ടിക്കറ്റെടുക്കാനും സാധനം വാങ്ങാനും ക്യൂനിന്ന് മടുത്തോ. എങ്കില്‍ ആ പണികൂടി ഇനി റോബോട്ടിനെ ഏല്‍പ്പിച്ചാലോ എന്ന് ഇനി ആലോചിക്കാം. ഓസ്‌ട്രേലിയയില്‍ ഒരു സ്ത്രീയാണ് ഒരു ഐ ഫോണ്‍ വാങ്ങാന്‍ റോബോട്ടിനെ തനിക്ക് വേണ്ടി ക്യൂനിര്‍ത്തിയത്.
വെള്ളിയാഴ്ച വിപണിയിലെത്തുമ്പോള്‍ തന്നെ അത് സ്വന്തമാക്കാന്‍ ആളുകള്‍ കടകള്‍ക്ക് മുന്നില്‍ രണ്ട് ദിവസമായി കാത്തുനില്‍പ്പായിരുന്നു. എങ്ങും ഐ ഫോണിലായുള്ള നീണ്ട ക്യൂ. അക്കൂട്ടത്തിലാണ് ഒരു റോബോട്ടും സ്ഥാനം പിടിച്ചത്. സിഡ്‌നിയിലെ ഒരു കടയ്ക്ക് മുന്നിലായിരുന്നു കക്ഷിയുടെ നില്‍പ്. ലൂസി എന്ന ആറ്റോമിക് 212 റോബോട്ടാണ് തന്റെ ഉടമയുടെ ചിത്രം ഫേസ്‌ടൈമില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ക്യവില്‍ മൂന്നാമതായി നിന്നത്.
മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവായ ലൂസി കെല്ലിയാണ് താന്‍ ഓപ്പറേറ്റ് ചെയ്യുന്ന റോബോട്ടിനെ രണ്ട് ദിവസം ഐ ഫോണിനായി ക്യൂ നിര്‍ത്തിയത്. ജോലിത്തിരക്കും മറ്റ് ആവശ്യങ്ങളുമുള്ളതിനാല്‍ ക്യൂ നില്‍ക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് റോബോട്ടിനെ ക്യൂ നിര്‍ത്തിയുള്ള പരീക്ഷണത്തിന് ലൂസി ഒരുങ്ങിയത്. തന്റെ ബോസാണ് റോബോട്ടുകളില്‍ ഒന്നിനെ ക്യൂനിര്‍ത്താനുള്ള ബുദ്ധി ഉപദേശിച്ചതെന്ന് ലൂസി പറയുന്നു. ചക്രം ഘടിപ്പിച്ച റോബോട്ടിന് മുകളില്‍ ഒരു ഐ പാഡ് ഘടിപ്പിച്ച നിലയിലായിരുന്നു റോബോട്ടിന്റെ കാത്തുനില്‍പ്. വാരാന്ത്യത്തില്‍ ഒരു കോടി 30 ലക്ഷം ഐ ഫോണുകള്‍ വില്‍ക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ പതിപ്പായ ഐ ഫോണ്‍ 6 എസും 6 എസ് പ്ലസും പ്രഖ്യാപിച്ചത് മുതല്‍ അതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കൈയില്‍ കിട്ടിയതുമുതല്‍ സെല്‍ഫികളുമായി ഏവരും ഐ ഫോണിനെ വരവേറ്റു. കൂട്ടത്തില്‍ റോബോട്ട് വാങ്ങിക്കൊടുത്ത ഐ ഫോണുമായി ലൂസിയും