നി മരണം പ്രവചിക്കാനും നിര്‍മിതബുദ്ധിയുടെ സഹായം തേടാം. ഗുരുതര അസുഖമുള്ള മധ്യവയസ്‌കരുടെ മരണം പ്രവചിക്കാന്‍ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനം കണ്ടുപിടിച്ചിരിക്കുകയാണ് ബ്രിട്ടനിലെ നോട്ടിങ്ങാം സര്‍വകലാശാലയിലെ ഗവേഷകര്‍.

'റാന്‍ഡം ഫോറസ്റ്റ്', 'ഡീപ് ലേണിങ്' എന്നിങ്ങനെ പേരുനല്‍കിയിരിക്കുന്ന പുതിയ നിര്‍മിതബുദ്ധി മെഷീന്‍ ലേണിങ് മാതൃകകളുടെ പ്രവചനം കൃത്യമാണെന്നും വിദഗ്ധരായ മനുഷ്യര്‍ വികസിപ്പിച്ചെടുത്ത നിലവിലെ സംവിധാനത്തെക്കാള്‍ മെച്ചപ്പെട്ടതാണെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. 

ഓരോരുത്തരുടെയും ചികിത്സാസംബന്ധിയും ഡെമോഗ്രാഫിക്, ബയോമെട്രിക്, ജീവിതശൈലീഘടകങ്ങളും പരിഗണിച്ചാണ് ഈ നിര്‍മിതബുദ്ധി 'മരണം' പ്രവചിക്കുക. ഇതുകൂടാതെ, ഒരുദിവസം കഴിക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവയുടെപോലും കണക്കുകള്‍ ശേഖരിച്ച് വിശകലനം ചെയ്യുമെന്നും സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സ്റ്റീഫന്‍ വെങ് പറഞ്ഞു. 

ഗുരുതരരോഗങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ രോഗങ്ങളെ തടഞ്ഞുനിര്‍ത്തുന്നതിന് വലിയ പ്രാധാന്യമാണുള്ളത്. ഇതില്‍ കൃത്യമായ നിര്‍വചനത്തിന് കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിനുവേണ്ടി വര്‍ഷങ്ങളായി പരിശ്രമിച്ചുവരുകയായിരുന്നെന്നും വെങ് കൂട്ടിച്ചേര്‍ത്തു. 40-നും 69-നും ഇടയില്‍ പ്രായമുള്ള അഞ്ചുലക്ഷം പേരിലാണ് പഠനം നടത്തിയത്.

Content highlights: Artificial Intelligence, Death Prediction, Computer Science, Machine Learning