ആപ്പിള്‍ ആരാധകരെ അമ്പരപ്പിക്കും, ചിലപ്പോള്‍ ആപ്പിള്‍ ഉപേക്ഷിച്ചെന്നും വരും; ഇന്റലിന്റെ പുതിയ വീഡിയോ


ഇന്റല്‍ പുറത്തുവിട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സംസാരവിഷയം. ഇന്റല്‍ നിര്‍മിച്ചെടുത്ത നൂതന കംപ്യൂട്ടര്‍ ഫീച്ചറുകള്‍ ആപ്പിളിന്റെ കടുത്ത ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഇന്റല്‍.

Photo: Intel

സാങ്കേതിക വിദ്യാരംഗത്തെ അതിനൂതന ആശയങ്ങളില്‍ അതികായര്‍ ആപ്പിള്‍ ആണെന്ന് ഒരു ധാരണ പൊതുവെയുണ്ട്. എന്നാല്‍ അത് ഒരിക്കലും അങ്ങനെ അല്ല എന്ന് പ്രഖ്യാപിക്കുകയാണ് കംപ്യൂട്ടര്‍ പ്രൊസസര്‍ നിര്‍മാതാക്കളായ ഇന്റല്‍.

ഇന്റല്‍ പുറത്തുവിട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സംസാരവിഷയം. ഇന്റല്‍ നിര്‍മിച്ചെടുത്ത നൂതന കംപ്യൂട്ടര്‍ ഫീച്ചറുകള്‍ ആപ്പിളിന്റെ കടുത്ത ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഇന്റല്‍.

കംപ്യൂട്ടറുകളെ നൂതന ആശയങ്ങളെ കുറിച്ച് സംസാരിക്കുന്ന അവതാരകന്‍. ആപ്പിളില്‍ ഇല്ലാത്ത ചില സൗകര്യങ്ങള്‍ ആപ്പിള്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ ആശയങ്ങള്‍ ആപ്പിളിന്റെതാണെന്ന് തെറ്റിദ്ധരിച്ച അവര്‍ക്കു മുന്നില്‍ ഇത് ആപ്പിള്‍ കംപ്യൂട്ടര്‍ അല്ലെന്നും ഇന്റലിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറിലേതാണെന്നും അവതാരകന്‍ വെളിപ്പെടുത്തുന്നു. അത് കേട്ട് അമ്പരക്കുന്ന ആരാധകരോട്. ഈ കംപ്യൂട്ടറുകള്‍ ഇതിനകം തന്നെ വിപണിയില്‍ ലഭ്യമാണെന്നും ഇന്റല്‍ പറയുന്നു.

57000 ല്‍ അധികം വ്യത്യസ്ത ഗെയിമുകള്‍ സുഗമമായി കളിക്കാന്‍ സാധിക്കുന്ന കംപ്യൂട്ടര്‍, ഇരട്ട 4കെ സ്‌ക്രീനുകളുള്ള കംപ്യൂട്ടര്‍, ടാബ് ലെറ്റ് ആയി മടക്കാന്‍ സാധിക്കുന്ന കംപ്യൂട്ടര്‍. എന്നിവയാണ് ഇന്റല്‍ ഇവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

വീഡിയോയില്‍ ആപ്പിള്‍ ആരാധകരായി വരുന്നയാളുകള്‍ യഥാര്‍ത്ഥമാണോ എന്ന് വ്യക്തമല്ലെങ്കിലും. ആപ്പിളാണ് സാങ്കേതിക വിദ്യയിലെ അവസാന വാക്ക് എന്ന വിശ്വസിക്കുന്ന ആപ്പിള്‍ ആരാധകരോടാണ് ഇന്റല്‍ വീഡിയോയിലൂടെ സംസാരിക്കുന്നത്.

ഒരു സാമൂഹിക പരീക്ഷണം എന്നനിലയിലാണ് ഇന്റല്‍ ഈ വീഡിയോ അവതരിപ്പിക്കുന്നത്. വിപണിയിലുള്ള പല വിൻഡോസ് ലാപ്ടോപ്പുകളിലും ആപ്പിളിന്റെ മാക്ക് കംപ്യൂട്ടറുകളിൽ ഇനിയും എത്തിയിട്ടില്ലാത്ത ഈ സാങ്കേതിക വിദ്യകൾ ഇതിനോടകം ലഭ്യമാണ്.

ഒരു കാലത്ത് ഐഫോണുകൾക്ക് വേണ്ടിയുള്ള 4ജി മോഡങ്ങൾ ആപ്പിളിന് നൽകിയിരുന്നത് ഇന്റൽ ആയിരുന്നു. 5ജിയിലേക്ക് മാറുമ്പോഴും ഇന്റലിന്റെ തന്നെ 5ജി മോഡങ്ങൾ ഉപയോഗിക്കുമെന്ന് പറയപ്പെട്ടിരുന്നുവെങ്കിലും ക്വാൽകോമിൽ നിന്നാണ് ആപ്പിൾ 5ജി മോഡം വാങ്ങിയത്. രണ്ട് വർഷം മുമ്പ് ഇന്റലിന്റെ സ്മാർട്ഫോൺ മോഡം നിർമാണ വ്യവസായം ആപ്പിൾ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ സ്വന്തം 5ജി സ്മാർട്ഫോൺ മോഡങ്ങൾ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ആപ്പിൾ.

നിലവില്‍ പ്രൈവറ്റ് കംപ്യൂട്ടറുകള്‍ക്ക് വേണ്ടിയും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഓട്ടോണമസ് വാഹനങ്ങള്‍ പോലുള്ള സ്മാര്‍ട്‌ഫോണുകളല്ലാത്ത ഉപകരണങ്ങള്‍ക്കും വേണ്ടിയുള്ള സാങ്കേതിക പിന്തുണയാണ് ഇന്റല്‍ നല്‍കിവരുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented