അച്ഛൻ വിജയനെ മൊബൈൽ ആപ്പ് പരിചയപ്പെടുത്തുന്ന ശ്രീരാജ്
കൊല്ലം: ജോലിതേടി ഗള്‍ഫില്‍ പോയെങ്കിലും വീട്ടിലിരിക്കുന്ന പ്രായമേറിയ അച്ഛനെയും അമ്മയെയും ഓര്‍ത്തപ്പോള്‍ ശ്രീരാജിന് ഇരിപ്പുറച്ചില്ല. നാട്ടിലെത്തിയതില്‍പ്പിന്നെ ഇങ്ങനെ കഴിയുന്ന പ്രായമേറിയവര്‍ക്കുവേണ്ടി എന്തുചെയ്യാന്‍പറ്റും എന്ന ചിന്തയായി. അങ്ങനെയാണ് 'ചങ്ങായീസ്' ആപ്പ് ജനിക്കുന്നത്.
വീട്ടില്‍ ഒറ്റയ്ക്കിരിക്കുന്നവര്‍, സാധനം വാങ്ങാനോ മരുന്നുവാങ്ങാനോ, കറന്റ് ബില്ല് അടയ്ക്കാനോ ആംബുലന്‍സോ ടാക്‌സിയോ വിളിക്കാനോ ബുദ്ധിമുട്ടുമ്പോള്‍ പാടുപെടാതെ ഒരു സംവിധാനം. എനിക്ക് കറന്റ് ബില്ല് അടയ്ക്കണം എന്നു ഫോണില്‍ ചങ്ങായീസ് ആപ്പിനോട് പറഞ്ഞാല്‍ ചങ്ങായീസിന്റെ വൊളന്റിയര്‍ ബന്ധപ്പെടും. ചങ്ങായി വീട്ടിലെത്തി കാശുവാങ്ങി ബില്‍ അടയ്ക്കും. പത്തു കിലോ അരിവാങ്ങണമെന്നു പറഞ്ഞാല്‍ അതും എത്തും. നിങ്ങള്‍ക്ക് ബില്‍ അടയ്ക്കാന്‍ പോവുന്ന ചെലവ്, അല്ലെങ്കില്‍ കടയില്‍ പോവാന്‍ വേണ്ടുന്ന ചെലവ് ചങ്ങായി ഈടാക്കും. അതാണ് ചങ്ങായീസിന്റെ പ്രവര്‍ത്തനം. സാധനം വാങ്ങാനുള്ള ലിസ്റ്റിന്റെ ഫോട്ടോ എടുത്ത് അയക്കേണ്ടവര്‍ക്ക് അങ്ങനെയും ചെയ്യാം. അമേരിക്കയില്‍ ഇരുന്ന് നാട്ടിലെ അച്ഛന് ഇലക്ട്രീഷ്യന്റെ സേവനം വേണമെങ്കില്‍ അതും ആപ്പിനോട് പറഞ്ഞാല്‍ മതി. ചങ്ങായീസ് കൃത്യം ലൊക്കേഷന്‍ മനസ്സിലാക്കി അവിടെയെത്തും.
കൊല്ലം, തേവള്ളിമുതല്‍ കോയിക്കല്‍വരെയുള്ള പ്രദേശത്താണ് ഇപ്പോള്‍ ഈ സേവനം തുടങ്ങിയിരിക്കുന്നത്. 100 രൂപയാണ് രജിസ്റ്റര്‍ ചെയ്യാന്‍ ഈടാക്കുന്നത്. സേവനങ്ങള്‍ക്ക് അനുസരിച്ച് ചെലവാകുന്ന തുകമാത്രം സര്‍വീസ് ചാര്‍ജായും ഈടാക്കാനാണ് പ്‌ളാന്‍. രണ്ടായിരത്തോളം ബുക്കിങ് ഇതിനകം വന്നെന്ന് ശ്രീരാജ് പറയുന്നു. രാവിലെ ഒന്‍പതുമുതല്‍ അഞ്ചുവരെയാണ് ഇപ്പോഴത്തെ പ്രവര്‍ത്തനസമയം. അധികം വൈകാതെ 24 മണിക്കൂര്‍ ആവും. ശ്രീരാജ് പറഞ്ഞു.
ഇതിന്റെ സോഫ്റ്റ്വേര്‍ ശരിയാക്കാന്‍ പരിചയസമ്പന്നരായ എന്‍ജിനീയര്‍മാരുടെ സഹായം തേടിയിട്ടുണ്ടെങ്കിലും ബാക്കിയെല്ലാം ശ്രീരാജ് തന്നെ ഡെവലപ്പ് ചെയ്തതാണ്. ബുക്കിങ് വന്നാലും കൃത്യമായി അന്വേഷിച്ചാണ് ഉള്‍പ്പെടുത്തുന്നത്. ജോലിക്കാരെ വിടുന്നതും അന്വേഷണങ്ങള്‍ക്കുശേഷമാണ്.
എണ്‍പത്തഞ്ച് വയസ്സായ അച്ഛന്‍ വിജയനെയും അമ്മ രുക്മിണിയെയും തനിച്ചാക്കി ഇനി എവിടെയെങ്കിലും പോവാന്‍ എനിക്ക് ടെന്‍ഷനില്ല. അതുപോലെ തിരക്കേറിയ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇതൊരു ഉപകാരമാവുമെന്ന പ്രതീക്ഷയിലാണ്. ആന്‍ഡ്രോയ്ഡ് ഫോണിലാണ് ഇത് പ്രവര്‍ത്തിക്കുക. സമീപഭാവിയില്‍ ഐ ഫോണിലും ലഭ്യമാക്കുമെന്നും ശ്രീരാജ് പറഞ്ഞു.
Content Highlights : Apps for older people, changayees app
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..