നിര്‍മിതബുദ്ധിയിലൂടെ വര്‍ഗ, ലിംഗ വിവേചനങ്ങള്‍ കണ്ടെത്താനുള്ള സാങ്കേതികസംവിധാനവുമായി ഗവേഷകര്‍. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടെ വികാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനമായ ദ വെബ് കോണ്‍ഫറന്‍സിലാണ് ഇങ്ങനെയൊരു സാധ്യത അവതരിപ്പിച്ചത്.

സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഉദാഹരണം ഇങ്ങനെ: ഒരു സ്ഥാപനം അതിന്റെ മുന്‍കാലങ്ങളില്‍ കുറച്ചു വനിതാ ജീവനക്കാരെ മാത്രമാണ് ജോലിക്ക് നിയമിച്ചിരിക്കുന്നതെങ്കില്‍, ആ സ്ഥാപനത്തില്‍ ലിംഗവിവേചനമുണ്ടെന്ന് നിരീക്ഷിച്ച് വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് ഈ സ്ഥാപനം ശുപാര്‍ശ ചെയ്യില്ല.

യു.എസ്. സെന്‍സസ് ബ്യൂറോയുടെ പക്കല്‍നിന്നുള്ള വരുമാന സ്ഥിതിവിവരങ്ങള്‍ പരിശോധിച്ച്, ശമ്പളം നല്‍കുന്നതിലെ ലിംഗവിവേചനവും ന്യൂയോര്‍ക്ക് സിറ്റി പോലീസ് വകുപ്പ് നടപ്പാക്കിയ 'സ്റ്റോപ്പ് ആന്‍ഡ് ഫ്രിസ്‌ക്' പരിശോധനാ നടപടികളിലെ വര്‍ണവിവേചനവും ഈ സംവിധാനത്തിലൂടെ കണ്ടെത്താനായെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.

വ്യക്തികളോടുള്ള സമീപനത്തിലെ വിവേചനങ്ങള്‍ തടയാന്‍ ഈ സാങ്കേതികവിദ്യ സഹായകമാകുമെന്ന് പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകന്‍ വസന്ത് ഹോനവര്‍ അഭിപ്രായപ്പെട്ടു. അതേസമയം, നിര്‍മിതബുദ്ധി അവലോകനം ചെയ്യുന്നത് പക്ഷപാതപരമായ വിവരങ്ങളാണെങ്കില്‍ വിവേചനം കണ്ടെത്തുന്നതില്‍ തെറ്റുകള്‍ സംഭവിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1 മുതല്‍ 9 വരെയുള്ള അക്കങ്ങളുപയോഗിച്ചുള്ള ഒരു കളിയാണിത്. വലത്തോട്ടും താഴോട്ടുമായി ഒമ്പത് വീതം ചതുരക്കള്ളികളാണ് ഇതിലുള്ളത്. ഒമ്പത് ഉപചതുരങ്ങളും. വലത്തോട്ടുള്ള നിരകളിലും താഴോട്ടുള്ള നിരകളിലും അക്കം ആവര്‍ത്തിക്കാതെ വേണം പൂരിപ്പിക്കാന്‍. ഓരോ ഉപചതുരത്തിലും അക്കങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല.