ഐഫോണ്‍ 14 പരമ്പര, ആപ്പിള്‍ വാച്ച്, എയര്‍പോഡ്- ആപ്പിളിന്റെ പുതിയ ഉല്പന്നങ്ങള്‍ ഇവയാണ്


Photo: Apple

ഇത്തവണയും തങ്ങളുടെ ഉപകരണങ്ങളുടെ ഏറ്റവും പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. പുതിയ ഐഫോണുകളും ആപ്പിള്‍ വാച്ചും എയര്‍പോഡും അവതരിപ്പിച്ചിട്ടുണ്ട്.

ആപ്പിള്‍ വാച്ച് സീരീസ് 8

ശരീര താപനിലയിലുള്ള മാറ്റങ്ങള്‍ പിന്തുടരാനുള്ള സൗകര്യവും ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചറും വാച്ചിലുണ്ട്. ഉടമ വാഹനമോടിക്കുമ്പോള്‍ മാത്രമാണ് ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുക. വാഹനാപകടരങ്ങള്‍ തിരിച്ചറിഞ്ഞ് അടിയന്തിര സന്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് അയക്കുന്ന സൗകര്യമാണിത്.

മിഡ്‌നൈറ്റ് സ്റ്റാര്‍ലൈറ്റ്, സില്‍വര്‍, പ്രൊഡക്റ്റ് റെഡ് എന്നിവയ്‌ക്കൊപ്പം സ്റ്റീല്‍ ഫിനിഷിങോടുകൂടിയ സില്‍വര്‍, ഗോള്‍ഡ്, ഗ്രാഫൈറ്റ് നിറങ്ങളിലാണ് ആപ്പിള്‍ വാച്ച് സീരീസ് 8 എത്തുക.

ആപ്പിള്‍ വാച്ച് എസ്ഇ

ഐഫോണുകളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനാവുന്ന താരതമ്യേന ചിലവ് കുറഞ്ഞ ഓപ്ഷനാണ് ആപ്പിള്‍ വാച്ച് എസ്ഇ.

റെറ്റിന ഒഎല്‍ഇഡി ഡിസ്‌പ്ലേ, ഒപ്റ്റിക്കല്‍ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ഫാള്‍ ഡിറ്റക്ഷന്‍, എമര്‍ജന്‍സി എസ്ഒഎസ്, 50 മീറ്റര്‍ ആഴത്തിലും വാട്ടര്‍ റസിസ്റ്റന്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ട്.

ഇതില്‍ പ്രീമിയം പതിപ്പുകളില്‍ ഇലക്ട്രിക്കല്‍ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, SpO2 സെന്‍സര്‍, ഓള്‍വേയ്‌സ് ഓണ്‍ ഡിസ്‌പ്ലേ തുടങ്ങിയ സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്.

ആപ്പിള്‍ വാച്ച് സീരീസ് 8 | Photo: Apple

ആപ്പിള്‍ വാച്ച് അള്‍ട്ര

ആപ്പിള്‍ അവതരിപ്പിക്കുന്ന പുതിയ ആപ്പിള്‍ വാച്ച് പതിപ്പാണ് ആപ്പിള്‍ വാച്ച് അള്‍ട്ര. പുതിയ ഡിസൈനും ആകര്‍ഷകമായ ഡിസ്‌പ്ലേയും സ്‌പോര്‍ട്‌സ് ട്രാക്കിങ് ആക്റ്റിവിറ്റി ട്രാക്കിങ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും മികച്ച ബാറ്ററിയും ഇത് വാഗ്ദാനം ചെയ്യുന്നു.

എ16 ബയോണിക് ചിപ്പ്

കഴിഞ്ഞ വര്‍ഷത്തെ എ15 ബയോണിക് ചിപ്പിന്റെ പിന്‍ഗാമിയാണിത്. 1600 കോടി ട്രാന്‍സിസ്റ്ററുകള്‍ ഇതിലുണ്ട്. ഒരു മള്‍ടി കോര്‍ പ്രൊസസര്‍, ആറ് ഹൈ സ്പീഡ് കോര്‍, രണ്ട് എഫിഷന്‍സി കോര്‍, 5-കോര്‍ജിപിയു, 16-കോര്‍ ന്യൂറല്‍ എഞ്ചിന്‍ എന്നിവയുണ്ട്.

4nm പ്രോസസില്‍ നിര്‍മിച്ച ഈ ചിപ്പ് മികച്ച എഐ കഴിവുകളോടുകൂടിയാണ് തയ്യാറാക്കിയിട്ടുള്ളത്. സ്മാര്‍ട്‌ഫോണുകള്‍, ഐഒഎസ് ഉപകരണങ്ങള്‍ എന്നിവയെ പിന്തുണയ്ക്കും.

ഐഓഎസ് 16

ഓള്‍വേയ്‌സ് ഓണ്‍ ഡിസ്‌പ്ലേ ഫീച്ചറുമായാണ് ഐഓഎസ് 16 എത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ മാത്രമാണ് ലഭിക്കുക. ഇതിന്റെ ഭാഗമായി ലോക്ക് സ്‌ക്രീന്‍ ഡിസൈനില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ വിഡ്‌ഗെറ്റുകള്‍ കൊണ്ടുവരാനും ഇഷ്ടാനുസരണം ക്രമീകരണങ്ങള്‍ നടത്താനും സാധിക്കും.

ഐഫോണ്‍ 14 പരമ്പര

പുതിയ ഐഫോണ്‍ ശ്രേണിയാണിത്. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവയാണ് ഇതിലുള്ളത്. ഇതില്‍ ആദ്യത്തെ രണ്ടെണ്ണത്തില്‍ എ15 ബയോണിക് ചിപ്പ് തന്നെയാണുള്ളത്. പ്രോ മോഡലിലാണ് പുതിയ എ16 ബയോണിക് ചിപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മുമ്പ് പുറത്തിറങ്ങിയ ഐഫോണുകളില്‍ മുകളില്‍ ഫ്രെയിമിനോട് ചേര്‍ന്നുള്ള നോച്ചിന് പകരം 'ഡൈനാമിക് ഐലന്റ്' എന്ന വിളിപ്പേരില്‍ സ്‌ക്രീനിനുള്ളില്‍ മുകളിലായി ഒരു നീളന്‍ ഗുളികയുടെ ആകൃതിയിലുള്ള നോച്ച് ആണ് പുതിയതായി നല്‍കിയിരിക്കുന്നത്. ഫെയ്‌സ് ഐഡി, സെല്‍ഫി ക്യാമറ പോലുള്ള സംവിധാനങ്ങളഅ# ഇതിലാണുള്ളത്.


Content Highlights: apple iphone 14 apple watch airpods new products details

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented