച്-ടുഗെദര്‍ എന്ന സവിശേഷത ഉടന്‍ എത്തും. അതായത്, ഒരു വലിയ പ്രൊജക്ടറോ മറ്റോ ആവശ്യമില്ലാതെ. വീഡിയോകള്‍ ഒരു ഗ്രൂപ്പുമായി പങ്കുവെച്ച് കാണാന്‍ സാധിക്കും.

ആപ്ലിക്കേഷന്‍ പരസ്യരഹിതവും ഓപ്പണ്‍ സോഴ്സുമായിരിക്കും. ഇത് ഏതെങ്കിലും ഉപയോക്തൃ വിവരങ്ങള്‍ ട്രാക്കുചെയ്യുന്നതിന് അനുമതി ചോദിക്കുകയില്ല. ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ഒരു ലോഗിന്‍ പോലും ആവശ്യമില്ല. വാസ്തവത്തില്‍, ഇതിന് ഒരു ബക്ക് എന്‍ഡ് ഡാറ്റാബേസ് വേണ്ടതില്ല. ഭാരം കുറഞ്ഞ വെബ്ആര്‍ടിസി സിഗ്‌നലിംഗ് സെര്‍വര്‍ എന്നത് ഒഴികെ ഇത്തരം പ്രധാന സവിശേഷതകള്‍ ഈ ആപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ പരസ്യരഹിത ആപ്ലിക്കേഷന്‍ എന്ന തന്റെ ലക്ഷ്യം നേടാന്‍ ഇത് അനുവദിക്കുന്നുമെന്ന് അശ്വിന്‍ പറഞ്ഞു.

'ആപ്ലിക്കേഷന്‍ ഓപ്പണ്‍ സോഴ്സ് കമ്മ്യൂണിറ്റിയിലേക്ക് എത്തുന്നതിനാല്‍ ഭാവിയിലെ അറ്റകുറ്റപ്പണികളും വികസന ചിലവുകളും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പണ്‍ സോഴ്സും കമ്മ്യൂണിറ്റി ഉടമസ്ഥതയിലുള്ളതും ആയതിനാല്‍ ബാഗുകള്‍ അല്ലെങ്കില്‍ കേടുപാടുകള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും ആശയങ്ങള്‍ നേടുന്നതിനും സവിശേഷതകള്‍ നടപ്പിലാക്കുന്നതിനും ഇത് സഹായിക്കും. സോഴ്സ് കോഡ് ഓപ്പണ്‍ സോഴ്സും പൊതുവായി അവലോകനം ചെയ്യാവുന്നതുമായതിനാല്‍ അത് സുതാര്യത ഉറപ്പുവരുത്തുന്നു. ഇവയെല്ലാം ബേജ്ദോയെ യഥാര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ ആപ്പ് ആക്കി മാറ്റുന്നു - ജനങ്ങള്‍ക്കായി അവര്‍ തന്നെ നിര്‍മ്മിച്ച ഒരു ആപ്ലിക്കേഷന്‍'-അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: bayjdo for easy file transmission a made in india alternative for xender shareit

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented